സാഹിത്യം മാത്രമല്ല മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ചർച്ചചെയ്യപ്പെടുന്നത്. മനുഷ്യവിജ്ഞാനത്തിന്റെ സമസ്തതലങ്ങളെയും നാലുദിവസം നീണ്ടുനിൽക്കുന്ന ഈ അക്ഷരോത്സവം സ്പർശിക്കുന്നു. അറിവിന്റെയും അനുഭൂതിയുടെയും ആനന്ദത്തിന്റെയും സമഗ്രമായ ആകാശമാണ് ഇവിടെ തുറന്നിടപ്പെടുന്നത്.

To advertise here,

ആനന്ദത്തിന്റെയും അനുഭവത്തിന്റെയും ഒരു പുതിയ ക-കാലം വരുകയാണ്. മാതൃമൂമി സാഹിത്യോത്സവം ഏഴാമത് എഡിഷൻ അതിന്റെ മുഖവും കാഴ്ചയും മാറ്റി പുതിയ മെയ്യലങ്കാരങ്ങളോടെ വരുമ്പോൾ അത് വായനക്കാർക്കു മാത്രമല്ല സാഹിത്യത്തിന്റെയും കലയുടെയും വിജ്ഞാനത്തിന്റെയും ആസ്വാ ദകർക്കും കാഴ്ചക്കാർക്കും പുത്തൻ സാംസ്‌കാരികാനുഭവമായി മാറും.

നവീനമായതും വ്യതിരിക്തമായതുമായ അനുഭവത്തെയും അനുഭൂതികളെയും ഇരുത്തംവന്ന സാഹിത്യ-കലാ ആസ്വാദകർക്ക് നൽകുകയെന്നത് എളുപ്പമല്ലെന്നത് ഞങ്ങൾക്കറിയാം. ആസ്വാദകരുടെ താത്പര്യങ്ങൾക്കനുസൃതമായ ഒരു രസതലത്തെ സൃഷ്ടിക്കുക ശ്രമകരമെങ്കിലും മാറുന്ന കലാ-വൈജ്ഞാനികാസ്വാദന താത്പര്യങ്ങളെ മുൻനിർ ത്തിക്കൊണ്ടുതന്നെയാണ് ഒട്ടേറെ മാറ്റങ്ങളുമായി ഇക്കുറി മാതൃഭൂമി അന്താരാഷ്ട്ര അക്ഷമോത്സവത്തെ ഞങ്ങൾ ഒരുക്കിയിരിക്കുന്നത്.

സാഹിത്യവേദികൾ സമ്പന്നമാക്കുന്നത് പ്രശസ്തരും പുതുമുഖങ്ങളും ചേർന്ന നീണ്ടനിരയാണ്. ഇംഗ്ലീഷ് പുസ്തകങ്ങളെയും എഴുത്തുകാരെയും പരിച യപ്പെടുത്തുന്നതിൽ ഞങ്ങൾ വൈവിധ്യത്തിനാണ് ഊന്നൽ നൽകിയത്. ശാസ്ത്രരംഗത്തെ പുതിയ കാൽവെപ്പുകൾ, യുവതലമുറയുടെ ശ്രദ്ധയാകർഷിക്കുന്ന യാത്രകളും ബന്ധങ്ങളും, കലാരൂപങ്ങൾ, ദേശീയരംഗത്തെ പ്രധാന വിഷയങ്ങൾ ഇവയെല്ലാം പ്രഗല്ഭരും ചിന്തകരും ചർച്ചചെയ്യും. ഭക്ഷണം, ഫാഷൻ, സമൂഹം, ബന്ധങ്ങൾ, പുരാവസ്തുശാസ്ത്രം, ടൂറിസം തുടങ്ങി ഒട്ടേറെ മേഖലകളിൽ വ്യത്യസ്തരായ പ്രഭാഷകർ കനകകുന്നിൽ സംഗമിക്കും. പുതിയ വേദികളും സൗകര്യങ്ങളും അനുഭവക്കാഴ്ചകളും പ്രേക്ഷകരുടെ സൗകര്യത്തെ മുൻ നിർത്തി മാതൃഭൂമി ഒരുക്കിയിരിക്കുന്നു. പണവും സമയവും ഊർജവും ചെലവിട്ട് ഇവിടെയെത്തുന്ന ഓരോ മനുഷ്യന്യം ബൗദ്ധികമായി ഒരുപടിയെങ്കിലും മുകളിലെത്തണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. വൈകാരികമായി ആഹ്ലാദമുണ്ടാവണം, വീക്ഷണത്തിൽ വികാസം വേണം.

നാടിന്റെ പലഭാഗത്തുനിന്നും വന്നെത്തുന്ന ആസ്വാദകരുടെ ആവശ്യം മുൻനിർത്തി ഇത്തവണ സെഷനുകൾ മുൻ കുറായി അയ്യാറാക്കി അവതരിപ്പിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. പ്രേക്ഷക താത്പര്യം മുൻനിർത്തിയാണ് കനക ക്കുന്നിലെ വേദികൾ തയ്യാറാക്കിയിട്ടുള്ളത്. മുൻ എഡിഷനെക്കാ സെഷനുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയു ണ്ടായിട്ടുണ്ട്. പ്രേക്ഷകരുടെ നിർദേ ശങ്ങൾക്കനുസരിച്ച് ചില സെഷനുകളുടെ സമയം ചുരുക്കി, എണ്ണംകൂട്ടി ചടുലമായതും പ്രേക്ഷകശ്രദ്ധ നിലനിർത്തുന്നതുമായ മാതൃക സ്വീകരിച്ചു. വേ ഗമേറുന്ന ലോകത്ത് ജീവിതം കൂടുതൽ സുഖകരമായി മാറിയോ?, വേഗമേറിയ ആസ്വാദനം നമ്മുടെ കലകളെ സ്വാധീനിക്കുന്നു?, ആലോചനയ്ക്കും മനുഷ്യബന്ധങ്ങൾക്കും ഇനി സമയം കുറയുമോ?, ഈ ലോകത്ത് ആരാണ് പിന്തള്ളപ്പെടുക?, നാളെയുടെ സാധ്യതകളും വെല്ലുവിളികളും എന്തെല്ലാം? 'വേഗാനന്തര ലോകം' എന്ന ഈ എഡിഷന്റെ പ്രമേയം പലരീതിയിലും പ്രേ ക്ഷകരുടെ മുന്നിൽ ചർച്ചയ്ക്കായി അവതരിപ്പിക്കും.

ദേശങ്ങളുടെ അതിരുകടന്ന് ലോകത്തെ അലട്ടുന്ന ആകുലതകൾ നമുക്കുചുറ്റും ചോദ്യങ്ങളുയർത്തുമ്പോൾ സൂക്ഷ്മമായ അപഗ്രഥനത്തിലൂടെ ചിന്തയുടെ ശക്തിയിലൂടെ നമ്മെ നയിക്കാൻ കെൽപ്പുളള വ്യക്തിത്വങ്ങൾ ഇവ യ്ക്ക് ഉത്തരങ്ങൾ കണ്ടെത്തുന്നത് അക്ഷരോത്സവത്തിൽ കേൾക്കാം. സാഹിത്യവും സംഗീതവും നാഷ്ട്രീയവുമൊക്കെ ഉൾച്ചേർന്ന യുവതുമുഖങ്ങൾ അക്ഷരോത്സവത്തിലുണ്ട്. സംഗീതത്തിലും സാഹിത്യത്തിലും സമകാലികതയിലും ഊന്നിക്കൊണ്ട് സാമൂഹ്യപ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും നേരിടുന്ന പോരാടുന്ന ഒട്ടേറെപ്പേർ കനകക്കുന്നിൽ എത്തിച്ചേരും.

ദാർശനികമായും നൈതികമായും മനുഷ്യരുടെ ജനാധിപതൃത്വരയെ പ്രോ ത്സാഹിപ്പിക്കുന്ന തരത്തിൽ, അവരുടെ അതിജീവനത്തിന് ഉതകുന്നതരത്തിൽ ചിന്തയെയും ബോധമണ്ഡലങ്ങളെയും പുനരുജ്ജീവിപ്പിക്കാനും ശാസ്ത്രീയമായിട്ടുള്ളതും സാമൂഹികമായിട്ടുള്ളതുമായ അറിവുകൾ നിർമിക്കാനും ഈ അക്ഷരോത്സവത്തിലൂടെ മാതൃഭൂമിക്ക് കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. വിശകലനങ്ങളും വിമർശനങ്ങളും ചൂടേറിയ ചർച്ചകളും കാവ്യാലാപനങ്ങളും ഇന്ത്യയെ പുനർവിഭാവനം ചെയ്യുന്ന പ്രഭാഷണങ്ങളും കലാസന്ധ്യകളും പുസ്തകപ്രകാശനങ്ങളും നിറഞ്ഞ അക്ഷനേത്തവം പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും ചിന്തിക്കാനും ആനന്ദിക്കാനും അവസരം നൽകുന്ന സമ്പൂർണമായ നൈസർഗിക അനുഭവമായിരിക്കും.

(മാതൃഭൂമി അക്ഷരോത്സവം ക്യുറേറ്റർ, ഡയറക്ടർ ആണ് ലേഖകൻ)