ടാറ്റ റിയാൽറ്റിയുടെ ത്രിത്വത്തിൽ ഏറ്റവും നൂതനമായ സൗകര്യങ്ങളോടു കൂടിയ അനുഗ്രഹീത ജീവിതം നിങ്ങളെ കാത്തിരിക്കുന്നു. കൊച്ചിയിലെ വശ്യമനോഹരമായ മറൈൻ ഡ്രൈവിലാണ് ഈ പ്രീമിയം ഭവനങ്ങൾ സ്ഥിതിചെയ്യുന്നത്. വിശദാംശങ്ങളിൽ പോലും തികഞ്ഞ ശ്രദ്ധ പുലർത്തിക്കൊണ്ട് പൂർണതയോടെ രൂപകൽപ്പന ചെയ്തിട്ടുള്ള ത്രിത്വം കേവലം ഒരു റെസിഡൻഷ്യൽ മാസ്റ്റർ പീസ് അല്ല. മറിച്ച് പ്രകൃതിരമണീയതയും ആഡംബരത്തികവും ശ്രുതിമധുരമായി ഇണക്കിച്ചേർത്തുകൊണ്ട് സമ്പന്നമാക്കിയ സമാനതകളില്ലാത്ത ജീവിതശൈലി സമ്മാനിക്കുന്ന ഭവനങ്ങളാണ്.
ഓസ്‌ട്രേലിയയിലെ പ്രശസ്ത ആർക്കിടെക്ചറൽ സ്ഥാപനമായ വുഡ്‌സ് ബാഗറ്റ് വിഭാവനം ചെയ്ത അമൂല്യമായ പ്രോജക്ടാണിത്. ഇതിൽ ആറ് ടവറുകളാണ് ഉള്ളത്. അവ ആഡംബരവും പ്രകൃതിയും തമ്മിലുള്ള അനുപമയായ പൊരുത്തം ഉറപ്പാക്കുന്നു. വെറുതെ കടൽ കാണുവാനല്ല ത്രിത്വം നിങ്ങളെ വിളിക്കുന്നത്, മറിച്ച് അനന്തമായ സ്വച്ഛത സമ്മാനിക്കുന്ന കടൽകാഴ്ചകളുടെ ഭാഗമാകാനാണ് നിങ്ങളെ ക്ഷണിക്കുന്നത്. മനോഹരമായ മംഗളവനം പക്ഷിസങ്കേതവമാണ് ടാറ്റ ത്രിത്വത്തിൽ നിന്നുള്ള മറ്റൊരു കാഴ്ച. ഇവിടെനിന്നുള്ള കിളിപാട്ടുകൾ നിങ്ങളുടെ ഇന്ദ്രിയങ്ങൾക്ക് സംഗീതമൊരുക്കും. ത്രിത്വത്തിന്റെ സെൻട്രൽ ലൊക്കേഷൻ, കൊച്ചിയിലെ വിവിധ പ്രൊഫഷണൽ മേഖലകളിൽ നിന്നുള്ള ഏറ്റവും മികവുറ്റ വ്യക്തിത്വങ്ങളുമായി ഇടപെടാൻ നിങ്ങൾക്ക് അവസരം ഒരുക്കും.
അമിനിറ്റീസ്
യോഗ കോർട്ട്
ഇൻഫിനിറ്റി പൂൾ
ആംഫിതീയേറ്റർ
ക്ലബ്ഹൗസ്
ടെന്നിസ് കോർട്ട്
ചിൽഡ്രൻസ് പ്ലേ ഏരിയ
ഹാഫ് ബാസ്‌കറ്റ് ബോൾ കോർട്ട്
ജോഗിംഗ്/ വാക്കിംഗ് ട്രാക്ക്
ലൊക്കേഷൻ
എറണാകുളത്തിന്റെ ഹൃദയഭാഗത്ത് മറൈൻ ഡ്രൈവിലാണ് ടാറ്റ ത്രിത്വം സ്ഥിതിചെയ്യുന്നത്. ഷോപ്പിംഗ് കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും എല്ലാം സമീപത്തുള്ള മികച്ച ലൊക്കേഷനാണ് മറൈൻ ഡ്രൈവ്. വിവിധ ഇടങ്ങളിലേക്കുള്ള ദൂരം താഴെ ചേർക്കുന്നു
മറൈൻ ഡ്രൈവ് ഷോപ്പിംഗ് സെന്റർ - 3 കിലോ മീറ്റർ
ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാൾ - 8. 3 കിലോ മീറ്റർ
ലൂർദ് ഹോസ്പിറ്റൽ - 1.9 കിലോ മീറ്റർ
സിറ്റി ഹോസ്പിറ്റൽ - 3.8 കിലോ മീറ്റർ
ജിഐ പാർക്ക് - 2.6 കിലോ മീറ്റർ
സെന്റ് തെരേസാസ് കോളേജ് - 3.6 കിലോ മീറ്റർ
ബാവൻസ് വിദ്യാമന്ദിർ - 4.9 കിലോ മീറ്റർ
അശോക വേൾഡ് സ്‌കൂൾ - 5.9 കിലോ മീറ്റർ
കൂടുതൽ വിവരങ്ങൾക്ക്
https://www.tatarealty.in
Content Highlights: Tata Reality Tritvam
Published: 16 Apr 2024, 09:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented