ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തോല്‍പ്പിക്കുമെന്ന് പന്തയംവെച്ച് ഗ്രാമി അവാര്‍ഡ് ജേതാവായ കനേഡിയന്‍ മ്യൂസിഷന്‍ റാപ്പര്‍ ഡ്രെയ്ക്ക്. രണ്ടര ലക്ഷം യു.എസ്. ഡോളറിനാണ് (ഏകദേശം 2.07 കോടി രൂപ) പന്തയം. പന്തയത്തിന്റെ രസീതിയുടെ ചിത്രം ഡ്രെയ്ക്ക് സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
ലോകമെമ്പാടുമുള്ള വിവിധ കായികമത്സരങ്ങളില്‍ പന്തയം വയ്ക്കുന്നത് പതിവാക്കിയ സംഗീതജ്ഞനാണ് ഡ്രെയ്ക്ക്. ക്രിക്കറ്റില്‍ പന്തയം വയ്ക്കുന്നത് ഇതാദ്യമായാണ്. ഞായറാഴ്ച വൈകീട്ട് 7.30-ന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം. ആദ്യ ക്വാളിഫയറില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്തയുടെ വരവെങ്കില്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാനെ തോല്‍പ്പിച്ചാണ് ഹൈദരാബാദിന്റെ ഫൈനല്‍ പ്രവേശം.
പന്തയം വെച്ച് നിരവധി പണം നേടുകയും നഷ്ടപ്പെടുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഡ്രെയ്ക്ക്. 2022-ല്‍ ഇസ്രയേല്‍ അഡെസന്യയും അലക്‌സ് പെരേരയും തമ്മില്‍ നടന്ന യു.എഫ്.സി. പോരാട്ടത്തില്‍ പന്തയം വെച്ച് രണ്ട് മില്യണ്‍ യു.എസ്. ഡോളര്‍ ഉള്‍പ്പെടെയുള്ള ധനനഷ്ടമുണ്ടായി. അഡെസന്യ വിജയിക്കുമെന്നായിരുന്നു ഡ്രെയ്ക്കിന്റെ വാദം. പക്ഷേ, ടെക്‌നിക്കല്‍ നോക്കൗട്ട് വഴി പെരേര ജേതാക്കളായി.
Content Highlights: rapper drake places 2.07 crore bet on ipl final
Published: 25 May 2024, 09:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented