തിരുവനന്തപുരം: ഭൂമി വിലയിലുണ്ടായ വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില പരിഷ്‌കരിക്കും. ഇതോടൊപ്പം ഓരോ വസ്തുവിന്റെയും ഉപയോഗക്രമമനുസരിച്ചുള്ള ഭൂനികുതി നിര്‍ണയിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. സംസ്ഥാനത്തെ ഫ്‌ളാറ്റുകള്‍ നില്‍ക്കുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് ഉടമസ്ഥതയുടെ അടിസ്ഥാനത്തില്‍ വ്യക്തിഗതമായി ഭൂനികുതി നിരക്കുകള്‍ ഏര്‍പ്പെടുത്തുമെന്നും സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു
2010ലാണ് സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില അവസാനമായി പരിഷ്‌കരിച്ചത്. അതിനുശേഷം ഭൂമി വിലയിലുണ്ടായ വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ കുറ്റമറ്റരീതിയില്‍ ന്യായവില പരിഷ്‌കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. മൂല്യനിര്‍ണയ സാക്ഷ്യപത്രങ്ങളില്‍ കെട്ടിടത്തിന്റെ വിലകുറച്ച് കാണിച്ചുണ്ടാകുന്ന നികുതി ചോര്‍ച്ച തടയുന്നതിനായി കെട്ടിടത്തിന്റെ മൂല്യം കണക്കാക്കാനുള്ള നടപടികളും സ്വീകരിക്കും.
ആധാരത്തിന്റെ രജിസ്‌ട്രേഷന്‍ സമയത്ത് ഈ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നിശ്ചിയിക്കപ്പെട്ട വിലയില്‍ കുറയാത്ത തുകയ്ക്ക് സ്റ്റാബ് ഡ്യൂട്ടി അടച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനും പുതുക്കിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുന്നതിനും 1960ലെ മുദ്രപത്ര ചട്ടങ്ങളിലാവശ്യമായ ഭേദഗതി വരുത്തും. 500 ചതുരശ്ര അടിയില്‍ കുറഞ്ഞ വിസ്തീര്‍ണമുള്ള പാര്‍പ്പിട ഉദ്ദേശമുള്ള കെട്ടിടങ്ങള്‍, ഓല, റൂഫിംഗ് ഷീറ്റ് എന്നിവകൊണ്ട് മേല്‍ക്കൂര മേഞ്ഞ ഒറ്റനില കെട്ടിടങ്ങള്‍ എന്നിവയെ ഈ മൂല്യനിര്‍ണയ സാക്ഷ്യപത്രത്തില്‍ നിന്നും ഒഴിവാക്കും.
പാട്ടകുടിശ്ശിക പിരിച്ചെടുക്കുന്നതിനായി ആംനസ്റ്റി സ്‌കീം കൊണ്ടുവരും. ഇതുവഴി കുടിശ്ശിക തീര്‍ക്കുന്നവര്‍ക്ക് പുതുക്കിയ പാട്ടപ്രകാരം താഴ്ന്ന നിരക്കില്‍ പാട്ടക്കരാര്‍ പുതുക്കിനല്‍കും. അല്ലാത്തവരുടെ പാട്ടം റദ്ദ് ചെയ്ത് ഭൂമി സര്‍ക്കാറിലേക്ക് തിരിച്ചെടുക്കുന്നതും കുടിശ്ശിക പിരിച്ചെടുക്കുന്നതിന് റവന്യു റിക്കവറി നിയമപ്രകാരം നടപടി സ്വീകരിക്കുന്നതുമാണ്.
ബാങ്കുകള്‍ ഭൂമി പണയപ്പെടുത്തി വായ്പകള്‍ നല്‍കുന്നുണ്ട്. ഇത്തരം ഭൂമി പണയപ്പെടുത്തലുകള്‍ ബാങ്കുകള്‍ക്ക് പരിശോധനയ്ക്ക് ലഭ്യമാകാത്തവിധത്തില്‍ റവന്യു രേഖകളില്‍ ഉള്‍പ്പെടുത്തുന്നത് ടി ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കുന്നതാണ്. മോര്‍ട്ട്‌ഗേജ് ഇലക്ട്രോണിക്കായി റിക്കോര്‍ട്ട് ചെയ്യുന്നതിനായി റവന്യുവകുപ്പിന്റെ r പോര്‍ട്ടലില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. മോര്‍ട്ട്‌ഗേജ് രേഖപ്പെടുത്താന്‍ പരമാവധി 1000 രൂപയും ടി രേഖപ്പെടുത്തല്‍ ഒഴിവാക്കുന്നതിന് 300 രൂപയും ഫീസായി ബന്ധപ്പെട്ട രേഖകളില്‍ നിന്നും ഈടാക്കും. ഇതിലൂടെ പ്രതിവര്‍ശം 200 കോടി രൂപ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്.
നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുക്കൊണ്ട് ഭാരതപ്പുഴ, ചാലിയാര്‍, കടലുണ്ടി പുഴകളില്‍ നിന്നും 2024-25 സാമ്പത്തിക വര്‍ഷം മണല്‍വാരലും പുനരാരംഭിക്കും. ഇതിലൂടെ 200 കോടി രൂപ മൊത്തവരുമാനമാണ് പ്രതീക്ഷിക്കുന്നത്
Content Highlights: kerala budget 2024; fair value of land will be revised
Published: 05 Feb 2024, 01:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented