തിരുവനന്തപുരം: കെസിഎല്‍ രണ്ടാം സീസണില്‍ സെമിയിലെത്തുന്ന നാലാമത്തെ ടീമായി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്. നിര്‍ണായക മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിനെ നാലു വിക്കറ്റിന് കീഴടക്കിയാണ് കൊല്ലം സെമിയിലെത്തിയത്. തോല്‍വിയോടെ ആലപ്പി സെമി കാണാതെ പുറത്തായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആലപ്പി 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 17 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ കൊല്ലം ലക്ഷ്യം കണ്ടു.
കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്, തൃശൂര്‍ ടൈറ്റന്‍സ് എന്നിവയാണ് സെമിയിലെത്തിയ മറ്റ് ടീമുകള്‍. അഭിഷേക് നായര്‍ (23 പന്തില്‍ 25), വിഷ്ണു വിനോദ് (14 പന്തില്‍ 39), രാഹുല്‍ ശര്‍മ (20 പന്തില്‍ 26) എന്നിവര്‍ കൊല്ലത്തിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അഞ്ച് സിക്‌സറുകള്‍ അടങ്ങുന്നതായിരുന്നു വിഷ്ണു വിനോദിന്റെ ഇന്നിങ്‌സ്.
ഭരത് സൂര്യ (10), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (4), വത്സല്‍ ഗോവിന്ദ് (12) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. ആലപ്പിക്കായി ആദി അഭിലാഷ് നാലു വിക്കറ്റ് വീഴ്ത്തി.
നേരത്തേ ആകര്‍ഷ് എ.കെ (33 പന്തില്‍ 46), ആകാശ് പിള്ള (27 പന്തില്‍ 33), അനുജ് ജോട്ടിന്‍ (22 പന്തില്‍ 33) എന്നിവരുടെ ഇന്നിങ്‌സുകളാണ് ആലപ്പിയെ 137 റണ്‍സിലെത്തിച്ചത്. കൊല്ലത്തിനായി അമല്‍ മൂന്നും പവന്‍ രാജ് രണ്ടു വിക്കറ്റും വീഴ്ത്തി.
Content Highlights: Kollam Sailors defeated Alappuzha Ripples by 4 wickets to secure a spot in the Kerala Cricket League
Published: 04 Sept 2025, 06:12 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented