ദുബായ്: ഓർമ ലിറ്ററേച്ചർ ഫെസ്റ്റിന്റെ മൂന്നാം പതിപ്പ് (ഒ.എൽ.എഫ്) ഫെബ്രുവരി 13, 14, 15 തിയതികളിലായി ദുബായ് ഹാംപ്ടൺ ഇന്റർനാഷണൽ സ്‌കൂളിൽ നടക്കും. കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ ഇത്തവണ എം. മുകുന്ദൻ, പി.എൻ. ഗോപീകൃഷ്ണൻ, മ്യൂസ് മേരി ജോർജ്ജ്, മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ എന്നിവർ മുഖ്യാതിഥികളായെത്തും.

To advertise here,

യുഎഇയിൽ നിന്നുള്ള നിരവധി പ്രവാസ മലയാളി എഴുത്തുകാരും സാഹിത്യ സാംസ്‌കാരിക പ്രവർത്തകരും വിവിധ സെഷനുകളിൽ സജീവമായി പങ്കെടുക്കും. 13 ന് വൈകിട്ട് ഒമ്പത് മണിക്ക് മുൻ മന്ത്രി പി.കെ ശ്രീമതി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്യും. സമകാലിക വിഷയങ്ങൾ, സാഹിത്യ ചർച്ചകൾ, സാംസ്‌കാരിക സംവാദങ്ങൾ, പുസ്തക പ്രദർശനം എന്നിവ ഉൾപ്പെടുന്ന പരിപാടിയിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കുന്നവർക്ക് സാഹിത്യ അക്കാദമിയുടെ സർട്ടിഫിക്കറ്റും ലഭ്യമാക്കും. ഫോൺ 0508208329.