
പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ ആര്‍ട്ട്സ് നോമിനേഷന്‍. മികച്ച വിദേശ ചിത്രത്തിനുള്ള ബാഫ്റ്റ നോമിനേഷനാണ് ചിത്രം നേടിയത്. ബുധനാഴ്ചയാണ് ബാഫ്റ്റ നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരി 16നാണ് പുരസ്‌കാരം പ്രഖ്യാപിക്കുക.
പായല്‍ കപാഡിയക്ക് മികച്ച സംവിധാനത്തിനുള്ള നോമിനേഷന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും ലഭിച്ചില്ല. കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍ഡ് പ്രീ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രമാണ് 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്'. മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. ചിത്രം ഓസ്‌കാര്‍ നോമിനേഷന്റെ ചുരുക്കപ്പട്ടികയിലും ഇടം നേടിയിരുന്നു
കനി കുസൃതിക്കും ദിവ്യപ്രഭയ്ക്കും പുറമെ അസീസ് നെടുമങ്ങാട്, ഹൃദു ഹാരൂണ്‍, ഛായ കദം എന്നിവരാണ് ചിത്രത്തിലെ മറ്റുവേഷങ്ങളിലെത്തുന്നത്. ഇന്ത്യ-ഫ്രാന്‍സ് ഔദ്യോഗിക സംയുക്തനിര്‍മ്മാണ സംരംഭമാണ് ചിത്രം. ഫ്രാന്‍സിലെ പെറ്റിറ്റ് കായോസ്, ഇന്ത്യയില്‍ നിന്നുള്ള ചാക്ക് ആന്‍ഡ് ചീസ്, അനദര്‍ ബെര്‍ത്ത് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് നിര്‍മ്മിച്ചത്. റാണ ദുഗബാട്ടിയുടെ സ്പിരിറ്റ് മീഡിയ ആണ് ചിത്രം ഇന്ത്യയിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിച്ചത്.
മൂന്നുപതിറ്റാണ്ടിനുശേഷം ഗോള്‍ഡന്‍ പാം പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ഇന്ത്യന്‍ ചിത്രം കൂടിയാണ് ഇത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായി കാനിലെ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടുന്ന ഇന്ത്യന്‍ ചിത്രമെന്ന നേട്ടവും ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് സ്വന്തമാക്കിയിരുന്നു.
Content Highlights: all we imagine as light nominated for best foreign film at bafta awards
Published: 15 Jan 2025, 07:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented