ന്യൂഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ നിര്‍ഭാഗ്യകരമായി റണ്ണൗട്ടായതോടെ ഡ്രസ്സിങ് റൂമില്‍ ക്ഷുഭിതനായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരം കരുണ്‍ നായര്‍. മത്സരത്തിന്റെ നാലാം ഓവറില്‍ അഭിഷേക് പോറലുമായുണ്ടായ ധാരണപ്പിശകിലാണ് കരുണ്‍ റണ്ണൗട്ടാകുന്നത്.
സന്ദീപ് ശര്‍മയുടെ പന്ത് പോയന്റിലേക്ക് കളിച്ച അഭിഷേക്, കരുണിനെ റണ്ണിനായി വിളിക്കുകയായിരുന്നു. കരുണ്‍ ക്രീസ് വിട്ട് ഇറങ്ങി പിച്ചിന്റെ പകുതി ദൂരം പിന്നിട്ടതോടെ അഭിഷേക് പെട്ടെന്ന് മനസുമാറ്റി കരുണിനെ തിരിച്ചയക്കുകയായിരുന്നു. എന്നാല്‍ കരുണ്‍ ക്രീസിലെത്തും മുമ്പ് സന്ദീപ് ത്രോ സ്വീകരിച്ച് ബെയ്ല്‍സ് ഇളക്കി.
മുംബൈക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ 89 റണ്‍സെടുത്ത് മികച്ച ഫോമിലായിരുന്നു കരുണ്‍. തൊട്ടടുത്ത മത്സരത്തില്‍ ഡക്കായതോടെ താരം കടുത്ത ദേഷ്യത്തിലായിരുന്നു.
Content Highlights: Delhi Capitals` Karun Nair expresses anger after being run out for 0 against Rajasthan Royals
Published: 16 Apr 2025, 10:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented