ഗുവാഹത്തി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ രാജസ്ഥാന് റോയല്‍സിന് തിരിച്ചടി. മത്സരം ഉപേക്ഷിച്ച് പോയന്റ് പങ്കുവെച്ചതോടെ നെറ്റ് റണ്‍റേറ്റില്‍ രാജസ്ഥാനെ മറികടന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്ക് കയറി. ഇതോടെ ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്തയും ഹൈദരാബാദും ഏറ്റുമുട്ടും. രാജസ്ഥാന് എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടണം. കൊല്‍ക്കത്തയ്ക്കെതിരായ മത്സരം ജയിച്ചിരുന്നെങ്കില്‍ രാജസ്ഥാന് രണ്ടാം സ്ഥാനത്തെത്താമായിരുന്നു.
14-മത്സരങ്ങളില്‍ നിന്ന് 20-പോയന്റുമായി കൊല്‍ക്കത്തയാണ് പട്ടികയില്‍ ഒന്നാമത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 17-പോയന്റുമായി ഹൈദരാബാദ് രണ്ടാമതെത്തി. രാജസ്ഥാനും 17-പോയന്റാണുള്ളതെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റാണ് ഹൈദരാബാദിന് അനുകൂലമായത്.
അവസാന ലീഗ് മത്സരത്തില്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് രാജസ്ഥാനെ മറികടന്ന് രണ്ടാമതെത്തിയത്. കൊല്‍ക്കത്തയെ തോല്‍പ്പിച്ചാല്‍ മാത്രമേ രാജസ്ഥാന് രണ്ടാം സ്ഥാനം സ്വന്തമാക്കാനാകുമായിരുന്നുള്ളൂ. മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ തുല്യ പോയന്റായി. മികച്ച നെറ്റ് റണ്‍ റേറ്റിന്റെ ബലത്തില്‍ ഹൈദരാബാദ് രണ്ടാമതായി ഒന്നാം ക്വാളിഫയറിന് ടിക്കറ്റെടുത്തു. മേയ് 21-ചൊവ്വാഴ്ചയാണ് ആദ്യ ക്വാളിഫയര്‍. മേയ് 22-ന് എലിമിനേറ്ററും മേയ് 24-ന് രണ്ടാം ക്വാളിഫയറും നടക്കും. മേയ് 26-നാണ് ഫൈനല്‍.
Content Highlights: ipl 2024 play off fixtures
Published: 19 May 2024, 11:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented