ഗ്ലോബൽ ഹോം എക്സ്പേർട്ടായ അരോമ ഡവലപ്പേഴ്സ് ലോകോത്തര നിലവാരത്തിലുള്ള സൂപ്പർ ലക്ഷ്വറി റെസിഡൻഷ്യൽ പ്രോജക്ടുകളുമായി അരോമ ഡവലപ്പേഴ്സ് തിരുവനന്തപുരത്ത് എത്തിയിരിക്കുന്നു. യുഎഇയിലെ മുൻനിര കെട്ടിട നിർമാണ കമ്പനികളിൽ ഒന്നായ അരോമ ഡവലപ്പേഴ്‌സ് 200ലധികം പ്രോജക്ടുകൾ യുഎഇയിൽ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. 2021ൽ ടൈം മാഗസിൻ തെരഞ്ഞെടുത്ത നൂറ് മികച്ച കെട്ടിടങ്ങളിലൊന്ന് ദുബായിയിൽ അരോമ ഡവലപ്പേഴ്സ് നിർമിച്ച ഖുറാനിക് പാർക്ക് ആണ്. കമ്പനിയുടെ നിർമാണ മികവിന്റെ സാക്ഷ്യപത്രം കൂടിയാണ് ഈ അംഗീകാരം. ISO 9001:2008, OHSAS 18001:2007, ISO 14001:2004 സർട്ടിഫിക്കേഷനുകളുള്ള ഈ കമ്പനിയിൽ 3000ത്തിൽ അധികം ജീവനക്കാരുണ്ട്. അങ്ങേയറ്റം പ്രൊഫഷണലായ ടീമാണ് ഇവരുടേത്. വിശ്വാസ്യത, പ്രതിബദ്ധത, ഗുണമേന്മ എന്നിവയാണ് അരോമ ഡവലപ്പേഴ്സിന്റെ മുഖമുദ്രകൾ.
അരോമ ബൈ ദ ക്ലിഫ്
KRERA/PRJ/TVM/057/2022
നന്തൻകോട് ദേവസ്വം ബോർഡ് റോഡിലുള്ള അരോമ ബൈ ദ ക്ലിഫിന്റെ നിർമാണം ഉടൻ പൂർത്തിയാകും. അടുത്ത മാർച്ചിൽ ഈ സൂപ്പർ ലക്ഷ്വറി പ്രോജക്ട് ഉടമകൾക്ക് കൈമാറ്റം ചെയ്യുന്നതാണ്. സ്വപ്നസമാനമായ ജീവിതശൈലി സമ്മാനിക്കുന്ന 3 BHK ഡ്യൂപ്ലെക്സ് സൂപ്പർ ലക്ഷ്വറി അപ്പാർട്ട്മെന്റുകളാണ് അരോമ ബൈ ദ ക്ലിഫിലുള്ളത്. 1758 മുതൽ 2890 സ്‌ക്വയർ ഫീറ്റ് വരെ വലുപ്പത്തിലുള്ള 50 യൂണിറ്റുകൾ ഇതിലുണ്ട്. അതീവചാരുതയോടെ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പ്രോജക്ടിൽ വിശാലമായ മുറികളും വലുപ്പമുള്ള ബാൽക്കണികളും സ്‌റ്റൈലിഷായ അകത്തളങ്ങളുമുള്ള ഭവനങ്ങളാണ് അരോമ ഒരുക്കുന്നത്. അപ്പാർട്ട്‌മെന്റുകളിൽ നിന്ന് നോക്കിയാൽ കടലും കാഴ്ച ബംഗ്ലാവിന്റെ ഹരിതഭംഗികളും കാണാം. ടോട്ടോ, ഗ്രോഹേ, ഡോർമ ലോക്ക് സെറ്റ് തുടങ്ങിയ ഉയർന്ന ഗുണമേന്മയുള്ള ഫിറ്റിംഗുകളും ഫർണിഷിംഗുമാണ് ഇതിൽ ഉപയോഗിക്കുന്നത്. ലോബി, റിക്രിയേഷൻ റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ, ഇൻഡോർ പ്ലേ ഏരിയ, സ്വിമ്മിംഗ് പൂൾ, ജിം, ഓപ്പൺ പാർട്ടി ഏരിയ, മിനി തീയേറ്റർ, സോന റൂം, പ്ലേസ്റ്റേഷൻ ഏരിയ തുടങ്ങിയ അമെനിറ്റീസെല്ലാം ഏറ്റവും ആഡംബരപൂർവം ഇതിൽ സജ്ജീകരിക്കുന്നു. 1.40 കോടി രൂപ മുതലാണ് അപ്പാർട്ട്മെന്റുകളുടെ വില.
മികച്ച കണക്ടിവിറ്റിയും എല്ലാവിധ സൗകര്യങ്ങളുമുള്ള ലൊക്കേഷനാണ് അരോമ ബൈ ദ ക്ലിഫിന്റെ മറ്റൊരു സവിശേഷത. ഇന്റർനാഷണൽ എയർപോർട്ടിലേക്ക് 4.5 കിലോ മീറ്ററും റെയിൽവേ സ്റ്റേഷനിലേക്ക് 4.7 കിലോമീറ്ററുമാണ് ഇവിടെ നിന്നുള്ള ദൂരം. നിയമസഭാ മന്ദിരത്തിൽ നിന്നും 500 മീറ്റർ മാറി, മന്ത്രിമന്ദിരമായ ക്ലിഫ്ഹൗസിന്റെ പിന്നിലായി ഈ പ്രോജക്ട് സ്ഥിതിചെയ്യുന്നു. കവടിയാർ പാലസ്, രാജ് ഭവൻ, കാഴ്ച ബംഗ്ലാവ്, മെഡിക്കൽ കോളേജ്, കിംസ് ഹോസ്പിറ്റൽ, ക്രൈസ്റ്റ് നഗർ സ്‌കൂൾ, സെന്റ് തോമസ് സ്‌കൂൾ എന്നിവയെല്ലാം ഈ പ്രോജക്ടിന്റെ സമീപത്താണ്.
അരോമ ഹൈ ബ്ലൂം
KRERA/PRJ/TVM/035/2023
2024 ഡിസംബറിൽ കൈമാറ്റം ചെയ്യപ്പെടാനുള്ള സൂപ്പർ ലക്ഷ്വറി റെസിഡൻഷ്യൽ പ്രോജക്ടാണ് അരോമ ഹൈ ബ്ലൂം. തിരുവനന്തപുരത്തെ പ്രെസ്റ്റീജിയസ് ലൊക്കേഷനായ പിടിപി നഗറിലുള്ള ഈ പ്രോജക്ടിൽ, പുതുമയാർന്ന ആശയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടു രൂപകൽപ്പന ചെയ്ത 2,3 & 4 BHK അപ്പാർട്ട്മെന്റുകളാണുള്ളത്. 1121 മുതൽ 2699 വരെ സ്‌ക്വയർ ഫീറ്റ് വലുപ്പത്തിൽ 102 യൂണിറ്റുകൾ ഇതിൽ ഒരുക്കിയിരിക്കുന്നു. മനോഹരമായ ഇന്റീരിയറും മനസിൽ ഉന്മേഷം നിറയ്ക്കുന്ന അന്തരീക്ഷവും ഈ പ്രോജക്ടിനെ വേറിട്ടതാക്കുന്നു. 71 ലക്ഷം രൂപ മുതലാണ് അപ്പാർട്ട്മെന്റുകളുടെ വില. സ്വിമ്മിംഗ് പൂൾ, ഹോം തീയേറ്റർ, എയർകണ്ടീഷൻഡ് ജിം, ചിൽഡ്രൻസ് പ്ലേ ഏരിയ, ഇൻഡോർ ഗെയിം ഏരിയ, മൾട്ടിപർപ്പസ് ഹാൾ, ഗസ്റ്റ് സ്യൂട്ട്, കോ - വർക്കിംഗ് സ്പെയ്സ് തുടങ്ങിയ മോഡേൺ അമെനിറ്റീസെല്ലാം ഈ പ്രോജക്ടിലുണ്ട്. ഉയർന്ന ഗുണമേന്മയുള്ള ഫിറ്റിംഗുകളും ഫർണിഷിംഗും ഈ പ്രോജക്ടിന്റെ സവിശേഷതയാണ്.
അരോമ ഹൈ ബ്ലൂമിൽ നിന്ന് ശാസ്തമംഗലത്തേക്കും വട്ടിയൂർക്കാവിലേക്കും പേരൂർക്കടയിലേക്കും എളുപ്പത്തിൽ എത്താം. എസ്. കെ ഹോസ്പിറ്റൽ, സരസ്വതി വിദ്യാലയ, ഇസ്രോ മിഷൻ ക്യാംപസ് എന്നിവയെല്ലാം സമീപത്താണ്. ഇന്റർനാഷണൽ എയർപോർട്ടിലേക്ക് 10. 2 കിലോമീറ്ററും റെയിൽവേ സ്റ്റേഷനിലേക്ക് ആറര കിലോമീറ്ററുമാണ് ഈ പ്രോജക്ടിൽ നിന്നുള്ള ദൂരം.
കൂടുതൽ വിവരങ്ങൾക്ക് -
വെബ്സൈറ്റ് - www.aromadevelopers.com
ഫോൺ - 81 29 01 01 01
YouTube link : https://www.youtube.com/@Aromadevelopers/videos
Content Highlights: Kerala Property Expo 2024
Published: 07 Jun 2024, 03:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented