ഇന്ത്യൻ കായിക വിനോദരംഗത്തേക്ക് പ്രവേശിക്കാൻ നെറ്റ്ഫ്ലിക്സ്. ഇതിന്റെ ഭാഗമായി ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ ഇന്ത്യയിലെ അവകാശങ്ങൾ സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക്സ് ഇന്ത്യയിൽ നിന്ന് നെറ്റ്ഫ്ളിക്സ് ഇന്ത്യ സ്വന്തമാക്കിയതായി റിപ്പോർട്ട്. ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഉടമകളായ ടികെഒ ഗ്രൂപ്പ് ഇന്ത്യയിലെ സംപ്രേക്ഷണാവകാശം സോണിയിൽനിന്ന് നെറ്റ്ഫ്ലിക്സിന് കൈമാറാൻ തയ്യാറെടുക്കുന്നതായി ഇക്കണോമിക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. പത്ത് വർഷത്തേക്ക് അഞ്ഞൂറ് കോടി ഡോളറിന്റെ ( ആഗോള കരാറിന്റെ ഭാഗമാണിതെന്നാണ് റിപ്പോർട്ട്.
ആഗോളതലത്തിൽ നെറ്റ്ഫ്ലിക്സ് ലൈവ് സ്പോർട്സ് പരിപാടികൾ സ്ട്രീം ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയിൽ കായികപരിപാടികൾ അവർ ഒഴിവാക്കിയിരുന്നു. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കായിക വിനോദമായ ക്രിക്കറ്റ് പോലും മറ്റ് പ്ലാറ്റ്ഫോമുകളാണ് സ്ട്രീം ചെയ്തിരുന്നത്. എന്നാലിപ്പോൾ ഇന്ത്യയിൽ കായികമേഖലയിലേക്ക് കടന്നുവരാൻ ഒരുങ്ങുകയാണ് നെറ്റ്ഫ്ലിക്സ്. ഇതിന്റെ ഭാഗമായി 2025-ൽ ഡബ്ല്യൂ.ഡബ്ല്യൂ.ഇ നെറ്റ്ഫ്ളിക്സിൽ ലോഞ്ച് ചെയ്യുമെന്ന് നെറ്റ്ഫ്ളിക്സിന്റെ ഒരു വക്താവിനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സുമായി ഡബ്ല്യൂ.ഡബ്ല്യൂ.ഇ 2020-ൽ ഒപ്പുവെച്ച 21 കോടി ഡോളറിന്റെ ( ഏകദേശം 1787.61 കോടി രൂപ) അഞ്ച് വർഷത്തെ കരാർ അവസാനിക്കുന്ന 2025 മാർച്ചിന് ശേഷമായിരിക്കും നെറ്റ്ഫ്ളിക്സ് സംപ്രേക്ഷണം ആരംഭിക്കുക. ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ ടിവി അവകാശങ്ങൾ നിലനിർത്താൻ സോണി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇന്ത്യൻ വിപണിയിൽ മേൽകൈ വേണമെന്ന് നെറ്റ്ഫ്ലിക്സ് നിർബന്ധംപിടിക്കുകായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
2025 ജനുവരി മുതൽ, യുഎസ്, കാനഡ, യുകെ, ദക്ഷിണ അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിൽ ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ പ്രധാന പരിപാടികൾ നെറ്റ്ഫ്ലിക്സ് പ്രത്യേകമായി സ്ട്രീം ചെയ്യും, 2025 ഏപ്രിലോടെ ഇന്ത്യയിലേക്കും വ്യാപിപ്പിക്കും. ഇന്ത്യൻ പ്രീമിയർ ലീഗ്, ഐസിസി ടൂർണമെൻ്റുകൾ പോലുള്ള ജനപ്രിയ കായികമത്സരങ്ങൾ സ്ട്രീം ചെയ്യുന്ന ഡിസ്നി+ ഹോട്ട്സ്റ്റാർ, ജിയോസിനിമ പോലുള്ള ഭീമന്മാരിൽ നിന്ന് നെറ്റ്ഫ്ലിക്‌സിന് കടുത്ത മത്സരമുണ്ട്.
Content Highlights: WWE set to shift Indian media rights from SPNI to Netflix
Published: 23 Dec 2024, 07:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented