പ്രായം 43 പിന്നിട്ടു കഴിഞ്ഞു ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ് ധോനിക്ക്. അതിനാല്‍ തന്നെ ബൗളര്‍മാര്‍ പന്തെറിയാന്‍ ഭയന്നിരുന്ന ആ വിന്റേജ് ധോനി ബാറ്റിങ് ഇന്ന് നമുക്ക് കാണാന്‍ സാധിക്കില്ല. ബാറ്റിങ്ങിന്റെ പേരിലും ബാറ്റിങ് സ്ഥാനത്തിന്റെ പേരിലും ഈ സീസണിലടക്കം ധോനി പഴി കേള്‍ക്കുന്നുമുണ്ട്. പക്ഷേ വിക്കറ്റിനു പിന്നിലെ തന്റെ കഴിവിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ധോനി. ഈ സീസണിലെ തുടക്ക മത്സരങ്ങളില്‍ പതിവു പോലെ 'മിന്നല്‍ സ്റ്റമ്പിങ്ങുകള്‍' നടത്തിയ ധോനി ഇപ്പോഴിതാ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഒരു റണ്ണൗട്ടിലൂടെ ക്രിക്കറ്റ് ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്.
ലഖ്‌നൗവിന്റെ ഇന്നിങ്‌സിനിടെ 14-ാം ഓവറില്‍ ആയുഷ് ബധോനിയെ ധോനി സ്റ്റമ്പ് ചെയ്ത് പുറത്താക്കിയിരുന്നു. പിന്നാലെ മതീഷ പതിരന എറിഞ്ഞ അവസാന ഓവറിലെ ധോനിയുടെ റണ്ണൗട്ടാണ് ഏവരേയും ഞെട്ടിച്ചത്. ഓവറില്‍ പതിരന എറിഞ്ഞ രണ്ടാം പന്തില്‍ അബ്ദുള്‍ സമദായിരുന്നു ക്രീസില്‍. പന്ത് പക്ഷേ ലെഗ് സൈഡിലൂടെ വൈഡായി ധോനിയുടെ കൈകളിലേക്ക്. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ക്യാപ്റ്റന്‍ ഋഷഭ് പന്ത് റണ്ണിനായി ഓടി. എന്നാല്‍ സമദ് ഓടാന്‍ അല്‍പം താമസിച്ചു. ഇതിനിടെ തന്നെ പന്ത് പിടിച്ചെടുത്ത് ധോനി എറിഞ്ഞ ഒരു അണ്ടര്‍ ആം ത്രോ സമദിന്റെ തലയ്ക്ക് മുകളിലൂടെ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലെ വിക്കറ്റ് തെറിപ്പിച്ചു. സമദ് പുറത്ത്.
പിന്നാലെ ലഖ്‌നൗവിലെ ഗാലറി ആര്‍ത്തലച്ചു. കമന്റേറ്റര്‍മാരും ധോനിയുടെ ഈ റണ്ണൗട്ടിനെ പുകഴ്ത്തിയപ്പോള്‍ പക്ഷേ അത് ഫ്‌ളൂക്കാണെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം കൂടിയായ റോബിന്‍ ഉത്തപ്പയുടെ കമന്റ്. താനും ഒരിക്കല്‍ ഗ്ലൗസ് ധരിച്ച ആളായിരുന്നു. അതിനാല്‍ തന്നെ അതൊരു (ധോനിയുടെ റണ്ണൗട്ട്) ഫ്‌ളൂക്കാണെന്ന് തനിക്കറിയാമെന്നാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ പരിപാടിക്കിടെ ഉത്തപ്പ പറഞ്ഞത്.
Content Highlights: MS Dhoni`s lightning-fast run-out of Abdul Samad leaves the cricket world amazed
Published: 15 Apr 2025, 06:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented