അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്ത പാൻ- ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിലെ പുതിയ ഗാനം വീരനാഗയുടെ പ്രോമോ വീഡിയോ പുറത്ത്. ഗാനത്തിന്റെ പൂർണ പതിപ്പ് വെള്ളിയാഴ്ച പുറത്തിറങ്ങും. ഭഗവാൻ ശിവനെ ആഘോഷിക്കുന്ന നാഗ സാധുക്കളുടെ കഥ പറയുന്ന ഗാനമായാണ് വീര നാഗ ഗാനം ചിട്ടപ്പെടുത്തിയതെന്നും ചിത്രീകരിച്ചിരിക്കുന്നതെന്നും പ്രൊമോ വീഡിയോ കാണിച്ചു തരുന്നു.
ജൂലൈ മൂന്നിന് ആഗോള റിലീസായി ചിത്രമെത്തും. നാഗബന്ധം കേരളത്തിലെത്തിക്കുന്നത് ജി.എഫ്. (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ് ആണ്. വിരാട് കർണനായകനായി എത്തുന്ന ചിത്രം എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്നാണ് നിർമിച്ചത്. ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമാതാവ് താരക് സിനിമാസ്.
നാഗസാധു താണ്ഡവം എന്ന രീതിയിലാണ് വീരനാഗ ഗാനത്തെ വിശേഷിപ്പിക്കുന്നത്. നായകൻ വിരാട് കർണയുടെ ശിവ താണ്ഡവം ആണ് ഗാനത്തിന്റെ ഹൈലൈറ്റ് എന്നാണ് പ്രൊമോ വീഡിയോ നൽകുന്ന സൂചന. വൻ ദൃശ്യ വിസ്മയമായിരിക്കും ഗാനമെന്നും പ്രൊമോ സൂചിപ്പിക്കുന്നു. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിന്റെ ട്രെയ്ലർ ഇതിനോടകം 30 മില്യൺ കാഴ്ചക്കാരെ നേടി സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. ബ്രഹ്മാണ്ഡ ദൃശ്യങ്ങളും, ഗംഭീര വിഎഫ്എക്സുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ട്രെയ്ലർ കാണിച്ചു തരുന്നു. പുരാതന ക്ഷേത്രങ്ങളും നിഗൂഢ ലോകങ്ങളും ഉൾപ്പെടുന്ന കഥയുമായി, വൻ സിനിമാറ്റിക് അനുഭവം നൽകുന്നതിന് ലക്ഷ്യമിട്ടുള്ള അത്യാധുനിക വിഷ്വൽ ഇഫക്റ്റുകൾ ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മെഗാ കാൻവാസിൽ വലിയ യുദ്ധ രംഗങ്ങളും ആക്ഷൻ രംഗങ്ങളും കോർത്തിണക്കി ലോകോത്തര സാങ്കേതിക നിലവാരവുമുള്ള പാൻ- ഇന്ത്യൻ കാഴ്ചയായാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് ചിത്രത്തിനായി വമ്പൻ ആക്ഷൻ സീക്വൻസുകൾ സംവിധാനം ചെയ്തിരിക്കുന്നത്. നഭാ നടേഷ്, ഐശ്വര്യ മേനോൻ, ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി.എസ്. അവിനാഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിന്റെ വിദേശ റിലീസ് സ്വന്തമാക്കിയത് സീ സ്റ്റുഡിയോസ് ആണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോള തലത്തിൽ സീ സ്റ്റുഡിയോഡ് പ്രദർശനത്തിന് എത്തിക്കും.
ഛായാഗ്രഹണം: സൗന്ദർ രാജൻ എസ്, സംഗീതം: അഭേ, ജുനൈദ് കുമാർ, പശ്ചാത്തല സംഗീതം: ജുനൈദ് കുമാർ, എഡിറ്റർ: ആർ.സി. പനവ്, സി.ഇ.ഒ: വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ: അശോക് കുമാർ, സംഭാഷണങ്ങൾ: കല്യാൺ ചക്രവർത്തി, അഡീഷണൽ ഡയലോഗുകൾ: അഭിഷേക് നാമ, ശ്രാവൺ കുമാർ തഡ്ക, വരികൾ: കാസർല ശ്യാം, കല്യാൺ ചക്രവർത്തി, ശ്രീഹർഷ എമാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഭിനത്രി ജക്കൽ, ആക്ഷൻ: കനൽ കണ്ണൻ, വ്ലാഡ് റിംബർഗ് (യുഎസ്എ), റിയൽ സതീഷ്, കേച്ച ഖംഫക്ഡി, നന്ദു, റൺ നവരച് (തായ്ലൻഡ്), ജൂനിയർ വെങ്കട്ട്, കൊറിയോഗ്രാഫി: ബൃന്ദാ, ഗണേഷ് ആചാര്യ, ശ്രസ്തി വർമ, തിരക്കഥ വികസനം: ശ്രാവൺ, രാജീവ് എൻ. കൃഷ്ണ, വിഎഫ്എക്സ് ഡയറക്ടർ: അഭിഷേക് നാമ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമാസ്, വിഎഫ്എക്സ്: തണ്ടർ സ്റ്റുഡിയോസ്, വിഎഫ്എക്സ് സൂപ്പർവൈസർ: ദേവ് ബാബു ഗാന്ധി (ബുജ്ജി), കളർ: റെഡ് ചില്ലീസ്, സീനിയർ കളറിസ്റ്റ്: കെൻ മെറ്റ്സ്കർ, ഓഡിയോഗ്രാഫർ: എം.ആർ. രാജാകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈനർമാർ: രാജേഷ് കമർസു, വിഭ റെഡി, ശശി ചൗധരി, കോസ്റ്റ്യൂം ചീഫ്: ശ്രീനിവാസു സിംഗാറാം, ക്യാരക്ടർ ഡിസൈനർമാർ: പ്രീതിഷീൽ സിങ് ഡിസൂസ, പട്ടണം റഷീദ്, മേക്കപ്പ് ചീഫ്: രംഗിസെട്ടി അർജുൻ, ചീഫ് കോ- ഡയറക്ടർ: ലലിത് പ്രഭാകർ, നാഗ സൂര്യദേവര, കോ- ഡയറക്ടർ: ശ്രാവൺ കുമാർ തഡ്ക, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വെങ്കട്ട് റെഡ്ഡി കുഞ്ചം, അസോസിയേറ്റ് ഡയറക്ടർമാർ: രവമേഷ് രവുരി, പെദബാലി നിഖിലേശ്വർ റെഡ്ഡി, അസിസ്റ്റന്റ് ഡയറക്ടർമാർ: രൂപ്കുമാർ മഗപ്പു, എ. സുധീർ കുമാർ, അസോസിയേറ്റ് എഡിറ്റർ: ലോകേഷ് അനകല, പ്രൊഡക്ഷൻ കൺട്രോളർമാർ: രാഘവ, ഗണേഷ് വെങ്കിടേശ്വർ റാവു, എക്സിക്യൂട്ടീവ് മാനേജർമാർ: മുഹമ്മദ്. ജാഫറുദ്ദീൻ, ദുലം രമേഷ്, ആനം നവീൻ, പ്രൊഡക്ഷൻ മാനേജർ: ബോയപതി സതീഷ്, അക്കൗണ്ട്സ് ആൻഡ് ഫിനാൻസ് ടീം: ശ്രീനിവാസ റെഡ്ഡി വേലഗല (ഫാക്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്), യാദ്ലപ്പള്ളി ലക്ഷ്മികാന്ത്, പബ്ലിസിറ്റി ഡിസൈൻ: കാനി സ്റ്റുഡിയോ, സ്റ്റിൽസ്: സ്നാപിൻ ഫോട്ടോഗ്രാഫി, ശിവ, മാർക്കറ്റിങ്: അരുൺ കുമാർ പൊടപതി, ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി.
Content Highlights: Nagabandham features a high-octane 'Veera Naga' song centered on Naga Sadhus. The film is a pan-Indian production directed by Abhishek Nama. Global theatrical release confirmed for July 3rd. Starring Virat Karna with advanced VFX and Hollywood-standard action sequences. Trailer has already surpassed 30 million views
Published: 24 Jun 2026, 12:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented