വിദേശ നിലവാരത്തിലുള്ള ഗുണമേന്മയും സൗകര്യങ്ങളും ഇന്ത്യയിലും ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഹൈലൈറ്റ് ഗ്രൂപ്പ് രൂപപ്പെടുത്തിയ പദ്ധതികൾ ഉപഭോക്താക്കൾ എന്നും ഇരുകൈകളോടെയാണ് സ്വീകരിച്ചിരിച്ചിട്ടുള്ളത്. കേരളത്തിൽ മാൾ സംസ്‌കാരത്തിന് തുടക്കമിട്ട ഹൈലൈറ്റ് ഗ്രൂപ്പ്, ഏത് പുതിയ പദ്ധതി ആവിഷ്‌കരിക്കുമ്പോഴും വിഭാവനം ചെയ്യുന്നത് അവയിലൂടെ നാടിനുണ്ടാകുന്ന വികസനവും ഉപഭോക്താക്കളുടെ സംതൃപ്തിയും ബ്രാൻഡ് എന്ന നിലയിൽ ഹൈലൈറ്റ് കെട്ടിപ്പടുക്കുന്ന വിശ്വാസ്യതയുമാണ്.
രണ്ട് പതിറ്റാണ്ടിനുള്ളിൽ ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും മികച്ചതും വിശ്വാസ്യതയുമുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയായി മാറാൻ ഹൈലൈറ്റ് ഗ്രൂപ്പിനെ പ്രാപ്തരാക്കിയത് പുതുമയാർന്ന ആശയങ്ങളും ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളുമാണ്. കൊമേഴ്ഷ്യൽ റെസിഡൻഷ്യൽ ബിൽഡിങ്ങുകളുടെ നിർമാണത്തിൽ ഉപഭോക്താക്കൾക്ക് ഏറ്റവും സംതൃപ്തി നൽകുന്നതും ഉയർന്ന ഗുണനിലവാരത്തിലുള്ളതുമായ അനുഭവം നൽകുകവഴി ഹൈലൈറ്റ് ഗ്രൂപ്പ് ഇന്ന് ഈ മേഖലയിൽ മുൻനിരയിലാണുള്ളത്.
ഹൈലൈറ്റ് ഗ്രൂപ്പിനെ ജനങ്ങൾക്കിടയിൽ വിശ്വാസ്യതയേറിയ മികച്ച ബ്രാൻഡ് ആക്കി മാറ്റുന്നതിന് പിന്നിൽ പ്രവർത്തിച്ച ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാനെ 'ഗെയിം ചെയ്ഞ്ചർ ഇൻ കേരള റിയൽറ്റി സെക്ടർ' എന്ന പദവി നൽകി ടൈംസ് ഗ്രൂപ്പ് ആദരിച്ചത്, വെല്ലുവിളികൾ ഏറ്റെടുക്കാനും അവ കുറ്റമറ്റ രീതിയൽ സാക്ഷാത്കരിക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം പരിഗണിച്ചാണ്. രണ്ട് പതിറ്റാണ്ടിനുള്ളിൽ സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖലയെ അവിസ്മരണീയമാം വിധം മാറ്റിമറിക്കാനും ഹൈലൈറ്റ് എന്ന ബ്രാൻഡിനായിട്ടുണ്ട്.
അന്താരാഷ്ട്രതലത്തിൽ നടക്കുന്ന ഷോപ്പിങ് ഫെസ്റ്റിവൽ ലഭ്യമാകുന്ന അനുഭവം കേരളത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് ഹൈലൈറ്റ് ഗ്രൂപ്പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാളുകൾ നിർമ്മിച്ചുവരുന്നത്. വൻ നഗരങ്ങൾ, ഇടത്തരം നഗരങ്ങൾ, ചെറിയ പട്ടണങ്ങൾ എന്നിങ്ങിനെ തരംതിരിച്ചുകൊണ്ടാണ് ഹൈലൈറ്റ് ഗ്രൂപ്പ് പുതിയ പദ്ധതികൾ നടപ്പാക്കിവരുന്നത്. ഇതിന്റെ ഭാഗമായാണ് നിലവിൽ കോഴിക്കോട്, തൃശ്ശുർ എന്നി നഗരങ്ങളിൽ ഹൈലൈറ്റ് മാളുകൾ തലയെടുപ്പോടെ ഉയർന്നുനിൽക്കുന്നത്.
ഇതിന്റെ തുടർച്ചയായാണ് കേരളത്തിലെ ഇടത്തരം നഗരങ്ങളിൽ ഹൈലൈറ്റ് സെന്റർ എന്ന പേരിൽ കൊമേഴ്ഷ്യൽ ബിൽഡിങ്ങുകൾ നിർമ്മിക്കുന്നത്. ചെറിയ പട്ടണങ്ങളിൽ ആരംഭിക്കുന്ന ഹൈലൈറ്റ് കൺട്രിസൈഡ് മാളുകളുടെ തുടക്കം മലപ്പുറം ജില്ലയിലെ അതിവേഗം വികസിക്കുന്ന ചെമ്മാടിന്റെ ഹൃദയഭാഗത്താണ് പ്രാവർത്തികമാകുന്നത്. ഇവയുടെ നിർമ്മാണം പൂർത്തിയാവുന്നതോടെ ഇടത്തരം നഗരങ്ങളിലും ചെറുപട്ടണങ്ങളിലും വൻനഗരങ്ങളിൽ ലഭിക്കുന്ന സൗകര്യങ്ങളും ഷോപ്പിംഗ് അനുഭവവും ലഭ്യമാകുകയും ഈ പ്രദേശങ്ങൾ വികസനത്തിന്റെ പാതയിലേക്ക് കുതിക്കുകയും ചെയ്യും. സംസ്ഥാനത്ത് ഇത്തരത്തിലുള്ള 10 പദ്ധതികൾ നടപ്പാക്കുന്നതിനാണ് ഹൈലൈറ്റ് ഗ്രൂപ്പ് ഒരുങ്ങുന്നത്.
റെസിഡൻഷ്യൽ കൊമേഴ്ഷ്യൽ ബിൽഡിങ്ങുകളുടെ നിർമ്മാണ രംഗത്ത് നൂതനങ്ങളായ ആശയങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഹൈലൈറ്റ് ഗ്രൂപ്പ് തന്നെയാണ് കോഴിക്കോട് നഗരത്തിൽ നിർമ്മിച്ച ഫോക്കസ് മാളിലൂടെ കേരളത്തിൽ മാൾ സംസ്‌കാരത്തിന് തുടക്കമിട്ടത്. ഈ സംരംഭത്തിന്റെ വൻവിജയത്തിന് ശേഷമാണ് കൂടുതൽ വിസ്തൃതിയും അത്യന്താധുനിക സൗകര്യങ്ങളുമായി കോഴിക്കോട് നഗരത്തിൽ തന്നെ ഹൈലൈറ്റ് മാൾ എന്ന വിസ്മയം പടുത്തുയർത്തിയത്.
ബിസിനസ്സ് പാർക്ക്, രണ്ടായിരത്തിൽപരം അപ്പാർട്ട്മെന്റുകൾ, മറ്റ് ഒട്ടേറെ സൗകര്യങ്ങൾ എന്നിവയടങ്ങിയ ഹൈലൈറ്റ് സിറ്റിയുടെ ഭാഗമായാണ് ഹൈലൈറ്റ് മാൾ പ്രവർത്തിക്കുന്നത്. ഇന്ത്യയിലെതന്നെ ഏറ്റവും ശ്രദ്ധേയമായ നിർമ്മാണ പദ്ധതിക്കുള്ള 'കൺസ്ട്രക്ഷൻ വേൾഡ് ആർകിടെക്സ് ആന്റ് ബിൽഡേഴ്സ്' പുരസ്‌കാരം 2016 ൽ ഹൈലൈറ്റ് സിറ്റിയെ തേടിയെത്തിയതും ഹൈലൈറ്റ് ഗ്രൂപ്പിന്റെ മികവിനുള്ള മറ്റൊരംഗീകാരമാണ്. ഇതിനുമുമ്പ് ഹൈലൈറ്റ് സിറ്റിയിലെ ബിസിനസ്സ് പാർക്കിന് കെട്ടിട നിർമ്മാണ വിഭാഗത്തിൽ മികച്ച വണിജ്യ സമുച്ചയത്തിനുള്ള 'ഐ.സി.ഐ പുരസ്‌കാരം' 2014 ൽ ലഭിച്ചിട്ടുണ്ട്.
ഹൈലൈറ്റ് ഒളിംപസ്
K-RERA/PRJ/KKD/110/2022
കോഴിക്കോട് ഹൈലൈറ്റ് സിറ്റിയുടെ ഭാഗമായി നിർമ്മിച്ച 'ഹൈലൈറ്റ് ഒളിംപസ്'എന്ന റെസിഡൻഷ്യൽ ബിൽഡിങ്ങ് ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഇതുവരെയുള്ള പദ്ധതികളിൽ ഒരു പൊൻതൂവലാണ്. 33 നിലകളിലായി 526 അപ്പാർട്ട്മെന്റുകൾ അടങ്ങിയ ഈ അത്യന്താധുനിക പദ്ധതിക്ക് കീഴിൽ 919 മുതൽ 3150 ചതുരശ്ര അടിവരെയുളള വിവിധ ശ്രേണികളിലുള്ള പാർപ്പിടങ്ങൾ ലഭ്യമാണ്. കൂടാതെ 40,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള റിക്രിയേഷൻ ഫ്‌ളോർ ഈ പദ്ധതിയുടെ ഒരു ആകർഷണീയതയാണ്.
ഹൈലൈറ്റ് പത്രാസ്- ട്രാന്‍ക്വില്‍ ലിവിങ്
RERA\PRJ\KKD\159\2022
ഹൈലൈറ്റ് സിറ്റിയുടെ ഏറ്റവും പുതിയ അഡിഷൻ ആണ് ഹൈലൈറ്റ് പത്രാസ്. എലഗന്റായ, കൺവീനിയന്റായ ഒരു വീടാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ ആ സ്വപ്നം ഹൈലൈറ്റ് പത്രാസ് ട്രാൻക്വിൽ ലിവിങിലൂടെ യാഥാർഥ്യമാകും. 21 നിലകളിലായാണ് ഹൈലൈറ്റ് പത്രാസ് ട്രാൻക്വിൽ ലിവിങ് ഒരുക്കുന്നത്.
പലാക്സി സിനിമാസ്
മികച്ച സ്‌ക്രീൻ- ശബ്ദ അനുഭവം കാഴ്ചവെക്കുന്ന EPIQ സംവിധാനം കേരളത്തിൽ ആദ്യമായി പരിചയപ്പെടുത്തിയത് പലാക്സി സിനിമാസ് ആണ്. മലയാളികൾ ഇതുവരെ കാണാത്ത മായികാനുഭവമാണ് പലാക്സി നൽകിവരുന്നത്. ഇന്ത്യയിലെ വിനോദ മേഖലയിലെ പ്രമുഖരായ QUBE സിനിമയുടെ പ്രീമിയം ലാർജ്ജ് ഫോർമാറ്റാണ് EPIQ വിലൂടെ സിനിമാസ്വാദകരുടെ മുന്നിലെത്തുന്നത്. എട്ട് സ്‌ക്രീനുകൾ അടങ്ങുന്ന തിയേറ്റർ സമുച്ചയമാണ് പലാക്സി. മറ്റെവിടെയും ലഭിക്കാത്ത നവീന ദൃശ്യാനുഭവമാണ് പലാക്സി പ്രേക്ഷകർക്ക് നൽകുന്നതെന്ന കാര്യത്തിൽ സംശയമില്ല.
ഹഗ് എ മഗ്
ലോകോത്തര നിലവാരത്തിലുള്ള കഫേ എക്സ്പീരിയൻസാണ് ഹഗ് എ മഗ് എന്ന ബ്രാൻഡ് ഉപഭോക്താക്കൾക്ക് നൽകി വരുന്നത്. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ ഹൈലൈറ്റ് സിറ്റിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹഗ് എ മഗ് യുവജനങ്ങൾ രണ്ടുകൈകളും നീട്ടി സ്വീകരിച്ചു. എത്രയും ഉപഭോക്തപ്രീതി നേടിയതു കൊണ്ട് തന്നെ മൂന്ന് വർഷത്തിനകം നൂറോളം ഔട്ട്ലെറ്റുകൾ കേരളത്തിലങ്ങോളമിങ്ങോളം സ്ഥാപിക്കാൻ പദ്ധതിയുണ്ട്. കേരളത്തിലെ തന്നെ ഏറ്റവും വലിയ കഫേ എന്ന അംഗീകാരം 2024 മാർച്ചിൽ കോഴിക്കോട് ബീച്ചിൽ ആരംഭിച്ച ഹഗ് എ മഗ് ഔട്ട്ലെറ്റിന് സ്വന്തമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
www.hilitegroup.com
www.hiliterealty.com
Content Highlights: hilite group
Published: 22 Apr 2024, 04:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented