“ഹോട്ടൽ തുടങ്ങിയാൽ പൂട്ടാത്ത സ്ഥലമാണ് കോഴിക്കോട്. അതിരാവിലെ പോയാലും ബിരിയാണി കിട്ടും.”

കനകക്കുന്ന്: അക്ഷരങ്ങളുടെ രുചിക്കൊപ്പം കേരളത്തിലെ ഭക്ഷണങ്ങളുടെ രുചിയും അക്ഷരോത്സവ വേദി ചർച്ചചെയ്തു. വിനോദസഞ്ചാരവകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് 'യാത്രകളുടെ രുചി ഭൂപടം' എന്ന വിഷയത്തിൽ ഷൈജു ദാമോദരനുമായി സംവദിച്ചത്.
തന്റെ യാത്രകളിൽ രുചിച്ച ഭക്ഷണവൈവിധ്യത്തെപ്പറ്റി മന്ത്രി സംസാരിച്ചു. ലോകത്ത് പലയിടത്തും സഞ്ചരിച്ചെങ്കിലും കേരളത്തിന്റെ ഭക്ഷണവൈവിധ്യം വേറിട്ടതാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാൽ കേരളത്തിൽ എത് ജില്ലയിലെ ഭക്ഷണമാണ് കൂടുതൽ ഇഷ്ടം എന്ന ചോദ്യത്തിൽ നിന്ന് തന്ത്രപരമായി അദ്ദേഹം ഒഴിഞ്ഞുമാറി. ഓരോ ജില്ലക്കും ഓരോ ഭക്ഷണമുണ്ട്. ആലപ്പുഴയിലെ കരിമീനും മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പൊറോട്ടയും ബീഫും 'കാസർകോട്ടെ വെള്ള ആവോലിയും എല്ലാം മന്ത്രി എടുത്തുപറഞ്ഞു.
ഹോട്ടൽ തുടങ്ങിയാൽ പൂട്ടാത്ത സ്ഥലമാണ് കോഴിക്കോട്. അതിരാവിലെ പോയാലും ബിരിയാണി കിട്ടും. വന്ദേഭാരതിൽ കോഴിക്കോട്ടിറങ്ങി ഭക്ഷണം കഴിച്ച് തിരിച്ചുപോവുന്നവരെ തനിക്കറിയാമെന്ന് റിയാസ് പറഞ്ഞു. എങ്ങനെയായാലും പൊടിയരിക്കഞ്ഞിയും ചമ്മന്തിയും നെയ്ച്ചോറും മട്ടൺ സ്റ്റൂവും തനിക്ക് കൂടുതൽ പ്രിയമാണെന്ന് അദ്ദേഹം സമ്മതിച്ചു.
യാത്രകളിലൂടെ ഭക്ഷണം, രാത്രിജീവിതം തുടങ്ങിയവ മാത്രമല്ല മറ്റു പല കാര്യങ്ങളും സ്വീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ദീപാലംകൃതമായ പാലങ്ങൾ എന്ന ആശയം പാരീസ് യാത്രയിൽ നിന്ന് ലഭിച്ചതാണ്. അർജന്റീനയിൽ ഒരിക്കൽ പോവണമെന്നും അവിടെ വെച്ച് മെസ്സിയുടെ കളിയും അവിടത്തെ ഭക്ഷണവും ആസ്വദിക്കണമെന്നുമുള്ള ആഗ്രഹവും മന്ത്രി പങ്കുവെച്ചു.
Content Highlights: Minister P.A. Muhammad Riyas emphasizes Kerala`s rich culinary landscape as a vital tourism asset. Explore the unique flavors and dishes from every district.
Published: 29 Jan 2026, 10:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented