രാഷ്ട്രീയ പക്ഷം ചേർന്നുള്ള സിനിമകൾ യാഥാർത്ഥ്യങ്ങളെ മറച്ചുപിടിക്കലാണെന്നും കലയെ കലയായി മാത്രം കാണാനാകണമെന്നും പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി. ഷേക്സ്പിയറിന്റെ എഴുത്തുകളിൽ രാഷ്ട്രീയം കാണാൻ കഴിയില്ല. അതിനു പരിശ്രമിച്ചാൽ ക്രിയാത്മകതയോടുള്ള ദ്രോഹമാണെന്നും രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന ഇൻ കോൺവേർസേഷനിൽ ക്രിസ്റ്റോഫ് സനൂസി പറഞ്ഞു.
വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി ആദർശങ്ങളെ വളച്ചൊടിക്കരുത്. ജീവിതാദർശങ്ങൾ നടപ്പാക്കിയതിന് ശേഷമേ അതിനെ കുറിച്ച് സംസാരിക്കാവൂവെന്നും അദ്ദേഹം പറഞ്ഞു. താത്കാലികമായ ബുദ്ധിമുട്ടുകളിൽ നിരാശപ്പെട്ട് ചലച്ചിത്ര രംഗത്തെ ചെറുപ്പക്കാർ ആ രംഗം ഉപേക്ഷിക്കരുതെന്നും സ്വപ്നങ്ങൾ തേടിയുള്ള യാത്രയിൽ ഉണ്ടാകുന്ന പ്രതിസന്ധികൾക്ക് ശേഷം നല്ല കാലമുണ്ടാകുമെന്നും സനൂസി പറഞ്ഞു. സി എസ് വെങ്കിടേശ്വരൻ മോഡറേറ്ററായിരുന്നു.
Content Highlights: iffk 2023, christoph sanusi
Published: 14 Dec 2023, 07:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented