തിരുവനന്തപുരം: ഒരാഴ്ചക്കാലം നീണ്ടുനിന്ന കേരളത്തിന്റെ ചലച്ചിത്രോത്സവത്തിന് വർണാഭമായ സമാപനം. മലയാളസിനിമയ്ക്കും അഭിമാനിക്കാവുന്ന നേട്ടങ്ങൾ സ്വന്തമാക്കിക്കൊണ്ടാണ് മേളയ്ക്ക് തിരശ്ശീലവീണത്. ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ് മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം സ്വന്തമാക്കി. മികച്ച സംവിധായകനുള്ള രജത ചകോരം സൺഡേ എന്ന ചിത്രത്തിലൂടെ ഷോഖിർ ഖോലികോവ് സ്വന്തമാക്കി.

To advertise here,

ഭാഷയറിയാതെ പകച്ച് ഖോലിക്കോവ്, റഷ്യക്കാരന്റെ മാസ്സ് എൻട്രിയിൽ കയ്യടിച്ച് ഡെലിഗേറ്റുകൾ 

അന്താരാഷ്ട്ര മത്സര വിഭാ​ഗങ്ങളിൽ മികച്ച സൗണ്ട് ഡിസൈനിനുള്ള പുരസ്കാരം മിഗുവേൽ ഹെർണാന്റസ്, മരിയോ മാർട്ടിനെസ് എന്നിവർക്കാണ്. ചിത്രം ഓൾ ദി സൈലൻസ് അന്താരാഷ്ട്ര മത്സരവിഭാ​ഗത്തിൽ മികച്ച നവാ​ഗത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് തടവ് എന്ന ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ റസാഖ് ആണ്. ഓഡിയൻസ് പോളിലൂടെ പ്രേക്ഷകർ തിരഞ്ഞെടുത്ത ചിത്രവും തടവ് ആണ്. ഇന്ത്യയിൽ നിന്നുള്ള മികച്ച നവാ​ഗത സംവിധായകനുള്ള കെ.ആർ മോഹനൻ പുരസ്കാരം കർവാൾ എന്ന ചിത്രം സംവിധാനം ചെയ്ത ഉത്തം കമാട്ടിക്കാണ്.

തടവ് യഥാർത്ഥ സംഭവത്തിൽ നിന്നുണ്ടായ ചിത്രം | Fazil Razak Interview

മികച്ച മലയാളചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരം ആട്ടവും ഏഷ്യൻ ചിത്രത്തിനുള്ള പുരസ്കാരം സൺഡേ എന്ന ചിത്രത്തിലൂടെ ഷോഖിർ ഖോലികോവും ഏറ്റുവാങ്ങി.  മലയാള സിനിമയിലെ നവാ​ഗത സംവിധായകർക്ക് നൽകുന്ന ഫിപ്രസ്കി പുരസ്കാരം ബി 32 മുതൽ 44 വരെ എന്ന ചിത്രത്തിലൂടെ ശ്രുതി ശരണ്യം സ്വന്തമാക്കി. ഫിലിം ഇൻ ഇന്റർനാഷണൽ കോംപെറ്റീഷനുള്ള ഫിപ്രസ്കി പുരസ്കാരം ഫെലിപെ കാർമോണെ സംവിധാനം ചെയ്ത പ്രിസൺ ഇൻ ആൻഡിസിനാണ്.

‘ഷട്ടറി’ന് ശേഷം മനോഹരമായ അനുഭവം സമ്മാനിച്ച സിനിമയാണ് ‘ആട്ടം’ | Vinay Forrt Interview 

ക്രിസ്റ്റോഫ് സനൂസിക്കുള്ള ലൈഫ്ടൈം ആച്ചീവ്മെന്റ് പുരസ്കാരം സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണൻ സമ്മാനിച്ചു. നടൻ പ്രകാശ് രാജ് ആയിരുന്നു സമാപനച്ചടങ്ങിലെ വിശിഷ്ടാതിഥി. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, സംവിധായകരായ ഷാജി എൻ കരുൺ, മധുപാൽ, വി.കെ. പ്രശാന്ത് എം.എൽ.എ, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 81 രാജ്യങ്ങളിൽ നിന്നായി 175 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.

മാതൃഭൂമി ഡോട്ട് കോമിന്റെ ചലച്ചിത്രമേള സ്പെഷ്യൽ പേജ് കാണാം