
ചെന്നൈ: ക്രിക്കറ്റ് നിയമത്തിലെ രണ്ടു മാറ്റങ്ങൾ പുതിയ ഐ.പി.എല്‍. സീസണോടെ പ്രാബല്യത്തിൽവരും. ഒരു ഓവറിൽ രണ്ട് ബൗൺസർ എറിയാമെന്നതാണ് ആദ്യം. ഒപ്പം അമ്പയറുടെ തീരുമാനം പുനഃപരിശോധിക്കാനുള്ള ഡി.ആർ.എസ്. സംവിധാനം കുറ്റമറ്റതാക്കാൻ സ്മാർട്ട് റിപ്ലേ സംവിധാനവും തുടങ്ങും. സ്റ്റേഡിയത്തിലെ വിവിധഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന എട്ട് ഹൈ സ്പീഡ് ക്യാമറകളിലൂടെ, പുനഃപരിശോധനാ തീരുമാനം കുറ്റമറ്റതാക്കുകയാണ് ലക്ഷ്യം. തീരുമാനമെടുക്കുന്നതിന്റെ വേഗം കൂടും. കഴിഞ്ഞവർഷം തുടങ്ങിയ ഇംപാക്റ്റ് പ്ലെയർ സംവിധാനം തുടരും.
ഐ.പി.എലിൽ 10 ടീമുകളുടെ പോരാട്ടം വെള്ളിയാഴ്ച രാത്രി എട്ടിന് തുടങ്ങും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗ്രൗണ്ടിലിറങ്ങുന്നതോടെ ഈ ബാറ്റുയുദ്ധത്തിന്റെ വേദി തുറക്കും.
തുടർന്ന് രണ്ടുമാസം കൊണ്ടുപിടിച്ച മത്സരങ്ങൾ, ആരാധകരുടെ ആർപ്പുവിളികൾ, ആഘോഷം... മേയ് ഒടുവിൽ നടക്കുന്ന ഫൈനലിൽ പത്തിലൊരു ടീം ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് പോരിൽ വിജയികളാകും. വരുന്ന ഒരുവർഷം അവരായിരിക്കും ഐ.പി.എലിന്റെ അധികാരത്തിൽ.
Content Highlights: ipl 2024 drs smart replay and bouncer new changes in cricket
Published: 22 Mar 2024, 04:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented