ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും മുൻനിര ജ്വല്ലറി ബ്രാൻഡായ കല്യാൺ ജുവലേഴ്‌സിന്റെ പ്രൊമോട്ടേഴ്‌സിൽ നിന്നുള്ള കമ്പനിയാണ് കല്യാൺ ഡവലപ്പേഴ്‌സ്. ക്രിസിൽ റേറ്റിംഗിൽ ഉയർന്ന റാങ്കിംഗ് നേടിയിട്ടുള്ള കല്യാൺ ഡവലപ്പേഴ്‌സ്, കുറഞ്ഞ കാലത്തിനുള്ളിൽ നിർമാണ മികവിനുള്ള അംഗീകാരമായി ഒട്ടനവധി അവാർഡുകൾ സ്വന്തമാക്കി. ഉയർന്ന ഗുണമേന്മ, കരുത്തുറ്റ എൻജിനീയറിംഗ്, കൃത്യസമയത്തെ കൈമാറ്റം എന്നിവയിൽ സ്ഥിരതയാർന്ന പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്ന ബ്രാൻഡാണിത്. ഉന്നത നിലവാരത്തിലുള്ള സാങ്കേതികവിദ്യയും ലോകോത്തര നിലവാരത്തിലുള്ള ആധുനിക സൗകര്യങ്ങളും സംയോജിപ്പിച്ചുകൊണ്ടാണ് കല്യാൺ വിവിധ വിഭാഗത്തിലുള്ള പ്രോജക്ടുകൾ നിർമിക്കുന്നത്. 2011 ൽ പ്രവർത്തനമാരംഭിച്ച കല്യാൺ ഡവലപ്പേഴ്‌സ് തിരുവനന്തപുരം, കൊച്ചി, കോട്ടയം, തൃശൂർ, കാഴിക്കോട് എന്നീ പ്രമുഖ നഗരങ്ങളിലായി 22 പ്രീമിയം പ്രോജക്ടുകളുണ്ട്.
അന്താരാഷ്ട ഗുണനിലവാര മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ ഫ്രാൻസ് ആസ്ഥാനമായുള്ള ബ്യൂറോ വെരിറ്റാസുമായി സഹകരിക്കുകയാണ് കല്യാൺ ഡവലപ്പേഴ്‌സ്. ടെസ്റ്റിങ്, ഇൻസ്‌പെക്ഷൻ, സർട്ടിഫിക്കേഷൻ സേവനങ്ങളിൽ ആഗോളതലത്തിൽ മുൻനിരയിലുള്ള ബഹുരാഷ്ട്ര കമ്പനിയാണ് 1828ൽ സ്ഥാപിതമായ ബ്യൂറോ വെരിറ്റാസ്.
കല്യാൺ പാരമൗണ്ട്, കൊച്ചി
K-RERA/PRJ/ERN/161/2023
കല്യാൺ ഡവലപ്പേഴ്‌സിന്റെ കൊച്ചിയിലെ ഓൺഗോയിങ് പ്രോജക്ടായ കല്യാൺ പാരമൗണ്ട്, കംഫർട്ടും സ്‌റ്റൈലും കൈകോർക്കുന്ന നിർമിതിയാണ്. എറണാകുളത്ത് കലൂരിൽ 68 സെന്റിൽ നിർമിക്കപ്പെടുന്ന ഈ പ്രോജക്ടിൽ 3 BHK അപ്പാർട്ട്‌മെന്റുകൾ മാത്രമാണ് ഉണ്ടായിരിക്കുക. 64 യൂണിറ്റുകളാണ് ആകെയുള്ളത്. 1690, 1882, 2102 സ്‌ക്വയർഫീറ്റ് വീതമാണ് അവയുടെ സെയിലബിൾ ഏരിയ. ഹെൽത്ത് ക്ലബ്, ഇൻഡോർ ഗെയിംസ്, എയർ കണ്ടീഷൻഡ് മൾട്ടിപർപ്പസ് ഹാൾ, ടോഡ്‌ലേഴ്‌സ് പൂളോട് കൂടിയ സ്വിമ്മിംഗ് പൂൾ, ഡിസൈനർ എൻട്രൻസ് ലോബി, ചിൽഡ്രൻസ് പ്ലേ ഏരിയ, കോമൺ ഇവി ചാർജിംഗ് പ്രൊവിഷൻ, കോമൺ ഏരിയയിലെ ഇലക്ട്രിസിറ്റി ചാർജ് കുറയ്ക്കുന്നതിനായി റൂഫ് ടോപ് സോളാർ പവർ, വീഡിയോ ഡോർ ഫോൺ, സിസിടിവി ക്യാമറ സർവെയ്‌ലൻസ്, എൻട്രൻസിൽ ബൂം ബാരിയർ, എൻട്രൻസിലും സ്വിമ്മിംഗ് പൂളിലും ബയോമെട്രിക് എൻട്രി, സെൻട്രലൈസ്ഡ് ഗ്യാസ് സപ്ലൈ തുടങ്ങിയ നിരവധി അമിനിറ്റീസ് ഈ പ്രോജക്ടിൽ ഉണ്ടായിരിക്കുന്നതാണ്.
കലൂർ സിഗ്‌നലിൽ നിന്നും വെറും 250 മീറ്റർ ദൂരമേ കല്യാൺ പാരമൗണ്ടിലേക്ക് ഉള്ളു. ക്രലൂർ മെട്രോ സ്‌റ്റേഷനും നോർത്ത് റെയിൽവേ സ്‌റ്റേഷനും ഈ പ്രോജക്ടിന്റെ സമീപത്താണ്. ലിസി ആശുപത്രിയിലേക്ക് ഒരു കിലോമീറ്റർ പോലും ദൂരമില്ല. എറണാകുളം മെഡിക്കൽ സെന്റർ, റെനൈ മെഡിസിറ്റി, ശ്രീശുചീന്ദ്ര മെഡിക്കൽ മിഷൻ, മെഡിക്കൽ ട്രസ്റ്റ് തുടങ്ങിയ ആശുപത്രികളും അഞ്ച് കിലോ മീറ്റർ ദൂരത്തിനുള്ളിലാണ്. വെൽമാർട്ട്, പോത്തീസ് ഹൈപ്പർമാർക്കറ്റ്, സപ്ലൈകോ തുടങ്ങിയ സൂപ്പർ മാർക്കറ്റുകളും, പാവക്കുളം ശ്രീ മഹാദേവ ക്ഷേത്രം, പരമാര ദേവീ ക്ഷേത്രം, സെന്റ് ആന്റണീസ് നൊവേന ചർച്ച്, സെന്റ് ഫ്രാൻസിസ് ചർച്ച് തുടങ്ങിയ ആരാധനാലയങ്ങളും സമീപത്തായുണ്ട്. ലുലു മാളിലേക്ക് 4 കിലോ മീറ്ററും സെന്റർ സ്‌ക്വയർ മാളിലേക്ക് 3.2 കിലോ മീറ്ററും ആണ് ദൂരം.
എറണാകുളത്ത് ഗിരി നഗറിലുള്ള കല്യാൺ മാർവെല്ല റെഡി ടു ഒക്യൂപൈ പ്രോജക്ടാണ്. കടവന്ത്ര മെട്രോ സ്‌റ്റേഷനിലേക്ക് ഇവിടെ നിന്ന് 750 മീറ്റർ ദൂരമേയുള്ളു. കൊച്ചിയിലെ മറ്റൊരു റെഡി ടു മൂവ് പ്രോജക്ടാണ് ഇടപ്പള്ളിയിൽ അമൃത സിഗ്‌നലിനടുത്തുള്ള കല്യാൺ ക്രെഡൻസ്. ഇവിടെ നിന്ന് ഹൈവേയിലേക്ക് വെറും 90 മീറ്റർ ദൂരമേയുള്ളു. അമൃത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസും ആസ്റ്റർ മെഡിസിറ്റിയും ഇതിനു സമീപത്താണ്.
കല്യാൺ ഗെയ്‌റ്റ്വേ, തിരുവനന്തപുരം
K-RERA/PRJ/055/2020
തിരുവനന്തപുരത്ത് ടെക്‌നോപാർക്കിനും ലുലു മാളിനും അടുത്തുള്ള റെഡി ടൂ മൂവ് പ്രോജക്ടാണ് കല്യാൺ ഗെയ്‌റ്റ്വേ. എൻഎച്ച് ബൈപ്പാസിൽ വെമ്പാലവട്ടത്താണ് ഈ പ്രോജക്ടിൽ 2 & 3 BHK അപ്പാർട്ട്‌മെന്റുകളായി 90 യൂണിറ്റുകളാണ് ഉള്ളത്. എയർ കണ്ടീഷൻ ചെയ്ത 5 സീറ്റർ വർക്ക് സ്‌റ്റേഷൻ, ഏക്യുപ്‌മെന്റുകളോട് കൂടിയ മൾട്ടി ജിം, ടോഡ്‌ലേഴ്‌സ് പൂളോടു കൂടിയ സ്വിമ്മിംഗ് പൂൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഇൻഡോർ ഗെയിംസ് റൂം, റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ്, മിനി തീയേറ്റർ, ഗസ്റ്റ് സ്യൂട്ട് തുടങ്ങിയ അമിനിറ്റീസ് എല്ലാം ഇതിലുണ്ട്. കേന്ദ്രീയ വിദ്യാലയ, എംജിഎം സ്‌കൂൾ, ഗുഡ് ഷെപ്പേർഡ് തുടങ്ങിയ സ്‌കൂളുകളും കിംസ്, ലൂർദ്, അനന്തപുരി, മെഡിക്കൽ കോളേജ് തുടങ്ങിയ ആശുപത്രികളും ലുലു മോളും മോൾ ഓഫ് ട്രാവൻകൂറും ഇതിന് സമീപത്താണ്.
കല്യാൺ ഹൊറൈസൺ, തിരുവനന്തപുരം
K-RERA/PRJ/TVM/033/2023
തിരുവനന്തപുരത്ത് വെമ്പാലവട്ടത്തുള്ള കല്യാൺ ഹൊറൈസൺ നിർമാണം പുരോഗമിക്കുന്ന പ്രോജക്ടാണ്. കിംസ് ഹോസ്പിറ്റലിനടുത്തുള്ള ഈ പ്രോജക്ടിൽ നിന്ന് എയർപോർട്ട്, ടെക്‌നോപാർക്ക്, ലുലു മാൾ തുടങ്ങിയ പ്രധാന ഇടങ്ങളിലേക്കെല്ലാം എളുപ്പത്തിൽ എത്താം. 100 യൂണിറ്റുകളുള്ള ഈ പ്രോജക്ടിൽ 2 & 3 BHK അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. ഹെൽത്ത് ക്ലബ്, മിനി തീയറ്റർ, സ്വിമ്മിങ് പൂൾ വിത്ത് ടോഡ്‌ലേഴ്‌സ് പൂൾ, ഗസ്റ്റ് സ്യൂട്ട്, എയർ കണ്ടീഷൻഡ് പാർട്ടി ഹാൾ, ഓപ്പൺ ഹാഫ് ബാസ്‌കറ്റ്‌ബോൾ കോർട്ട്, ഓപ്പൺ ബാഡ്മിന്റൺ കോർട്ട്, ഏസി വർക്ക് സ്‌റ്റേഷൻ, ചിൽഡ്രൻഡസ് പ്ലേ ഏരിയ, കെയർടെയ്‌ക്കേഴ്‌സ് റൂം, കോമൺ ഇവി ചാർജിംഗ് പ്രൊവിഷൻ, കോമൺ ഏരിയയിലെ ഇലക്ട്രിസിറ്റി ചാർജുകൾ കുറയ്ക്കുന്നതിനായി റൂഫ് ടോപ്പിൽ സോളാർ പവർ തുടങ്ങിയ അമനിറ്റീസെല്ലാം ഈ പ്രോജക്ടിലുണ്ട്. തിരുവനന്തപുരം ശ്രീവരാഹത്തുള്ള കല്യാൺ ഡിവിനിറ്റിയും പ്രൗഢിയാർന്ന മറ്റൊരു പ്രീമിയം പ്രോജക്ടാണ്. 55, 2 & 3 BHK അപ്പാർട്ട്‌മെന്റുകളാണ് നിർമാണം പൂർത്തിയായ ഈ പ്രോജക്ടിലുള്ളത്.
കല്യാൺ ലെഗസി, കോഴിക്കോട്
K-RERA/PRJ/KKD/186/2022
കോഴിക്കോട് നഗരത്തെ അടുത്തറിയാൻ അവസരമൊരുക്കുന്ന പ്രീമിയം പ്രോജക്ടാണ് ചാലപ്പുറത്തുള്ള കല്യാൺ ലെഗസി. 2 & 3 BHK അപ്പാർട്ട്‌മെന്റുകളാണ് ഈ ഓൺഗോയിങ് പ്രോജക്ടിലുള്ളത്. ആകെ 62 യൂണിറ്റുകൾ ഇതിലുണ്ട്. ഫോക്കസ് മാൾ, വരാനിരിക്കുന്ന ലുലു മാൾ, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് എളുപ്പത്തിൽ എത്താം. ഹെൽത്ത് ക്ലബ്, മിനി തീയറ്റർ, സ്വിമ്മിങ് പൂൾ വിത്ത് ടോഡ്‌ലേഴ്‌സ് പൂൾ, ഗസ്റ്റ് സ്യൂട്ട്, എയർ കണ്ടീഷൻഡ് പാർട്ടി ഹാൾ, ഏസി വർക്ക് സ്‌റ്റേഷൻ, ചിൽഡ്രൻഡസ് പ്ലേ ഏരിയ, കെയർടെയ്‌ക്കേഴ്‌സ് റൂം, കോമൺ ഇവി ചാർജിംഗ് പ്രൊവിഷൻ, കോമൺ ഏരിയയിൽ സോളാർ പവർ, എൻട്രൻസിലും സ്വിമ്മിംഗ് പൂളിലും ബയോമെട്രിക് എൻട്രി തുടങ്ങിയ അമനിറ്റീസെല്ലാം ഈ പ്രോജക്ടിലുണ്ട്.
കോഴിക്കോട് ചേവായൂരിൽ ഉടൻ നിർമാണം പൂർത്തിയാകുന്ന കല്യാൺ കോർട്ട്യാഡ്, തൃശൂരിൽ പാട്ടുരായ്ക്കലിൽ ദേവമാതാ സ്‌കൂളിന്റെ എതിർവശത്തായി നിർമാണം പുരോഗമിക്കുന്ന കല്യാൺ ഇൻഫിനിറ്റി, പാട്ടുരായ്ക്കലിലുള്ള റെഡി ടൂ മൂവ് പ്രോജക്ടായ കല്യാൺ അപ്ടൗൺ, തൃശൂർ മുണ്ടൂരിലുള്ള ഓൺഗോയിംഗ് ബജറ്റ്ഫ്രണ്ട്‌ലി വില്ലാ പ്രോജക്ടായ കല്യാൺ െ്രെപമ എന്നിവയും ആധുനിക സൗകര്യങ്ങളോടു കൂടിയ മികച്ച പ്രോജക്ടുകളാണ്.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 90201 55555
Published: 25 Oct 2025, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


