ലച്ചിത്രമേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മറ്റൊരു ചിത്രമാണ് സോഫി ഡെറാസ്പെയുടെ ഷെപ്പേഡ്സ്. സുവര്‍ണമയൂരത്തിനുള്ള മത്സരത്തില്‍ മറ്റുസിനിമകള്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തുന്ന ചിത്രമാണ് ഷെപ്പേഡ്‌സ്. മത്യാസ് എന്നയാളിലൂടെ നഗരത്തില്‍നിന്ന് ഗ്രാമപ്രദേശങ്ങളിലേക്കുള്ള യാത്രയാണ് ഷെപ്പേഡ്‌സ്. കനേഡിയന്‍ എഴുത്തുകാരനായ മത്യാസ് ലെഫെബ്യൂറിന്റെ ആത്മകഥാപരമായ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

To advertise here,

മോണ്‍ട്രിയലിലെ ഒരു കോപ്പിറൈറ്ററായ മത്യാസ് ലെഫെബ്യൂര്‍ കാനഡയിലെ തന്റെ ജീവിതം ഉപേക്ഷിച്ച് ഫ്രഞ്ച് ആല്‍പ്സില്‍ ആടുകളെ മേയ്ക്കുന്നയാളായി എത്തുന്നതാണ് ചിത്രത്തിന്റെ കഥ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തൊഴിലായ ആടുമേയ്ക്കലിനെ പറ്റി അക്ഷരാര്‍ത്ഥത്തില്‍ ഒന്നും അറിയാതിരുന്നിട്ടും അദ്ദേഹം ആ തൊഴില്‍ ചെയ്യുന്നതും അതിന് പുറകെ നടക്കുന്ന സംഭവങ്ങളുമൊക്കെ പ്രേക്ഷകര്‍ക്ക് നല്ലൊരു സിനിമാ അനുഭവമാണ് സമ്മാനിക്കുന്നത്.

ആടുവളര്‍ത്തലിലെ ക്രൂരമായ ജീവിത-മരണ യാഥാര്‍ത്ഥ്യങ്ങളും ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരുടെ ക്രൂരതയുമെല്ലാം ചിത്രത്തില്‍ ഡെറാസ്‌പെ വരച്ചുകാട്ടുന്നുണ്ട്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയായ എലിസ് കൂടെ മത്യാസിനൊപ്പം ചേരുന്നതോടെ കഥയുടെ ഗതി മാറുന്നു, അവര്‍ ഒരുമിച്ച് മലഞ്ചെരുവില്‍ ഒരു വേനല്‍ക്കാലത്ത് ആടുകളെ നോക്കാന്‍ ആരംഭിക്കുന്നു. അവര്‍ രണ്ടുപേരും മാത്രം. ഒപ്പം 800 ആടുകളും. സ്വതന്ത്രമായി എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചാണ് ചിത്രം പറയുന്നത്

വിന്‍സെന്റ് ഗോണെവില്ലെയുടെ മികച്ച ഛായാഗ്രഹണത്തില്‍ ഷെപ്പേര്‍ഡ്‌സ് മികവ് പുലര്‍ത്തുന്നു. സന്തോഷം നല്‍കുന്ന നിരവധി ഫ്രെയിമുകള്‍ ചിത്രത്തിലുണ്ട്. ഫ്രഞ്ച് ആല്‍പ്‌സിന്റെ ശാന്തമായ സൗന്ദര്യത്തില്‍ കാഴ്ചക്കാരെ മുഴുകാന്‍ ആ ഫ്രെയിമുകള്‍ വളരെയധികം സഹായിച്ചു എന്നത് പ്രശംസനീയമാണ്. മാത്യാസ് അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, പരിചയക്കുറവ്, വിസ പ്രശ്‌നങ്ങള്‍ വരെ ചിത്രത്തില്‍ നമുക്ക് കാണാം.

കഥയിലേക്കോ കഥാപാത്രങ്ങളിലേക്കോ ആഴത്തില്‍ ആഴ്ന്നിറങ്ങുന്നില്ലെങ്കിലും സിനിമയുടെ മനോഹരമായ പശ്ചാത്തലവും ഫീല്‍ ഗുഡ് സ്പിരിറ്റും മികച്ച സിനിമാറ്റിക് അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.