ഡാർവിൻ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഓസീസ് ബാറ്റർ സ്റ്റീവ് സ്മിത്ത് റിവ്യൂ ആവശ്യപ്പെട്ട രീതിയെ വിമർശിച്ച് മുൻ ഓസീസ് താരം ഡേവിഡ് വാർണർ. എബദോത് ഹുസൈന്റെ പന്തിൽ വിക്കറ്റ് കീപ്പർ സ്റ്റീവ് സ്മിത്തിന്റെ ഷോട്ട് ക്യാച്ച് ചെയ്യുകയായിരുന്നു. പന്ത് ബാറ്റിൽ തട്ടിയിട്ടുണ്ടെന്ന് ഉറപ്പിച്ച് ബംഗ്ലാദേശ് താരങ്ങൾ വിക്കറ്റാഘോഷവും തുടങ്ങി. എന്നാൽ അമ്പയർ കുമാർ ധർമസേന ആ സമയത്ത് ഔട്ട് വിധിച്ച് വിരലുയർത്തിയിരുന്നില്ല. ഇതിന് മുമ്പെ സ്മിത്ത് റിവ്യൂ ആവശ്യപ്പെടുകയായിരുന്നു.

To advertise here,

ഇതിനെയാണ് കമന്ററിക്കിടെ വാർണർ വിമർശിച്ചത്. 'സ്റ്റീവ് പ്രതികരിച്ച രീതി എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. സീനിയർ താരമായ അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു.'-കമന്ററിക്കിടെ വാർണർ പറഞ്ഞു. പന്ത് ബാറ്റിൽ ഉരസിയതുപോലെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ബംഗ്ലാദേശ് താരങ്ങൾ ഔട്ടാണെന്ന് കരുതിയത്. എന്നാൽ സ്റ്റീവ് സ്മിത്തിന്റെ കണക്കുകൂട്ടലായിരുന്നു ശരി. ഡിആർഎസ് റിവ്യൂവിൽ പന്ത് ബാറ്റിൽ തട്ടിയിട്ടില്ലെന്ന് തെളിഞ്ഞു. പന്ത് ഗ്രൗണ്ടിൽ തട്ടിയപ്പോഴുള്ള ശബ്ദമായിരുന്നു അതെന്നും കണ്ടെത്തി.

ആദ്യ ഇന്നിങ്‌സിൽ 71 റൺസ് നേടിയിരുന്ന സ്മിത്ത് രണ്ടാം ഇന്നിങ്‌സിൽ 44 റൺസുമടിച്ചു. പിന്നീട് മെഹ്ദി ഹസൻ മിറാസ് ഓസീസ് ബാറ്ററെ പുറത്താക്കുകയും ചെയ്തു. മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ബംഗ്ലാദേശ് ചരിത്രവിജയം നേടിയിരുന്നു. ഒമ്പത് വിക്കറ്റിനാണ് ഓസീസ് മണ്ണിൽ ബംഗ്ലാദേശ് കംഗാരുക്കളെ തോൽപ്പിച്ചത്.