ചുരുങ്ങിയ കാലയളവ് കൊണ്ട് കൊച്ചിയിലെ മുൻനിര ബിൽഡർമാരുടെ പട്ടികയിൽ ഇടംപിടിക്കാൻ സാധിച്ച ബ്രാൻഡാണ് ട്രിനിറ്റി ബിൽഡേഴ്‌സ്. 2005-ലാണ് ട്രിനിറ്റി ബിൽഡേഴ്‌സ് സ്ഥാപിതമാകുന്നത്. സി.ജെ മാത്യു ഐആർഎസ്(റിട്ട.), റോയ് (പ്രമുഖ സിവിൽ കോൺട്രാക്ടിങ്-എൻജിനീയറിങ് സ്ഥാപനമായ ആർ ജെ കൺസ്ട്രക്ഷൻസിന്റെ മേധാവി), ലൂയിസ് (ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലൈറ്റിങ് ഷോറൂമായ ജോസ് ഇലക്ട്രിക്കൽസിന്റെ ഉടമ) എന്നിവരാണ് ട്രിനിറ്റി ബിൽഡേഴ്‌സിന്റെ ഡയറക്ടർമാർ. ഒരു സ്ഥാപനമെന്ന നിലയിലുള്ള പാരമ്പര്യത്തേക്കാൾ ഡയറക്ടർമാരുടെ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്താണ് ട്രിനിറ്റിയുടെ കരുത്ത്.
വളരെ കരുതലോടെ മാത്രമേ പ്രോജക്ടുകളുടെ തിരഞ്ഞെടുപ്പും ആസൂത്രണവും ട്രിനിറ്റി നടത്താറൂള്ളൂ. ഇതുവരെ 15 പ്രോജക്ടുകൾ വിജയകരമായി ഉപഭോക്താക്കൾക്ക് വിതരണം ചെയ്തുകഴിഞ്ഞു. അരഡസനോളം പ്രോജക്ടുകൾ പുരോഗമിക്കുകയാണ്. ട്രിനിറ്റിയുടെ പ്രധാന നേട്ടം വേഗതയും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കാനുള്ള കഴിവുമാണ്. ഇത് ഈ രംഗത്തെ മറ്റ് ഗ്രൂപ്പുകൾ തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. ഉപഭോക്താക്കളുടെ മുൻഗണനകളെന്തൊക്കെയാണെന്ന് ആഴത്തിൽ ഗവേഷണം നടത്തി അതിനനുസരിച്ചാണ് പ്രോജക്ടുകൾ രൂപകൽപ്പന ചെയ്യുന്നത്. പ്രഗത്ഭരായ ആർക്കിടെക്ടുകൾ വഴി നൂതനവും സൗന്ദര്യാത്മകവുമായ താമസസ്ഥലങ്ങളാണ് നൽകുന്നത്. എല്ലാ പ്രോജക്ടുകളും തന്ത്രപരമായാണ് ട്രിനിറ്റി നടപ്പിലാക്കുന്നത്. ഓരോന്നും അതിന്റേതായ രീതിയിൽ വ്യത്യസ്തവുമാണ്. സിറ്റി, ഐടി കേന്ദ്രങ്ങൾ, മനോഹരമായ പ്രദേശങ്ങൾ എന്നിങ്ങനെ ഒരു വ്യക്തി പോകുന്നയിടങ്ങളിലെല്ലാം ട്രിനിറ്റിയുണ്ട്.
ട്രിനിറ്റി അക്കോഡ്
K-RERA/PRJ/201/2020
ട്രിനിറ്റി ബിൽഡേഴ്‌സിന്റെ ഓൺഗോയിങ് പ്രോജക്ടാണ് ട്രിനിറ്റി അക്കോഡ്. കൊച്ചി നഗരത്തിൽ അപ്പാർട്ട്‌മെന്റ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്രോജക്ട് തിരഞ്ഞെടുക്കാം. 3BHK അപ്പാർട്ട്‌മെന്റുകളും നൂതന സംവിധാനങ്ങളുമടങ്ങിയ ട്രിനിറ്റി അക്കോഡ് ഇടപ്പള്ളി-രാഘവൻ പിള്ള റോഡ്, എളമക്കരയിലാണ്. ഓരോ നിലയിലും നാല് അപ്പാർട്ട്‌മെന്റുകളുൾപ്പെടെ 59 അപ്പാർട്ട്‌മെന്റുകളാണ് ട്രിനിറ്റി അക്കോഡിൽ വരുന്നത്. മൂന്ന് ബെഡ്‌റൂമുകൾക്കൊപ്പം മികച്ച സൗകര്യങ്ങളുമുള്ള ലക്ഷ്വറി അപ്പാർട്ട്‌മെന്റുകളാണുള്ളത്.
ട്രിനിറ്റി അപ്ടൗൺ
K-RERA/PRJ/ERN/135/2023
ട്രിനിറ്റി ബിൽഡേഴ്‌സ് പുതുതായി അവതരിപ്പിച്ച പ്രോജക്ടാണ് ട്രിനിറ്റി അപ്ടൗൺ. വൈറ്റില ചളിക്കവട്ടത്ത് സ്ഥിതി ചെയ്യുന്ന ട്രിനിറ്റി അപ്ടൗൺ ഗോൾഡ് സൂക്കിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ്. 41 സെന്റിൽ ഗ്രൗണ്ട് ഫ്‌ളോറുൾപ്പെടെ 13 നിലകളിലായി 48 യൂണിറ്റ് റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റുകളാണുള്ളത്. ഓരോ നിലയിലും നാല് അപ്പാർട്ട്‌മെന്റുകളുണ്ട്. 2 & 3 BHK ഓപ്ഷനുകൾ 1067 സ്‌ക്വയർ ഫീറ്റ്, 1452 സ്‌ക്വയർ ഫീറ്റ്, 1524 സ്‌ക്വയർ ഫീറ്റ്, 1554 സ്‌ക്വയർ ഫീറ്റ് യൂണിറ്റ് ഏരിയകളിൽ ലഭ്യമാണ്.
ട്രിനിറ്റി പ്രോമിനൻസ്
K-RERA/PRJ/ERN/188/2023
ട്രിനിറ്റി ബിൽഡേഴ്‌സിന്റെ പുത്തൻ പ്രോജക്ടായ ട്രിനിറ്റി പ്രോമിനൻസ് വെണ്ണലയിലാണ് സ്ഥിതി ചെയ്യുന്നത്. 2,3 &4 BHK അപ്പാർട്ട്‌മെന്റുകളടങ്ങിയ പ്രോജക്ടിൽ അത്യാധുനിക സൗകര്യങ്ങളുമുണ്ട്. 35 സെന്റിൽ ഗ്രൗണ്ട് ഫ്‌ളോറുൾപ്പെടെ 14 നിലകളിലായി 38 യൂണിറ്റ് റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റുകളാണുള്ളത്. പ്രോജക്ടിൽ 2,3 & 4 BHK അപ്പാർട്ട്‌മെന്റുകൾ ലഭ്യമാണ്. ഇതിൽ ഓരോ നിലയിലും മൂന്ന് അപ്പാർട്ട്‌മെന്റുകളുണ്ട്. 2,3 & 4 BHK ഓപ്ഷനുകൾ 1749 സ്‌ക്വയർ ഫീറ്റ്, 1655 സ്‌ക്വയർ ഫീറ്റ്, 1207 സ്‌ക്വയർ ഫീറ്റ് യൂണിറ്റ് ഏരിയകളിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Trinity builders
9846011111, +91 90486 66897
Sales@trinitybuild.com, sc@trinitybuild.com
Content Highlights: trinity builders
Published: 25 Mar 2024, 12:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented