
ഏകാന്തതയെയും മനുഷ്യബന്ധത്തിൻ്റെ ആവശ്യകതയെയും പറ്റി ചർച്ച ചെയ്യുന്ന ഹൃദയസ്പർശിയായ കഥ പറയുന്ന ചിത്രമാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രിക്സ് നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി മാറി ചരിത്രം കുറിച്ച ആ ചിത്രം ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്.
മുംബൈയിൽ ഭർത്താവുമായി അകന്ന് കഴിയുന്ന പ്രഭ (കനി കുസൃതി) എന്ന നഴ്സിന് ഭർത്താവിൽ നിന്ന് അപ്രതീക്ഷിതമായി ഒരു സമ്മാനം ലഭിക്കുമ്പോൾ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. പ്രഭയുടെ ദെെനംദിന ജീവിതവും കൂടെ താമസിക്കുന്ന അനുവും (ദിവ്യ പ്രഭ) കാമുകനും (ഹൃദു ഹാരൂൺ) അവർക്ക് അടുത്തിടപഴകാൻ മുംബെെ നഗരത്തിൽ തന്നെ ഒരു സ്ഥലം കണ്ടെത്താൻ ശ്രമിക്കുന്നതുമൊക്കെയാണ് ചിത്രം പറയുന്നത്.
ഒരു തീരദേശ ഗ്രാമത്തിലേക്കുള്ള കഥാപാത്രങ്ങളുടെ യാത്ര അവരുടെ ജീവിതത്തിൽ എങ്ങനെ മാറ്റമുണ്ടാക്കുന്നു എന്നുള്ളതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പായൽ കപാഡിയയുടെ കഥപറച്ചിൽ രീതി ചിത്രത്തെ വേറിട്ട് നിർത്തുന്നതാണ്. വലിയ ഡയലോഗുകളെ ആശ്രയിക്കുന്നതിനുപകരം, നിശബ്ദതയിലൂടെ കഥാപാത്രങ്ങളുടെ മാനസികാവസ്ഥ പ്രേക്ഷകരിലേക്കെത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഈ നിശബ്ദമായ ഫ്രെയിമുകൾ കഥാപാത്രങ്ങളുടെ വേദനയും മാനസിക സംഘർഷങ്ങളും വരച്ചുകാട്ടുന്നുണ്ട്.
അപ്രതീക്ഷിതമായി ജീവിതത്തിൽ ഉടലെടുക്കുന്ന ബന്ധങ്ങൾ എങ്ങനെ നമുക്ക് ആശ്വാസം നൽകുമെന്നും ജീവിതത്തെ മാറ്റിമറിക്കുമെന്നും എന്നതിൻ്റെ ഓർമ്മപ്പെടുത്തലാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. പ്രഭയായി കനി കുസൃതി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അനു എന്ന കഥാപാത്രമായി ദിവ്യപ്രഭയും തിളങ്ങി. ഛായാ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരും അവരുടെ ഭാഗങ്ങൾ ഗംഭീരമാക്കി.
സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും പ്രതീക്ഷയുടെയുമൊക്കെ കഥയാണ് പായൽ കപാഡിയ മികച്ച പ്രകടനങ്ങളുടെ അകമ്പടിയോടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരോട് സംവദിക്കാൻ ശ്രമിച്ചത്.
Content Highlights: All We Imagine As Light Movie Malayalam Review
Published: 21 Nov 2024, 10:08 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented