ബഹുസ്വരത പ്രമേയമാക്കിയുള്ള മാതൃഭൂമി അക്ഷരോത്സവത്തിന്റെ ഇത്തവണത്തെ പതിപ്പില്‍ എവിടെയാണ് കാര്‍ട്ടൂണ്‍ യോജിക്കുക? അന്തരിച്ച കോളിന്‍ സെയ്മൂര്‍ യുറെ 1996-ല്‍ ന്യൂസീലന്‍ഡില്‍ നടത്തിയ പ്രഭാഷണത്തില്‍ അതിന് ഉത്തരം നല്‍കിയിട്ടുണ്ട്. ഒരു സാഹിത്യോത്സവത്തിലെ പലതരം സെഷനുകളെയും അഭിസംബോധന ചെയ്യാന്‍ കഴിവുള്ള അസാമാന്യപ്രഭാഷകനായിരുന്നു യുറെ. ഇംഗ്ലണ്ടിലെ കെന്റ് സര്‍വകലാശാലയില്‍ പ്രൊഫസര്‍. ഒപ്പം കാര്‍ട്ടൂണുകളുടെയും കാരിക്കേച്ചറുകളുടെയും ബൃഹത് ശേഖരം കൈകാര്യംചെയ്ത് പരിചയവും. താന്‍ പ്രാവീണ്യം നേടിയ വിവിധചിന്താമണ്ഡലങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം ധാരാളമെഴുതി, യാത്രചെയ്തു, പ്രഭാഷണങ്ങള്‍ നടത്തി.

യുറെയുടെ കാരിക്കേച്ചർ
1996-ലെ പ്രസംഗം ഇന്ത്യക്കാര്‍ക്ക് സുപരിചിതനായ കാര്‍ട്ടൂണിസ്റ്റ് ഡേവിഡ് ലോയുടെ പ്രവര്‍ത്തനത്തെ അടയാളപ്പെടുത്തുന്നതായിരുന്നു. ഓസ്ട്രേലിയയിലെ സിഡ്നി ബുള്ളറ്റിന് വേണ്ടി കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ തന്റെ ഇരുപതാം വയസ്സില്‍ വീടുവിട്ടിറങ്ങിയതാണ് ലോ. എട്ടുവര്‍ഷത്തിനുശേഷം കാര്‍ട്ടൂണ്‍ ചരിത്രത്തെ മാറ്റിമറിക്കുന്ന തരത്തില്‍ അദ്ദേഹം തന്റെ കരിയര്‍ പുനര്‍നിര്‍ണയിച്ചു. ലണ്ടനിലെത്തിയ ലോ, വളരെ വേഗത്തില്‍ ഫ്‌ളീറ്റ് സ്ട്രീറ്റിലെ താരമായി. ഒപ്പം അഡോള്‍ഫ് ഹിറ്റ്‌ലറുടെ കടുത്ത വിമര്‍ശകനും. ബ്രിട്ടനിലെ വായനക്കാര്‍ക്കിടയില്‍ അദ്ദേഹം വരച്ച ഹിറ്റ്‌ലറുടെ കാരിക്കേച്ചര്‍, നാസിരാഷ്ട്രീയത്തിന്റെ മുഖചിത്രമായി മാറി.
ഇന്ത്യയിലും ശ്രീലങ്കയിലും ലോയുടെ കാര്‍ട്ടൂണുകള്‍ തരംഗമായി. ബ്രിട്ടീഷ്‌കാലത്ത് 'ടൈംസ് ഓഫ് ഇന്ത്യ'യും 'ദ ഹിന്ദു'വും അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചു. ശങ്കറും ലക്ഷ്മണും മുതല്‍ 1960-കളില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിനായി സാമൂഹികപ്രസക്തിയുള്ള കാര്‍ട്ടൂണുകള്‍ വരച്ച തോമസില്‍ വരെ അദ്ദേഹത്തിന്റെ സ്വാധീനമുണ്ടായി. അദ്ദേഹത്തിന്റെ ആശയങ്ങള്‍ കാര്‍ട്ടൂണിലൂടെ അതിര്‍ത്തികള്‍ ഭേദിച്ച് സഞ്ചരിച്ചു.

Content Highlights: mbifl2024, Cartoonist E.P. Unni, Mathrubhumi international festival of letters
Published: 08 Feb 2024, 09:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented