മുംബൈ: ഒടുവില്‍ തുടര്‍ച്ചയായ നാല് മത്സരങ്ങളിലെ തോല്‍വിക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരു ജയം സ്വന്തമാക്കിയിരിക്കുകയാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 23 റണ്‍സിന് തകര്‍ത്താണ് ചെന്നൈ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. 

To advertise here,

മത്സരത്തിലെ എല്ലാ മേഖലകളിലും ചെന്നൈ മികച്ചുനിന്നു. ബാറ്റിങ്ങിനും ബൗളിങ്ങിനുമൊപ്പം ഫീല്‍ഡിങ്ങിലും ചെന്നൈ താരങ്ങള്‍ കസറി. അതില്‍ തന്നെ ആര്‍സിബി താരം ആകാശ് ദീപിനെ പുറത്താക്കാന്‍ അമ്പാട്ടി റായുഡു എടുക്ക ക്യാച്ച് ക്രിക്കറ്റ് ലോകത്തിന്റെ തന്നെ കൈയടി നേടുന്നതായിരുന്നു. 

മത്സരത്തിലെ 16-ാം ഓവറിലായിരുന്നു എല്ലാവരേയും ഞെട്ടിച്ച റായുഡുവിന്റെ ക്യാച്ച്. രവീന്ദ്ര ജഡേജയുടെ പന്തില്‍ ആകാശ് ദീപിന്റെ ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് ഒരു മുഴുനീള ഡൈവിലൂടെയാണ് റായുഡു കൈപ്പിടിയിലൊതുക്കിയത്. അതും വെറും മൂന്ന് വിരലുകള്‍ മാത്രം ഉപയോഗിച്ചാണ് താരം പന്ത് കൈക്കലാക്കിയത്. 

റായുഡുവിന്റെ ക്യാച്ചിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചാണിതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.