തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ രണ്ടാം സീസണില്‍ വമ്പന്‍ ജയത്തോടെ മടങ്ങി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്. അവസാന ലീഗ് മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിനെ 110 റണ്‍സിനാണ് റോയല്‍സ് തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയല്‍സ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആലപ്പി റിപ്പിള്‍സ് 17 ഓവറില്‍ 98 റണ്‍സിന് ഓള്‍ഔട്ടായി. നാല് ഓവറില്‍ 18 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ അഭിജിത്ത് പ്രവീണാണ് റോയല്‍സിനായി ബൗളിങ്ങില്‍ തിളങ്ങിയത്. അനുരാജ് മൂന്ന് ഓവറില്‍ 12 റണ്‍സിന് രണ്ടു വിക്കറ്റെടുത്തു. റോയല്‍സ് നേരത്തേ തന്നെ സെമി കാണാതെ പുറത്തായിരുന്നു.
209 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ആലപ്പി നിരയില്‍ ഓപ്പണര്‍ ആകര്‍ഷിനൊഴികെ മറ്റാര്‍ക്കും ഭേദപ്പെട്ട പ്രകടനം നടത്താനായില്ല. 43 പന്തുകള്‍ നേരിട്ട ആകര്‍ഷ് രണ്ട് സിക്‌സും നാല് ഫോറുമടക്കം 55 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ജലജ് സക്‌സേന (5), അഭിഷേക് പി. നായര്‍ (0), അക്ഷയ് ടി.കെ (0), മുഹമ്മദ് കൈഫ് (1), അര്‍ജുന്‍ സുരേഷ് (6) എന്നിവരെല്ലാം നിരാശപ്പെടുത്തി. ആകര്‍ഷും അരുണും (15), ശ്രീഹരി എസ്. നായരും (10) മാത്രമാണ് ആലപ്പി നിരയില്‍ രണ്ടക്കം കണ്ടവര്‍.
നേരത്തേ ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദ് (52 പന്തില്‍ 90), വിഷ്ണു രാജ് (46 പന്തില്‍ 60) എന്നിവരുടെ മികവിലാണ് റോയല്‍സ് കൂറ്റന്‍ സ്‌കോറിലെത്തിയത്. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ തന്നെ 154 റണ്‍സ് അടിച്ചെടുത്തിരുന്നു. അഞ്ചു സിക്‌സും ആറ് ഫോറുമടങ്ങുന്നതായിരുന്നു കൃഷ്ണ പ്രസാദിന്റെ ഇന്നിങ്‌സ്. രണ്ട് സിക്‌സും അഞ്ച് ഫോറുമടങ്ങുന്നതായിരുന്നു വിഷ്ണു രാജിന്റെ ഇന്നിങ്‌സ്. 12 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത സഞ്ജീവ് സതീശന്റെ ഇന്നിങ്‌സാണ് റോയല്‍സ് ഇന്നിങ്‌സ് 200 കടത്തിയത്.
Content Highlights: Krishna Prasad (90) and Vishnu Raj (60) power Trivandrum Royals to a massive 208/5. Abhijit Praveen
Published: 03 Sept 2025, 06:06 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented