കേരളാ പോലീസിന് മെന്റലിസ്റ്റിനെ ആവശ്യമില്ല

ദുബായി: നടൻ മോഹൻലാലുമായി ചേർന്നുള്ള ഒരു ഷോ തന്റെ സ്വപ്‌നമാണെന്ന് മെന്റലിസ്റ്റ് ആദി ദുബായിൽ പറഞ്ഞു. അത്തരത്തിലൊരു ഷോയ്ക്ക് പദ്ധതിയിട്ടിരുന്നു. 16- രാജ്യങ്ങളിൽ നടത്താനായിരുന്നു ആലോചിച്ചിരുന്നത്. എന്നാലതു നടക്കാതെ പോയി. ഞങ്ങൾ രണ്ടുപേർ മാത്രമുള്ള വൈകാരികമായ ഘടകങ്ങൾ ഉൾപ്പെടുത്തിയ ആ ഷോ നടന്നാൽ വലിയ സംഭവമായിത്തീരും- ആദി പറഞ്ഞു. സെപ്റ്റംബർ ആറിന് നടക്കുന്ന ഇൻസോംനിയ പരിപാടി സംബന്ധിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ പോലീസിന് കേസ് തെളിയിക്കാൻ പുറത്തുനിന്ന് മെന്റലിസ്റ്റിന്റെ സേവനം ആവശ്യമില്ലെന്ന് ആദി പറഞ്ഞു. മൂന്നു വർഷമായി താൻ പോലീസിന് അത്തരം സേവനം നൽകാറില്ല. കേസ് തെളിയിക്കാൻ കേരളാ പോലീസുമായി സഹകരിച്ചത് ഏറെ തെറ്റിദ്ധാരണയുണ്ടാക്കി.
മെന്റലിസം സിനിമയിൽകൂടി വന്നതോടെ ആ തെറ്റിദ്ധാരണയ്ക്ക് ആക്കം കൂടി. അതുകൊണ്ട് ഇനിയൊരിക്കലും അത്തരം സേവനം നൽകില്ല. തന്റെ ഗവേഷണ വിഷയം അതായതിനാലും താത്പര്യം തോന്നിയതുകൊണ്ടും മാത്രമാണ് കേസുകൾ തെളിയിക്കാൻ ഇടപെട്ടത്.
മെന്റലിസത്തെ കലാരൂപമെന്ന നിലയിൽ മുന്നോട്ട് കൊണ്ടുപോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ആദി പറഞ്ഞു.
Content Highlights: Speaking at a press conference for his upcoming 'Insomnia' event in Dubai, Mentalist Aadi shared his dream of doing a joint show with actor Mohanlal while clarifying that he no longer offers mentalism services for police investigations.
Published: 20 Aug 2026, 04:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented