വിശിഷ്ടമായ നിര്‍മ്മാണ നിലവാരവും വിശ്വാസ്യതയും കൊണ്ട് കീര്‍ത്തിനേടിയ കേരളത്തിലെ ഏറ്റവും മികച്ച ബില്‍ഡറായ വീഗാലാന്‍ഡ് ഹോംസ് നഗരങ്ങളില്‍ പ്രകൃതിയും മനുഷ്യനും സഹവര്‍ത്തിത്വത്തോടെ നിലകൊള്ളുന്ന ബയോഫിലിക് അര്‍ബന്‍ ലിവിംഗ് അടിസ്ഥാനമാക്കിയുള്ള ഭവനങ്ങളിലൂടെ ശ്രദ്ധനേടുകയാണ്.ചെറുമരങ്ങളും പൂച്ചെടികളും ഭംഗിയേകുന്നതിനൊപ്പം കാറ്റും വെളിച്ചവും യഥേഷ്ടം ലഭ്യമാകുന്ന കൂടുതല്‍ വെന്റിലേഷനുകള്ള പ്ലാനുകള്‍, വീടിനുള്ളിലെ ചൂട് കുറയ്ക്കുവാന്‍ സഹായിക്കുന്ന പൊറോതേം കട്ടകള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണം, ഇലക്ട്രിസിറ്റി ഉപയോഗം കുറയ്ക്കുവാന്‍ സൗരോര്‍ജ്ജ സംവിധാനങ്ങള്‍, വിപുലമായ മഴവെള്ള സംഭരണം, കുടിവെള്ളത്തിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ഫലപ്രദവും മാതൃകാപരവുമായ സംവിധാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാ
ണ് വീഗാലാന്‍ഡ് ഹോംസിന്റെ ബയോഫിലിക് അര്‍ബന്‍ വീടുകള്‍. ഈ ശ്രേണിയിലെ ഏറ്റവും പുതിയ പ്രോജക്ടുകളില്‍ ഒന്നാണ് എറണാകുളത്ത് തൃപ്പൂണിത്തുറയില്‍ നിര്‍മ്മിക്കുന്ന, ഏറ്റവും ഉയരം കൂടിയ ബയോഫിലിക് അര്‍ബന്‍ഹോം പ്രോജക്ടായ വീഗാലാന്‍ഡ് ഗ്രീന്‍ ഹൈറ്റ്‌സ്. രണ്ട് ഏക്കറിനടുത്ത് സ്ഥലത്ത് 28 നിലകളിലായി ഒരുങ്ങുന്ന ഗ്രീന്‍ ഹൈറ്റ്‌സില്‍ ഹോം തിയേറ്റര്‍, കോ-വര്‍ക്കിംഗ്‌റൂം, റൂഫ് ടോപ്പില്‍ ഗോള്‍ഫ് മാറ്റ്, എന്നിങ്ങനെ പുതിയ കാലത്തിന്റെ സൗകര്യങ്ങള്‍ ഏറെ ഒരുക്കിയിട്ടുണ്ട്. ഒപ്പം, ഇന്‍ഫിനിറ്റി പൂള്‍, ഔട്ട്‌ഡോര്‍ ഹാഫ് ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട്, ആംഫി തിയേറ്റര്‍, ഫ്‌ളഡ്‌ലിറ്റ് ടെന്നിസ് കോര്‍ട്ട്, ഓപണ്‍ എയര്‍യോഗ സ്ഥലം, ഹെര്‍ബല്‍-ഔഷധ തോട്ടം എന്നിങ്ങനെ മറ്റ് ആധുനിക സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. 141 3&4ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റുകളാണ് ഇവിടെ
സ്വന്തമാക്കാനാകുന്നത്.
പുതിയ പ്രോജക്ടുകളുടെ ഒരു നിരതന്നെ ഇതോടൊപ്പം വീഗാലാന്‍ഡ് ഹോംസ് അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ആക്കുളത്ത് നിര്‍മ്മാണം ആരംഭിച്ച വീഗാലാന്‍ഡ് ഗ്രീന്‍ ക്യാപിറ്റോള്‍ ഇതിലൊന്നാണ്്. പത്ത് നിലകളിലായി 882,3&4ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റുകളാണ് 95.2 സെന്റ് സ്ഥലത്ത് തയ്യാറാകുന്ന ഗ്രീന്‍ ക്യാപിറ്റോളില്‍ ഉള്ളത്. എയര്‍ക്കണ്ടീഷന്‍ഡ് ഫിറ്റ്‌നസ് സെന്റര്‍, മള്‍ട്ടി റിക്രിയേഷന്‍ ഹാള്‍, ഇന്‍ഡോര്‍ ഗെയിംസ് റൂം, ഗസ്റ്റ് റൂം, എന്നിവയ്‌ക്കൊപ്പം ഓപണ്‍ എയര്‍ യോഗസ്‌പേസ്, കുട്ടികള്‍ക്കായി പ്രത്യേകം ഇന്‍ഡോര്‍ ഗെയിംഗ് ഏരിയ, റീഡിംഗ്‌റൂം, ഔട്ട്‌ഡേര്‍ കിഡ്‌സ് പ്ലേ ഏരിയ, പ്രധാന സ്വിമ്മിംഗ് പൂളിനൊപ്പം കുട്ടികള്‍ക്ക് പ്രത്യേകം പൂള്‍, വീട്ടുജോലിക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ടോയ്‌ലറ്റോട് കൂടിയ പ്രത്യേകം വിശ്രമമുറികള്‍, വീഡിയോ ഡോര്‍ ഫോണ്‍, ഫര്‍ണിഷ് ചെയ്ത ലോബി, ബയോമെട്രിക് പ്രവേശന സംവിധാനം, സന്ദര്‍ശകര്‍ക്ക് പ്രത്യേകം പാര്‍ക്കിംഗ് സ്ഥലം, പൊതുഇടങ്ങളിലെ ഉപയോഗത്തിനായി 10കെവി സോളാര്‍ പവര്‍ എന്നിങ്ങനെ സവിശേഷമായ ഒട്ടേറെ സൗകര്യങ്ങള്‍ ഗ്രീന്‍ ക്യാപിറ്റോളില്‍ ലഭ്യമാണ്.
എറണാകുളത്ത് തൃക്കാക്കരയില്‍, ഭരണ സിരാകേന്ദ്രങ്ങള്‍ക്കും ഐടി കേന്ദ്രങ്ങള്‍ക്കും സമീപത്തായി തയ്യാറാകുന്ന വീഗാലാന്‍ഡ് മേബെല്‍ ആണ് നിര്‍മ്മാണം ആരം
ഭിച്ചിരിക്കുന്ന മറ്റൊരു പ്രോജക്ട്. എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള മികവുറ്റ ലക്ഷ്വറി പാര്‍പ്പിട സമുച്ചയമായ മേബെലില്‍ 2&3 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റുകളാണ് തയ്യാറാകുന്നത്. ഇന്‍ഫോപാര്‍ക്ക്, കളക്ട്രേറ്റ്, ഇടപ്പള്ളി ജംഗ്ഷന്‍ എന്നിവിടങ്ങളിലേയ്ക്ക് എളുപ്പത്തില്‍ എത്തിച്ചേരാം എന്നതാണ് മേബെലിന്റെ പ്രധാന ആകര്‍ഷണം.കുട്ടികള്‍ക്കുള്ള പൂള്‍ ഉള്‍പ്പെടെ രണ്ട് സ്വിമ്മിംഗ് പൂളുകള്‍, യോഗ-റിക്രിയേഷന്റൂം, എയര്‍ക്കണ്ടിഷന്‍ഡ് ഫിറ്റ്‌നസ് സെന്റര്‍, ഇന്‍ഡോര്‍ ഗെയിംസ് ഹാള്‍, മള്‍ട്ടി റിക്രിയേഷന്‍ ഹാള്‍, ഗസ്റ്റ് ബെഡ്‌റൂം, കുട്ടികളുടെ കളിസ്ഥലം, വീട്ടുജോലിക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ടോയ്‌ലറ്റോട് കൂടിയ പ്രത്യേകം വിശ്രമമുറികള്‍, സന്ദര്‍ശകര്‍ക്ക് പ്രത്യേകം പാര്‍ക്കിംഗ് സ്ഥലം എന്നിങ്ങനെയുള്ള നൂതന സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്.
തൃപ്പൂണിത്തുറയില്‍ ഹില്‍പാലസിന് സമീപത്തായി നിര്‍മ്മാണം ആരംഭിച്ചിരിക്കുന്ന വീഗാലാന്‍ഡ് ഗ്രീന്‍ ഫോര്‍ട്ടാണ് ബയോഫിലിക് ശ്രേണിയിലെ മറ്റൊരു പുതിയ പ്രോജക്ട്്. ഒമ്പത് നിലകളിലായി 54 2&3 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റുകള്‍ മാത്രമുള്ള ഗ്രീന്‍ ഫോര്‍ട്ട് സ്വകാര്യതയും ആധുനിക സൗകര്യങ്ങളും ഒരുപോലെ ഒത്തുചേരുന്ന ഇടമാണ്. കുട്ടികള്‍ക്കുള്ള പൂള്‍ ഉള്‍പ്പെടെ രണ്ട് സ്വിമ്മിംഗ് പൂളുകള്‍, യോഗ-റിക്രിയേഷന്‍ റൂം, എയര്‍ക്കണ്ടിഷന്‍ഡ് ഫിറ്റ്‌നസ് സെന്റര്‍, ഇന്‍ഡോര്‍ ഗെയിംസ് ഹാള്‍, മള്‍ട്ടി റിക്രിയേഷന്‍ ഹാള്‍, ഗസ്റ്റ് ബെഡ്‌റൂം, കുട്ടികളുടെ കളിസ്ഥലം, വീട്ടുജോലിക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ടോയ്‌ലറ്റോട് കൂടിയ പ്രത്യേകം വിശ്രമമുറികള്‍, സന്ദര്‍ശകര്‍ക്ക് പ്രത്യേകം പാര്‍ക്കിംഗ് സ്ഥലം എന്നിങ്ങനെയുള്ള ആധുനിക സൗകര്യങ്ങള്‍ ഗ്രീന്‍ ഫോര്‍ട്ടിലും ലഭ്യമാണ്.
കോഴിക്കോട് ചേവായൂരില്‍ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്ന പ്രീമിയം ലക്ഷ്വറി പ്രോജക്ടായ സിംഫണി, ഉത്തര കേരളത്തിലെ വീഗാലാന്‍ഡിന്റെ ആദ്യ പ്രോജക്ടാണ്. ആഡംബരത്തിന്റെ അപൂര്‍വ്വചേരുവകളെല്ലാം അടങ്ങുന്നതാണ് ഈ പാര്‍പ്പിട സമുച്ചയം. ഓരോ അപ്പാര്‍ട്ട്‌മെന്റിന്റെയും മെയിന്‍ ഡോറുകള്‍ ഇലക്ട്രിക് ലോക്ക് സംവിധാനവും വീഡിയോ ഡോര്‍ ഫോണ്‍ സംവിധാനവും ഉള്ളതാണ്. ലാന്‍ഡ്‌സ്‌കേപ്പ് ചെയ്ത ബാര്‍ബിക്യൂ ഏരിയ, റീഡിംഗ്‌റൂം കം യോഗസ്‌പേസ്, ബ്യൂട്ടി സലോണ്‍, കുട്ടികളുടെ കളിസ്ഥലം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വെവ്വേറെ സ്വിമ്മിംഗ് പൂളുകള്‍, ഇരട്ടി ഉയരത്തിലുള്ള മോഡേണ്‍ എന്‍ട്രി ലോബി എന്നിവയ്ക്ക് പുറമെ, എയര്‍ക്കണ്ടീഷന്‍ ചെയ്ത ഫിറ്റ്‌നസ് സെന്റര്‍, മള്‍ട്ടി റിക്രിയേഷന്‍ ഹാള്‍, ഇന്‍ഡോര്‍ ഗെയിംസ് ഹാള്‍, ഗസ്റ്റ് ബെഡ്‌റൂം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും ടോയ്‌ലറ്റോട് കൂടിയ പ്രത്യേകം വിശ്രമമുറികളും ലഭ്യമാണ്.
തൃശ്ശൂര്‍ കുരിയച്ചിറയില്‍ വീഗാലാന്‍ഡ് എലാന്‍സയാണ് നിര്‍മ്മാണം ആരംഭിച്ചിരിക്കുന്ന മറ്റൊരു പ്രോജക്ട്. 2, 3 & 5 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റുകളാണ് എലാന്‍സയില്‍ ലഭ്യമാക്കിയിരിക്കുന്നത്. എല്ലാവിധ ആഢംബര സൗകര്യങ്ങളും ആകര്‍ഷകമായ ലൊക്കേഷനും അതിനൂതന നിര്‍മ്മാണ നിലവാരമുമെല്ലാം ഈ പ്രോജക്ടിന്റെയും ആകര്‍ഷണ ഘടകങ്ങളാണ്. എയര്‍ക്കണ്ടീഷന്‍ ചെയ്ത ഫിറ്റ്‌നസ് സെന്റര്‍, മള്‍ട്ടി
റിക്രിയേഷന്‍ ഹാള്‍, ഇന്‍ഡോര്‍ ഗെയിംസ് ഹാള്‍, ഗസ്റ്റ് ബെഡ്‌റൂം എന്നിവയും കുട്ടികളുടെ കളിസ്ഥലം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വെവ്വേറെ സ്വിമ്മിംഗ് പൂളുകള്‍, റീഡിംഗ് റൂം, യോഗ സ്‌പേസ് കം ഫ്‌ളെക്‌സിബിള്‍ ഓഫീസ് സ്‌പേസ് എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും ടോയ്‌ലറ്റോട് കൂടിയ പ്രത്യേകം വിശ്രമമുറികളും ലഭ്യമാണ്.
ഇവയ്‌ക്കെല്ലാം പുറമെ, എറണാകുളത്ത് തൃക്കാക്കരയില്‍ വീഗാലാന്‍ഡ് സ്പ്രിംഗ്‌ബെല്‍ എന്ന 2&3 ബിഎച്ച്‌കെ ലക്ഷ്വറി പ്രോജക്ടിന്റെ നിര്‍മ്മാണം പുരോഗമിച്ച് വരുന്നു. കൂടാതെ, തൃശ്ശൂര്‍ അയ്യന്തോളില്‍ വീഗാലാന്‍് തേജസ് നിര്‍മ്മാണം പൂര്‍ത്തിയായി കൈമാറ്റത്തിന് തയ്യാറായി കഴിഞ്ഞിരിക്കുകയുമാണ്.
വിശദവിവരങ്ങള്‍ക്കും ബുക്കിനും 9746774444 എന്ന നമ്പരില്‍ വിളിക്കുകയോ www.veegaland.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.
Content Highlights: Veegaland Homes
Published: 04 Apr 2024, 10:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented