തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ വകുപ്പുകള്‍ക്ക് ആവശ്യമായ തുക അനുവദിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് സി.പി.ഐ. മന്ത്രിമാര്‍. ബജറ്റ് അവതരണത്തിന് പിന്നാലെ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ബാലഗോപാലിന് കൈ കൊടുക്കാതെയാണ് അനില്‍ മടങ്ങിയത്. വിപണി ഇടപെടലിന് പണം അനുവദിക്കാത്തതിലും സപ്ലൈകോയുടെ കുടിശ്ശിക തീര്‍ക്കുന്നതിനുള്ള പ്രഖ്യാപനങ്ങളില്ലാത്തതിലുമാണ് ഭക്ഷ്യവകുപ്പിന് അതൃപ്തി.
പത്ത് കോടി രൂപ മാത്രമാണ് സപ്ലൈകോയ്ക്ക് ബജറ്റില്‍ അനുവദിച്ചത്. മൃഗസംരക്ഷണ വകുപ്പിന് വകയിരുത്തിയ തുക കുറഞ്ഞെന്നും വിലയിരുത്തലുണ്ട്. ബജറ്റിലെ അവഗണനയില്‍ അതൃപ്തി പരസ്യപ്പെടുത്തി എ.ഐ.ടി.യു.സിയും രംഗത്തെത്തിയിട്ടുണ്ട്.
Content Highlights: Less allocation in the budget, CPI ministers expressed dissatisfaction
Published: 05 Feb 2024, 09:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented