ന്യൂഡൽഹി: സംസ്ഥാന ബജറ്റ് പ്രഹസനമാണെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ വി. മുരളീധരൻ. സംസ്ഥാനത്തിൻ്റെ മൂലധനച്ചെലവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുന്നതിന് യാഥാർത്ഥ്യബോധമുള്ള പദ്ധതികളൊന്നുമില്ലെന്നും എന്നാൽ ഡൽഹിയിൽ ഒരു സമരത്തിന് അരക്കോടി ചെലവഴിക്കാൻ ഒരു മടിയുമില്ലെന്നും മുരളീധരൻ വിമർശിച്ചു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒരേ പ്രഖ്യാപനങ്ങളും കണക്കുകൂട്ടലുകളുമാണ് ബജറ്റിൽ കാണാൻ സാധിക്കുന്നത്. എന്നാൽ ഇവയെന്നും നടപ്പിലാക്കാനും സാധിച്ചിട്ടില്ല. കേരളമല്ലാതെ, കടക്കെണിയിലാണെന്ന് മറ്റൊരു സംസ്ഥാനവും കോടതിയിൽ സത്യവാങ്മൂലം കൊടുത്തിട്ടില്ല. 2016-ൽ കേരളത്തിൽ മൂലധന നിക്ഷേപം കുറവാണെന്നും സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പറഞ്ഞവർ ആ സ്ഥിതി വർധിപ്പിക്കുകയല്ലാതെ കഴിഞ്ഞ ആറ് വർഷമായി എന്ത് നടപടിയെടുത്തെന്നും അദ്ദേഹം ചോദിച്ചു.
Content Highlights: Kerala budget is big farce said V Muraleedharan
Published: 05 Feb 2024, 03:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented