തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരളീയം പരിപാടിക്കായി ബജറ്റില്‍ 10 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേരളത്തിന്റെ നേട്ടങ്ങളെ കുറിച്ച് ഫീച്ചറുകളും മറ്റു തയ്യാറാക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനത്തിനായി പത്ത് ലക്ഷം രൂപയും നീക്കിവെച്ചതായി ധനമന്ത്രി നിയമസഭയിലെ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.
'കേരള പിറവിയോടനുബന്ധിച്ച് വര്‍ഷംതോറും സംഘടിപ്പിക്കാന്‍ നിശ്ചയിച്ച കേരളീയം ഒരു മറുമരുന്നാണ്. കേരളീയം നാടിന്റെ നന്മകളെ ആഘോഷിക്കുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ നേട്ടങ്ങള്‍ സത്യസന്ധമായി അവതരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ട്പോകാനുള്ള വഴികളെ കുറിച്ചും കേരളീയം ചര്‍ച്ച ചെയ്യും. ഡല്‍ഹി അന്താരാഷ്ട്ര വ്യാപാരമേളയുടെ മാതൃകയില്‍ വ്യവസായ വാണിജ്യ പ്രദര്‍ശനങ്ങള്‍ കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. അടുത്ത വര്‍ഷത്തെ കേരളീയം പരിപാടിക്കായി പത്ത് കോടി രൂപ നീക്കിവെക്കുന്നു. കേരളത്തിന്റെ നേട്ടങ്ങളേയും നന്മകളേയുംകുറിച്ച് പഠനങ്ങളും ഫീച്ചറുകളും വീഡിയോകളും ചെയ്യുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കുന്നതായി പത്ത് ലക്ഷം രൂപയും നീക്കിവെക്കുന്നു' കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
പ്രതിസന്ധികള്‍ വെല്ലുവിളികളും ഒഴിഞ്ഞുപോയ ശേഷം കേരളത്തിന്റെ വികസന സാധ്യത ഉപയോഗപ്പെടുത്താമെന്ന് വെക്കാനാകില്ല. അതുകൊണ്ട് തന്നെ സ്വകാര്യമേഖലയുടെ സഹായത്തോടെ വിവിധ വികസന മാതൃക സൃഷ്ടിക്കേണ്ടതുണ്ട്.
Content Highlights: keraleeyam 10 crore-kerala budget 2024-kn balagopal
Published: 05 Feb 2024, 09:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented