
കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ടാണ്. പക്ഷേ പ്രണവ് ആലത്തൂരിന് ഉച്ചയ്ക്ക് 12 ആയിട്ടും ക്ഷണമെത്തിയില്ല. ഇച്ഛാശക്തിയുടെ പ്രതീകമായ പ്രണവാണ് സംസ്ഥാനസ്കൂള്‍ കായികമേളയ്ക്ക് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ വീഡിയോയിലെ നായകന്.
ഭിന്നശേഷി വിഭാഗത്തിലെ കുട്ടികള്‍ പങ്കെടുക്കുന്ന ആദ്യമേളയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രണവ് ആലത്തൂര്‍ അതിഥിയായെത്തുമെന്നാണ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി മാധ്യമങ്ങളെ അറിയിച്ചിരുന്നത്. പ്രമോ വീഡിയോവും അവിടെ പ്രകാശനം ചെയ്തിരുന്നു. എപ്പോഴാണ് എത്തുന്നതെന്ന് ഫോണില്‍ ആരാഞ്ഞപ്പോഴാണ് മേളയിലേയ്ക്ക് ഇതുവരെ ആരും ക്ഷണിച്ചിട്ടില്ലെന്ന് പ്രണവിന്റെ അച്ഛന് ബാലസുബ്രഹ്മണ്യന് പറഞ്ഞത്.
ഇല്ലായ്മകളില്‍ തളര്‍ന്നിരിക്കുന്നവര്‍ക്കു മുന്നിലെ ചെറുപ്പത്തിന്റെ മാതൃകയാണ് പ്രണവ്. ഫുട്ബാള്‍, ചിത്രംവര, നീന്തല്‍ തുടങ്ങിയ മേഖലകളില്‍ കഴിവുതെളിയിച്ചിട്ടുണ്ട് ഈ യുവാവ്. അതുതന്നെയാണ് പ്രണവിനെ കായികമേള പ്രമോ വീഡിയോയിലേക്ക് എത്തിച്ചതും.
ഒരു ഗാലറിയില്‍ മനോഹരമായ പെയിന്റിങ് കണ്ട് ഇഷ്ടപ്പെടുന്ന ഒരു അറബിയും കൂട്ടികാരിയും ചിത്രകാരനെ അന്വേഷിച്ചു പോകുന്നതാണ് വീഡിയോയുടെ പ്രമേയം. ചെല്ലുമ്പോള്‍ പ്രണവ് ഫുട്ബോള്‍ കളിച്ച ശേഷം നീന്തിക്കുളിക്കാന്‍ പോയെന്ന് കൂട്ടുകാര്‍ പറയുന്നു. ഒടുവില്‍ ഒരു ഭിത്തിയില്‍ മേളയുടെ ഭാഗ്യചിഹ്നമായ തക്കുടു എന്ന അണ്ണാറക്കണ്ണനെ വരക്കുന്ന പ്രണവിനെ അവര്‍ കണ്ടെത്തുന്നതോടെയാണ് വീഡിയോ സമാപിക്കുന്നത്.
ആലത്തൂര്‍ അരിങ്ങാട്ട് പറമ്പ് ദേവകീനിവാസില് പ്രണവ് ബാലസുബ്രഹ്മണ്യന്റെയും സ്വര്‍ണകുമാരിയുടെയും മകനാണ് പ്രണവ്. പ്രവീണാണ് സഹോദരന്. ചിത്രങ്ങള്‍ വിറ്റ് കിട്ടിയ തുക പ്രളയദുരിതാശ്വാസഫണ്ടിലേയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പ്രണവ് നല്‍കിയിരുന്നു.
Content Highlights: kerala government did not invite pranav alathur the hero of the promo video of state school sports
Published: 04 Nov 2024, 12:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented