
സൗദി അറേബ്യയിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ കേരളത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള നാൽപ്പതിൽപ്പരം സ്റ്റോളുകൾ ഉണ്ടായിരിക്കുന്നതാണ്. തിരുവനന്തപുരം, കൊച്ചി, കോട്ടയം, തിരുവല്ല, തൃശൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബിൽഡർമാർ ഇതിൽ പങ്കെടുക്കുന്നുണ്ട്. നിർമാണം പൂർത്തിയായതും നിർമിച്ചുകൊണ്ടിരുക്കുന്നതുമായ ഫ്ളാറ്റുകളും വില്ലകളും ഹോട്ടൽ അപ്പാർട്ട്‌മെന്റ് പ്രോജക്ടുകളും എക്സ്പോയിൽ ഉണ്ടായിരിക്കുന്നതാണ്.
എക്സ്പോ സന്ദർശിക്കുന്ന വിദേശ മലയാളികൾക്ക് കേരളത്തിലെ മികച്ച നിരവധി പ്രോജക്ടുകളെക്കുറിച്ച് സൗദി അറേബ്യയിൽവച്ച് വിശദമായി മനസിലാക്കാം. ഇഷ്ടപ്പെട്ട പ്രോപ്പർട്ടി അവിടെവച്ചു തന്നെ ബുക്ക് ചെയ്യാം. ബാങ്കിംഗ്, ഫിനാൻസ് മേഖലയിൽ നിന്നുള്ള സ്റ്റാളുകളും പ്രോപ്പർട്ടി എക്സ്പോയിൽ ഉണ്ടാകും. അതിനാൽ ഭവനവായ്പകളെക്കുറിച്ചും മനസിലാക്കാം. നാട്ടിലെത്തുമ്പോൾ അവധിക്കാലം ഫലപ്രദമായി ഉപയോഗപ്പെടുത്താനും കഴിയും. ബിൽഡർമാരെ സംബന്ധിച്ച്, നാട്ടിൽ പ്രോപ്പർട്ടി വാങ്ങാൻ ആഗ്രഹിക്കുന്നവരെ നേരിൽ കാണാനും ബിസിനസ് നടത്താനുമുള്ള അപൂർവാവസരമാണ് കേരള പ്രോപ്പർട്ടി എക്സ്പോയിലൂടെ ലഭിക്കുന്നത്. ഭാവിയിൽ റിയൽ എസ്റ്റേറ്റിലൂടെ വൻലാഭം നേടാൻ കഴിയുന്ന പ്രോപ്പർട്ടികൾ പ്രവാസികൾക്കു പരിചയപ്പെടുത്താം.കേരള പ്രോപ്പർട്ടി എക്സ്പോ നടക്കുന്ന സിഗ്നേച്ചർ അൽ കൊബാർ ഹോട്ടലിൽ പാർക്കിംഗ് സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 99953 31199 എന്ന നമ്പറിൽ ബന്ധപ്പെടുക.
Content Highlights: kerala property expo 2024, saudi arabia
Published: 26 Mar 2024, 10:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented