ഡിജിറ്റൽ എന്റർടെയ്ൻമെന്റ് രംഗത്തെ വൈറൽ താരങ്ങൾ അക്ഷരോത്സവവേദിയിൽ കഥകൾ പങ്കുവെക്കാനെത്തും. സ്‌കെച്ചുകളും ഹാസ്യാധിഷ്ഠിതമായ കഥപറച്ചിലുംകൊണ്ടു ശ്രദ്ധേയനായ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ ഹാഷിർ, അലൻ, അജിൻ, വിപിൻ തുടങ്ങിയവർ ‘വെറും വാഴയല്ല’ എന്ന സെഷനിൽ ആർ.ജെ. മാഹീനൊപ്പം ചിരിപ്പൂരം തീർക്കാൻ 31-ന് വൈകീട്ട് അഞ്ചുമണിക്ക് ‘മാതൃഭൂമി ഹാളി’ലെത്തും.
ശ്രദ്ധേയയായ ഡിജിറ്റൽ ക്രിയേറ്ററും ഫുഡ് ബ്ലോഗറും റസ്റ്ററന്റ് കൺസൾട്ടന്റുമായ അഞ്ജനാ ഗോപകുമാർ രുചിവിശേഷങ്ങൾ പറയാനെത്തും. യുറേക്ക സ്‌റ്റോറീസിന്റെ സഹസ്ഥാപകനായ ദേവരാജ് ജീവിതം പറയാനെത്തും. കോർപ്പറേറ്റ് അഭിഭാഷകവൃത്തിയിൽ നിന്ന് കണ്ടന്റ് ക്രിയേറ്ററിലേക്കുള്ള യാത്രയും സർഗാത്മകമായ കഥപറച്ചിൽ രീതിയും പങ്കുവെക്കും.
ആക്ഷേപഹാസ്യം നിറഞ്ഞ ഷോർട്ട് വീഡിയോകളിലൂടെ ശ്രദ്ധേയനായ ജുനൈസും ഹിറ്റ് സ്പൂഫ് വീഡിയോകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ജോമോൻ ജ്യോതിറും അക്ഷരോത്സവത്തിന് എത്തും.
Content Highlights: From Viral Reels to Aksharotsavam Stage: Meet the Digital Stars Coming to MBIFL
Published: 29 Jan 2026, 09:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented