ഹൈദരാബാദ്: ബുധനാഴ്ച രാത്രി ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ കണ്ടത് ഹെന്റിച്ച് ക്ലാസന്റെ ബാറ്റിങ് പൂരമായിരുന്നു. ക്ലാസന്റെ തകര്‍പ്പനടിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഐ.പി.എല്‍. ചരിത്രത്തിലെ ഏറ്റവും വലിയ ടോട്ടല്‍ കുറിക്കുകയും കരുത്തരായ മുംബൈ ഇന്ത്യന്‍സിനെതിരേ ജയിക്കുകയും ചെയ്തു. കേവലം 34 പന്തുകള്‍ നേരിട്ട് 80 റണ്‍സാണ് ക്ലാസന്‍ സ്വന്തമാക്കിയത്. ഏഴ് സിക്‌സും നാല് ഫോറും അകമ്പടി ചേര്‍ന്നതായിരുന്നു ഇന്നിങ്‌സ്. 235.29 സ്‌ട്രൈക്ക് റേറ്റോടെയാണിത്.
ക്ലാസന്റെ ക്ലാസ് നിറഞ്ഞ കളികണ്ട് അതിശയിക്കുന്നതിനിടയ്ക്ക് ഗാലറി മറ്റൊരു കാഴ്ച കൂടി നല്‍കിയിരുന്നു. പതിനഞ്ച് മാസം പ്രായമുള്ള ഒരു സുന്ദരിക്കുട്ടി സണ്‍ റൈസേഴ്‌സിന്റെ പതാകയുയര്‍ത്തിവീശി ആഘോഷിക്കുന്നതായിരുന്നു അത്. അവളുടെ കുട്ടിത്തവും സണ്‍ റൈസേഴ്‌സിന്റെ ജഴ്‌സിയണിഞ്ഞുള്ള നൃത്തവും കണ്ടുനില്‍ക്കുന്നവരില്‍ കൗതുകമുണര്‍ത്തി. ഇന്റര്‍നെറ്റില്‍ വൈറലായി പ്രചരിച്ച ആ കുഞ്ഞ് ആരാണെന്നോ? സാക്ഷാല്‍ ക്ലാസന്റെ മകള്‍ തന്നെ. അച്ഛന്റെ മികച്ച പ്രകടനത്തെ ഏറ്റവും മികച്ച ആഘോഷത്തോടെയാണ് മകള്‍ സ്വീകരിച്ചത്. ഈ ചിത്രം സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് തന്നെ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചു.
മത്സരത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് ഹൈദരാബാദ് നേടിയത്. മറുപടിയായി മുംബൈയുടെ ബാറ്റിങ്ങും അതേ നാണയത്തില്‍തന്നെയായിരുന്നു. പക്ഷേ, നിശ്ചിത 20 ഓവറില്‍ 246 റണ്‍സ് വെരെ എത്താനേ മുംബൈക്കായുള്ളൂ. എങ്കിലും, മികച്ച മുന്നേറ്റം നടത്തി. ഒടുക്കം ഹൈദരാബാദിന് 31 റണ്‍സ് ജയം. ഇരുടീമും ചേര്‍ന്ന് 40 ഓവറില്‍ 523 റണ്‍സാണ് നേടിയത്. ഇതും ഐ.പി.എലിലെ റെക്കോഡാണ്. ഏറ്റവും കൂടുതല്‍ സിക്‌സ് (31) കണ്ടതും ഈ കളിയില്‍ത്തന്നെ.
Content Highlights: henrich klaasen and little daughter srh
Published: 28 Mar 2024, 04:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented