
മുംബൈ: മാതൃഭൂമി ഡോട്ട് കോമിൻ്റെ ആഭിമുഖ്യത്തിൽ മുംബൈയിൽ ആദ്യമായി സംഘടിപ്പിച്ച കേരള പ്രോപ്പർട്ടി എക്‌സ്‌പോ ഇന്നലെ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന എക്സ്പോ ഉദ്ഘാടനം ചെയ്തത് ഗായകൻ സിദ്ധാർത്ഥ് മേനോൻ ആണ്. കേരളത്തിലെ പ്രമുഖ ബിൽഡർമാരുടെ നൂറിലധികം പ്രോജക്ടുകൾ അണിനിരത്തിക്കൊണ്ട് മാതൃഭൂമി ഡോട്ട് കോം ഒരുക്കിയ എക്‌സ്‌പോയ്ക്ക് മുംബൈയിലെ മലയാളി സമൂഹം മികച്ച പ്രതികരണമാണ് നൽകിയത്.
വാഷിയിലെ സിഡ്കോ എക്സിബിഷൻ സെൻറർ ഗേറ്റ് വണ്ണിൽ നടന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിലൂടെ നാട്ടിൽ പോകാതെ തന്നെ കേരളത്തിലെ മുൻനിര ബിൽഡർമാരുടെ പ്രോജക്ടുകൾ നേരിൽ കാണാനും ഇഷ്ടപ്പെട്ടത് ബുക്ക് ചെയ്യാനുള്ള അവസരമാണ് മലയാളികൾക്ക് ലഭിച്ചത്. അത് അവർ ഫലപ്രദമായി വിനിയോഗിച്ചു. രാവിലെ 11 മണിമുതൽ വൈകീട്ട് 8 മണി വരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി മലയാളികൾ എക്സ്പോയിൽ എത്തി. അവർ ബിൽഡർമാരുമായി നേരിട്ട് സംസാരിക്കുകയും വിവിധ പ്രോജക്ടുകളെ കുറിച്ച് വിശദമായി മനസ്സിലാക്കുകയും ചെയ്തു.
തിരുവനന്തപുരം, കൊച്ചി, കോട്ടയം, തിരുവല്ല, തൃശൂർ, കോഴിക്കോട് തുടങ്ങി കേരളത്തിന്‍റെ വിവിധ നഗരങ്ങളിൽ നിന്നുള്ള പ്രോജക്ടുകൾ എക്‌സ്‌പോയിലുണ്ടായിരുന്നു. സൂപ്പർ ലക്ഷ്വറി അപ്പാർട്ട്‌മെന്റുകളും ലക്ഷ്വറി അപ്പാർട്ട്‌മെന്റുകളും ബജറ്റ് ഫ്രണ്ട്‌ലി അപ്പാർട്ട്‌മെന്റുകളും ഡ്യൂപ്ലക്‌സുകളും വില്ലകളും ഡെവലപ്ഡ് പ്ലോട്ടുകളും എല്ലാം കൂട്ടത്തിലുണ്ടായിരുന്നു. എക്സ്പോയിലേക്കുള്ള പ്രവേശനവും പാർക്കിങ്ങും സൗജന്യമായിരുന്നു.
Published: 28 Sept 2026, 06:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented