കൊല്‍ക്കത്ത: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ നടന്ന എലിമിനേറ്റര്‍ മത്സരം കാണാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും എത്തിയിരുന്നു. മത്സരത്തിനിടെ പലപ്പോഴും ക്യാമറ കണ്ണുകള്‍ ഇരുവരെയും ഒപ്പിയെടുത്തുകൊണ്ടിരുന്നു.

To advertise here,

ബാംഗ്ലൂര്‍ ഇന്നിങ്‌സിനിടെ വിരാട് കോലി ഒരു കിടിലന്‍ ഫ്‌ളിക് ഷോട്ടിന് ഇരുവരുടെയും ഭാഗത്തുനിന്നുണ്ടായ പ്രതികരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

ദുഷ്മാന്ത ചമീരയെറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്ത് കോലി ഒരു കിടിലന്‍ ഫ്‌ളിക്കിലൂടെ ബൗണ്ടറികടത്തിയത് കണ്ട് ജയ് ഷാ അടക്കം സ്റ്റേഡിയം ഒന്നടങ്കം കൈയടിച്ചുപോയി. തന്റെ പ്രതാപകാലത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള ഒരു ഷോട്ടാണ് കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നത് എന്നതു തന്നെയായിരുന്നു ഇതിന് കാരണം. 

എന്നാല്‍ ഈ ഷോട്ടിന് ജയ് ഷാ കൈയടിച്ചെങ്കിലും തൊട്ടടുത്തിരുന്ന ഗാംഗുലി അതിന് തയ്യാറായില്ല. എന്നാല്‍ മികച്ച ഷോട്ടാണെന്ന തരത്തില്‍ ഗാംഗുലി ഷായോട് പ്രതികരിക്കുന്നത് ക്യാമറകള്‍ ഒപ്പിയെടുത്തു. കോലിയുടെ ഈ ഷോട്ടും അതിനുള്ള ഗാംഗുലിയുടെ പ്രതികരണവുമടങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.