തിരുവനന്തപുരം: ട്രിവാൻഡ്രം റോയൽസ് ക്യാപ്റ്റൻ കൃഷ്ണപ്രസാദാണ് കെസിഎലിന്റെ ഈ സീസണിലെ ടോപ് സ്‌കോറർ. 10 ഇന്നിങ്‌സിലായി സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയുമായി 479 റൺസാണ് കൃഷ്ണപ്രസാദ് അടിച്ചെടുത്തത്. ഇതിൽ 26 സിക്‌സറുകളും 34 ബൗണ്ടറിയുമുൾപ്പെടുന്നുണ്ട്. 59.88 ശരാശരിയുള്ള കൃഷ്ണപ്രസാദിന്റെ സ്‌ട്രൈക്ക് റേറ്റ് 143 ആണ്.
തൃശ്ശൂർ ടൈറ്റൻസിനെതിരേയായിരുന്നു കൃഷ്ണപ്രസാദിന്റെ സെഞ്ചുറിനേടിയ അപരാജിത ഇന്നിങ്‌സ്. 62 പന്തിൽനിന്ന് 10 പടുകൂറ്റൻ സിക്‌സറുകളും ആറുഫോറുകളും ഉൾപ്പെടെ 119 റൺസാണ് നേടിയത്. 11 മത്സരങ്ങളിൽനിന്ന് 437 റൺസ് നേടിയ അഹമ്മദ് ഇമ്രാനാണ് രണ്ടാമത്. 12 മത്സരങ്ങളിൽ നിന്ന് 414 റൺസെടുത്ത വിനൂപ് മനോഹരനാണ് മൂന്നാമത്. ആറുകളിയിൽനിന്ന് 368 റൺസ് അടിച്ചെടുത്ത സഞ്ജു സാംസണാണ് നാലാംസ്ഥാനത്ത്.
സീസണിൽ സെഞ്ചുറിനേടുന്ന മൂന്നാമത്തെ താരമായിരുന്നു കൃഷ്ണപ്രസാദ്. ആലപ്പി റിപ്പിൾസിനെതിരേ 90 റൺസും നേടി. ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാറുള്ള കൃഷ്ണപ്രസാദ് വിജയ് ഹസാരെ ട്രോഫിയിൽ കഴിഞ്ഞവർഷം കേരളത്തിനായി സെഞ്ചുറിനേടിയിട്ടുണ്ട്. വൈക്കം സ്വദേശിയായ കൃഷ്ണപ്രസാദ് ദക്ഷിണറെയിൽവേ ഉദ്യോഗസ്ഥനാണ്.
Content Highlights: krishna prasad kcl performance
Published: 08 Sept 2025, 09:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented