സീഫുഡ് എക്സ്പോർട്ട്, ഹോസ്പിറ്റാലിറ്റി, റീറ്റെയ്ൽ തുടങ്ങിയ വിവിധ മേഖലകളിലെ ശ്രദ്ധേയ സാന്നിധ്യമായ അബാദ് ഗ്രൂപ്പിന്റെ ഭാഗമായി 1995ൽ സ്ഥാപിതമായ അബാദ് ബിൽഡേഴ്സ്, സത്യസന്ധതയുടെയും വിശ്വാസ്യതയും സുതാര്യതയുടെയും പര്യായമാണ്. 2006ൽ കേരളത്തിലെ ആദ്യത്തെ ക്രിസിൽ റെയ്റ്റഡ് ബിൽഡറായി മാറിയ അബാദാണ്, 2010ൽ കൊച്ചിയിലെ മരടിൽ കേരളത്തിലെ ആദ്യത്തെ LEED സർട്ടിഫൈഡ് ഗോൾഡ് റെയ്റ്റഡ് ഗ്രീൻ മാൾ ആയ അബാദ് ന്യൂക്ലിയസ് മാൾ നിർമിച്ചത്. 45ൽ അധികം പ്രോജക്ടുകൾ കൈമാറുകയും 3,000ൽ അധികം കുടുംബങ്ങളിൽ പുഞ്ചിരി സമ്മാനിക്കുകയും ചെയ്ത ഈ ബ്രാൻഡ്, ഇന്നും ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ജീവതം സാധ്യമാക്കുന്ന ഭവനങ്ങൾ നിർമിക്കുന്നതിൽ തികഞ്ഞ ശ്രദ്ധ പുലർത്തുന്നു. വീട് വാങ്ങുന്നവരുടെ മാറിയ ആവശ്യങ്ങളും ആഗ്രഹങ്ങളും മനസിൽ സൂക്ഷിച്ചുകൊണ്ടും, കമ്പനിയുടെ മുഖമുദ്രകളായ, ഉത്തരവാദിത്തപൂർണമായ ഡിസൈൻ - കൺസ്ട്രക്ഷൻ തത്വങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുമാണ് അബാദ് പുതിയ പ്രോജക്ടുകൾ വിഭാവനം ചെയ്യുന്നത്.
അബാദ് സിഗ്നേച്ചർ

K-RERA/PRJ/ERN/200/2022
കൊച്ചിയിലെ കുണ്ടന്നൂരിലുള്ള ഓൺഗോയിംഗ് അൾട്ര ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് അബാദ് സിഗ്‌നേച്ചർ ആണ് അബാദ്. പ്രകൃതിമനോഹരമായ ഈ ലൊക്കേഷൻ കൊച്ചിയിലെ പല പ്രധാന റോഡുകളുടെയും പ്രമുഖ സ്‌കൂളുകളുടെയും ആശുപത്രികളുടെയും സ്റ്റോറുകളുടെയും മാളുകളുടെയും ട്രാൻസ്പോർട്ട് ഹബ്ബുകളുടെയും അടുത്താണ്. എക്സ്‌ക്ലൂസിവിറ്റി, പ്രൈവസി എന്നീ ആവശ്യങ്ങളും പ്രീമിയം കമ്യൂണിറ്റി ലിവിംഗും തമ്മിലുള്ള സംതുലനം മനസിൽ കണ്ടുകൊണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന ഈ പ്രോജക്ടിൽ ഓരോ ഫ്ളോറിലും വിശാലമായ എയർകണ്ടീഷൻ ചെയ്ത രണ്ട് 4 BHK അപ്പാർട്ട്മെന്റുകൾ മാത്രമാണ് ഉളളത്. മനോഹരമായ കായൽകാഴ്ചകൾ സമ്മാനിക്കുന്ന വിശാലമായ ബാൽക്കണികൾ മറ്റൊരു സവിശേഷതയാണ്. ഒരു വീട്ടിൽ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ആഡംബര സൗകര്യങ്ങളുമുള്ള, സ്വസ്ഥ്യം പകരുന്ന ഇടങ്ങളാണ് ഓരോ അപ്പാർട്ട്‌മെന്റും. ഉയർന്ന ജീവിതശൈലിക്ക് അനുയോജ്യമായ അമിനിറ്റീസ് ഈ പ്രോജക്ടിലുണ്ട്. അപ്പാർട്ട്മെന്റ് ഫ്‌ളോറുകൾ, പാർട്ടി ഹാൾ, ഹെൽത്ത് ക്ലബ്, റൂഫ് ടോപ്പിലെ സ്വിമ്മിംഗ് പൂൾ തുടങ്ങിയയെല്ലാം കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ജീവിതം ആസ്വദിക്കാനും ആഘോഷിക്കാനും കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു. പ്രശാന്തമായ കായലിന് അഭിമുഖമായി എൻഎച്ച് ബൈപാസിന് തൊട്ടുത്തുള്ള ഈ പ്രോജക്ടിൽ ആകെ 31 യൂണിറ്റുകളാണുള്ളത്.
അബാദ് സൺറൈസ് പാർക്ക്

K-RERA/PRJ/ERN/124/2023
കൊച്ചിയിൽ നെട്ടുരുള്ള ഓൺഗോയിംഗ് പ്രോജക്ടാണ് അബാദ് സൺറൈസ് പാർക്ക്. സ്വച്ഛതയും സ്റ്റൈലും മുഖമുദ്രയായ അബാദ് സൺറൈസ് പാർക്ക് 12 നിലകളിൽ ഉയരുന്ന പാർപ്പിട സമുച്ചയമാണ്. അനുപമമായ ഡിസൈനിൽ രൂപകൽപ്പന ചെയ്തിട്ടുള്ള 45, 3 & 4 ആഒഗ ഭവനങ്ങളാണ് ഇതിലുള്ളത്. മികവുറ്റ കോമൺ അമിനിറ്റീസും അപ്‌ഗ്രേഡ് ചെയ്ത സ്‌പെസിഫിക്കേഷനും ഈ പ്രോജക്ടിനെ സമ്പന്നമാക്കുന്നു.
ഗ്രൗണ്ടിലും ഫസ്റ്റ് ഫ്‌ളോറിലും റൂഫ് ടോപ്പിലുമായി വിനോദത്തിനും വിശ്രമത്തിനുമായി നിരവധി അമിനിറ്റീസ് ഇതിൽ സജ്ജീരിക്കുന്നു. പ്രശാന്തി പകരുന്ന മനോഹരമായ നടപ്പാതകളും മെഡിറ്റേഷൻ ഗാർഡനുകളും ഇതിലുണ്ടായിക്കുന്നതാണ്. ഏല്ലാ പ്രായക്കാർക്കും ഒരുപോലെ ആകർഷകമായ അമിനിറ്റീസാണ് സ്‌കൈ ബ്രിഡ്ജ് ഉള്ള ടെറസിൽ ഒരുക്കുന്നത്. ജീവിതസൗകര്യങ്ങളെല്ലാം സമീപത്തുള്ള ലൊക്കേഷനിൽ ആസ്വാദ്യകരമായ ജീവിതം സമ്മാനിക്കുന്ന പ്രോജക്ടായിരിക്കും അബാദ് സൺറൈസ് പാർക്ക്.
അബാദ് വുഡ്‌സ് പാർക്ക്

K-RERA/PRJ/ERN/118/2022
സ്വാസ്ഥ്യം, ഉത്സാഹം, പണത്തിനൊത്ത മൂല്യം- കൊച്ചിയിൽ നെട്ടൂരിലുള്ള അബാദിന്റെ ഓൺഗോയിംഗ് പ്രോജക്ടായ വുഡ്സ് പാർക്കിന്റെ സവിശേഷതകളെ ഇങ്ങനെ വിശേഷിപ്പിക്കാം. ആധുനിക കാലത്തെ സുഖകരമായ അർബൻ ലൈഫിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഇതിലെ 2 & 3 BHK പ്രീമിയം അപ്പാർട്ട്മെന്റുകൾ. നഗരത്തിലേക്ക് എളുപ്പത്തിൽ എത്താവുന്ന ഈ വീടുകൾ, ഒരു ദിവസത്തിന്റെ തിരക്കുകൾ ഇറക്കിവയ്ക്കാനാകുന്ന സ്വച്ഛതയാർന്ന ഇടങ്ങളുമാണ്. എയർകണ്ടീഷൻ ചെയ്ത ഫിറ്റ്നസ് സെന്റർ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഔട്ട്ഡോർ ജിം, മെഡിറ്റേഷൻ ഡെക്ക്, ബാർബിക്യൂ & റിക്രിയേഷൻ ഓപ്പൺ ഏരിയ എന്നിങ്ങനെ ഒരു ഹോളിസ്റ്റിക് ലൈഫിന് വേണ്ടുന്ന അമിനിറ്റീസ് എല്ലാം ഈ പ്രോജക്ടിലുണ്ട്.
അബാദ് ഇൻസ്പിരേഷൻസ്

K-RERA/PRJ/ERN/061/2021
കൊച്ചിയിലെ കലൂർ, സ്റ്റേഡിയം ലിങ്ക് റോഡിലുള്ള റെഡി ടു ഒക്യുപൈ പ്രോജക്ടാണ് അബാദ് ഇൻസ്പിരേഷൻസ്. 24, 4 BHK ലക്ഷ്വറി അപ്പാർട്ട്മെന്റുകൾ ഉള്ള ഈ പ്രോജക്ടിന്റെയും സവിശേഷത, കോമൺ വാൾ ഇല്ലാതെ ഒരു ഫ്ളോറിൽ രണ്ട് എയർകണ്ടീഷൻഡ് അപ്പാർട്ട്‌മെന്റുകൾ മാത്രമേ ഉള്ളു എന്നതാണ്. കൊച്ചിയിലെ മോസ്റ്റ് ഹാപ്പനിംഗ് ലൊക്കേഷനുകളിൽ ഒന്നായ, ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിലേക്കുള്ള ലിങ്ക് റോഡിലാണ് ഈ പ്രോജക്ട്. വിശാലമായ ബാൽക്കണികളും ലോഞ്ചുമായി ചാരുതയാർന്ന ലേഔട്ടിൽ ഒരുക്കിയിട്ടുള്ള അപ്പാർട്ട്മെന്റുകളുള്ള അബാദ് ഇൻസ്പിരേഷൻസ് കന്റംപററി സ്പെയ്സിൽ എലഗന്റായ ജീവിതം ആഗ്രഹിക്കുന്നവർക്കുള്ളതാണ്.
അബാദ് ഇൻഫ്ര പിനാക്കിൾ

K-RERA/PRJ/166/2021
തിരുവല്ലയിലുള്ള റെറ അപ്രൂവ്ഡ് റെഡി ടു ഒക്യൂപൈ പ്രോജക്ടാണ് അബാദ് ഇൻഫ്ര പിനാക്കിൾ. ആധുനിക സൗകര്യങ്ങളുമുള്ള ഈ പ്രോജക്ടിൽ 36 വിശാലമായ 3 BHK അപ്പാർട്ട്മെന്റുകളാണുള്ളത്. വാങ്ങിയ അപ്പാർട്ട്‌മെന്റുകൾ ഇതിനകം ഉടമകൾക്ക് കൈമാറിക്കഴിഞ്ഞു. സ്വന്തം ടൗണിന് അടുത്തുള്ള വിശാലമായ മോഡേൺ അപ്പാർട്ട്മെന്റുകൾ എന്ന നിലയിൽ, വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സ്പെഷ്യലാണ് ഈ പ്രോജക്ട്. ബിൽ പേയ്മെന്റ്, ഡോർസ്റ്റെപ് വെഹിക്കിൾ വാഷ് മുതൽ പ്രൊഫഷണൽ റിയൽ എസ്റ്റേറ്റ് - റെന്റൽ അസിസ്റ്റൻസ് പോലുള്ള കസ്റ്റമൈസ്ഡ് റിക്വയർമെന്റുകൾ ഉൾപ്പടെയുള്ള സർവീസുകൾ അപ്പാർട്ട്മെന്റുകൾ വാങ്ങുന്നവർക്ക് ലഭിക്കുന്നതാണ്. അബാദ് ഭവനങ്ങൾ വാങ്ങിക്കൊണ്ട് അബാദ് കുടുംബത്തിൽ അംഗങ്ങളാകുന്നവർക്ക് അബാദ് ഹോട്ടലുകളിലും റിസോർട്ടുകളിലും റസ്റ്ററന്റുകളിലും ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭിക്കുന്നതാണ്.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും സൗന്ദര്യബോധത്തിനും അനുസരിച്ച് അനുപമമായി വീടുകൾ ഒരുക്കുന്നതിൽ രണ്ട് ദശാബ്ദത്തിലധികം അനുഭവസമ്പത്ത് അബാദ് ഇന്റീരിയേഴ്സിനുണ്ട്. കന്റംപററി, ക്ലാസിക്, മിനിമലിസ്റ്റ്... തുടങ്ങി ഏത് ഡിസൈൻ സ്റ്റൈൽ കസ്റ്റമർ ആവശ്യപ്പെട്ടാലും, അത് വീടായാലും ഓഫീസായാലും, ഏറ്റവും മികവോടെ ഡിസൈൻ ചെയ്യുന്നതിനുള്ള വൈദഗ്ധ്യം അബാദ് ഇന്റീരിയേഴ്സ് ടീമിനുണ്ട്. അബാദ് പ്രോപ്പർട്ടി മാനേജ്മെന്റ് സർവീസസ് എല്ലാ വിധ പ്രൊഫഷണൽ, കൊമേഴ്സ്യൽ പ്രോപ്പർട്ടി മാനേജ്മെന്റ് സർവീസുകളും ചെയ്യുന്നു. ഹൗസ്‌കീപ്പിംഗ്, പാൻട്രി സർവീസ്, സെക്യൂരിറ്റി സർവീസ് പോലുള്ള സോഫ്റ്റ് സർവീസുകളും ഫസാഡ് ക്ലീനിംഗ്, വാട്ടർപ്രൂഫിംഗ്, പെയ്ന്റിംഗ് തുടങ്ങിയ പ്രത്യേക സർവീസുകളും ഇക്കൂട്ടത്തിൽ പെടുന്നു. അബാദ് ബിൽഡേഴ്സിനൊപ്പം നിങ്ങളുടെ സ്വപ്നവീട് ഏറ്റവും എളുപ്പത്തിൽ സ്വന്തമാക്കാം എന്നു മാത്രമല്ല ഏറ്റവും മികച്ച രീതിയിൽ അത് സംരക്ഷിക്കുകയും ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - 8086555999
Content Highlights: Aabad Builders
Published: 03 Apr 2024, 07:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented