ലോകോത്തര നിലവാരമുള്ള റെസിഡൻഷ്യൽ പ്രോജക്ടുകൾ നിർമിക്കുന്നതിലൂടെ അനന്തപുരിക്ക് പുത്തൻ ജീവിതശൈലികൾ കൂടി സമ്മാനിക്കുകയാണ് ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കോൺഡോർ ഡെവലപ്പേഴ്സ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെ കാലമായി ഷോപ്പിംഗ് മാളുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ, ആശുപത്രികൾ ലക്ഷ്വറി അപ്പാർട്മെന്റുകൾ തുടങ്ങി വൈവിധ്യമാർന്ന ഒട്ടേറെ പ്രോജക്ടുകളുടെ നിർമാണം കോൺഡോർ ഡവലപ്പേഴ്‌സ് നിർവഹിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിനായി എല്ലാ നിർദിഷ്ട മാനദണ്ഡങ്ങളും പൂർണമായി പാലിച്ചു കൊണ്ട് ആവിഷ്‌ക്കാര മികവോടെ നിർമാണം നടത്തുന്ന ഏക ബിൽഡറാണ് കോൺഡോർ ഡവലപ്പേഴ്‌സ്. യുണൈറ്റഡ് നേഷൻസ് ഗ്ലോബൽ കോംപാക്ട് നെറ്റ് വർക്കിലുള്ള അംഗത്വം ഈ പ്രവർത്തന മികവിനു ലഭിച്ച അംഗീകാരമാണ്. ലോക ശ്രദ്ധ നേടിയ ഒട്ടേറെ പ്രോജക്ടുകൾ ദുബായ്, ഇന്ത്യ, ഖത്തർ എന്നീ മൂന്ന് രാജ്യങ്ങളിൽ കോൺഡോർ ഡവലപ്പേഴ്‌സിന്റെ അഭിമാന നേട്ടങ്ങളായി ഉയർന്നു നിൽക്കുന്നു. ടെലി കമ്മ്യൂണിക്കേഷൻ കെട്ടിടങ്ങൾ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ, ഷോപ്പിംഗ് മാളുകൾ എന്നിവ കൂടാതെ ദുബായ് രാജവംശത്തിനായി നിർമിച്ച കൊട്ടാരങ്ങളും ഹെറിറ്റേജ് കെട്ടിടങ്ങളും കോൺഡോർ സാമ്രാജ്യത്തെ അടയാളപ്പെടുത്തുന്നു. മിഡിൽ ഈസ്റ്റിലെ ആദ്യത്തെയും ലോകത്തെ 16 - മത്തെയും പ്ലാറ്റിനം റെയ്റ്റഡ് ഗ്രീൻ ബിൽഡിങ് നിർമാതാക്കളാണ് ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കോൺഡോർ ഡവലപ്പേഴ്‌സ്. അൺലിമിറ്റഡ് ഫ്ളോറുകൾക്കുള്ള കോൺട്രാക്ടേഴ്സ് ലൈസൻസ്, ദുബായ് മുനിസിപ്പാലിറ്റിയുടെ 2004, 2006 വർഷങ്ങളിലെ ബെസ്ററ് കൺസ്ട്രക്ഷൻ ഗ്രൂപ്പ് അവാർഡുകൾ എന്നിവ കോൺഡോർ ഡവലപ്പേഴ്‌സിന്റെ പ്രവർത്തന മികവിനെ തേടിയെത്തിയ അംഗീകാരങ്ങളാണ്. അനന്തപുരിയുടെ മാറുന്ന മുഖം മുന്നിൽ കണ്ടുകൊണ്ട് ഐഎസ്ഒ അംഗീകൃത കമ്പനിയായ കോൺഡോർ ഡവലപ്പേഴ്‌സ് വിഭാവനം ചെയ്ത സവിശേഷ പ്രോജക്ടുകൾ അനവധിയാണ്. നവ തിരുവനന്തപുരം എന്നറിയപ്പെടുന്ന വികസന കോറിഡോറായ കഴക്കൂട്ടത്ത്, നഗരത്തിന്റെ ഭാവി ജീവിതത്തിനായി കോൺഡോർ ഗ്രൂപ്പ് കാഴ്ച വയ്ക്കുന്ന കെട്ടിട സമുച്ചയമാണ് കോൺഡോർ സൈബർ ഗാർഡൻസ്. നാഗരിക ആഡംബര ജീവിതത്തിനു വേണ്ട എല്ലാ സുഖ സൗകര്യങ്ങളും ഒരുക്കുമ്പോൾ പ്രകൃതിയോട് ഇഴുകി ചേർന്നുള്ള ദൈനംദിന ജീവിതവും കോൺഡോർ സൈബർ ഗാർഡൻസ് ഉറപ്പാക്കുന്നു. ജോലി സ്ഥലവും വാസസ്ഥലവുമായുള്ള അകലം വെറും രണ്ട് മിനിറ്റ് ഡ്രൈവിലോതുങ്ങുന്നു എന്നതാണ് കോൺഡോർ സൈബർ ഗാർഡൻസിന്റെ സവിശേഷതകളിൽ ഒന്ന്. ഇവിടെ നിന്ന് ടെക്നോപാർക്കിലേക്ക് 3.3 കിലോമീറ്ററും ഇൻഫോസിസിലേക്ക് 500 മീറ്ററും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഏഴ് കിലോ മീറ്ററും കൊച്ചു വേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് 4.4 കിലോമീറ്ററും ദൂരമേയുള്ളൂ. ലുലു മാൾ, കിംസ്, അനന്തപുരി ഹോസ്പിറ്റൽ തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളെല്ലാം തൊട്ടരികിൽ തന്നെയുണ്ട്. കാസിയ, കാർനേഷൻസ്, ഐറിസ്, ആസ്റ്റർ എന്നീ നാല് ബ്ലോക്കുകളാണ് കോൺഡോർ സൈബർ ഗാർഡൻസിലുള്ളത്. രണ്ടും മൂന്നും നാലും ബെഡ്റൂമുകളുള്ള അതിവിശാലവും ആർഭാടപൂർവവുമായ 543 അപ്പാർട്ട്‌മെന്റുകൾ, അത്യാധുനിക ഡിസൈനിൽ സമകാലിക അംശങ്ങളുടെ ആകർഷണീയമായ ഇന്റീരിയർ, ലാന്റ്സ്‌കേപ്പിംഗ് ചെയ്ത ഉദ്യാനവും പുൽത്തകിടിയും, കുട്ടികൾക്ക് കളിസ്ഥലം, ഭിന്നശേഷിക്കാർക്കും കടന്നെത്താവുന്ന സജ്ജീകരണം, ഫർണിഷ് ചെയ്ത സന്ദർശകരുടെ ലോഞ്ച്, വൈഫൈ സൗകര്യം, റൂഫ് ടോപ് ഗാർഡൻ, റൂഫ് ടോപ് സ്വിമ്മിംഗ് പൂൾ, പാർട്ടി ഏരിയ, മാലിന്യ സംസ്‌കരണത്തിന് ഇൻസിനറേറ്റർ, ഫിറ്റ്നസ് സെന്റർ, ഗസ്റ്റ് സ്യൂട്ട്, ബാർബിക്യൂ സ്പെയ്സ്, ക്ലബ് ഹൗസ് തുടങ്ങിയ എല്ലാ അത്യാധുനിക സൗകര്യങ്ങളും സൈബർ ഗാർഡൻസിൽ ഉണ്ട്. കോൺഡോർ സൈബർ ഗാർഡൻസിലെ ഐറിസിൽ മാത്രമാണ് നിലവിൽ അപ്പാർട്ട്മെന്റുകൾ വിൽപ്പനയ്ക്കുള്ളത്.


Content Highlights: Kerala Property Expo 2024, Condor Developers
Published: 18 Jun 2024, 03:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented