
കോഴിക്കോട്: ബജറ്റിലെ വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ ആശങ്കയെന്ന് എസ്എഫ്ഐ. വിദേശ സർവകലാശാല വേണ്ടെന്നാണ് എസ്എഫ്ഐ നിലപാടെന്ന് സംസ്ഥാന പ്രസിഡന്റ് അനുശ്രീ. ആശങ്ക സർക്കാറിനെ അറിയിക്കുമെന്നും അനുശ്രീ വ്യക്തമാക്കി. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
വിദേശ സര്‍വകലാശാലകളുടെ കാംപസ് സംസ്ഥാനത്ത് പരിഗണിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്ഐ നയം വ്യക്തമാക്കിയത്. 'സ്വകാര്യ സർവകലാശാലകൾ സർക്കാർ നിയന്ത്രത്തിലായിരിക്കണം പ്രവർത്തിക്കേണ്ടത്. വിദ്യാർഥികൾ യാതൊരു വിധത്തിലുള്ള വിവേചനവും നേരിടാൻ പാടില്ല. വിഷയം സർക്കാരുമായി ചർച്ച ചെയ്യും', അനുശ്രീ പറഞ്ഞു.
വിദേശ വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കാനും പഠനത്തിനായുള്ള മലയാളികളുടെ വിദേശകുടിയേറ്റം നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് വിദേശ സർവകലാശാലാ കാംപസുകൾ സ്ഥാപിക്കാനുള്ള സാധ്യത സർക്കാർ തേടുന്നത്. യു.ജി.സി. മാർഗനിർദേശങ്ങളനുസരിച്ച് ഇതിനുള്ള അവസരങ്ങൾ പരിശോധിക്കുമെന്നാണ് വിവരം.
Content Highlights: SFI expresses concern over budget, State President says no to foreign universities
Published: 06 Feb 2024, 02:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented