ഗോവ: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് നാല് ഭാഷകളിലെഴുതിയ 8 പുസ്തകങ്ങള്‍ ഗോവ രാജ്ഭവനില്‍ വെച്ച് പ്രകാശനം ചെയ്തു. ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ളയും മുഖ്യമന്ത്രി പ്രമോദ് സാവന്തും ചേര്‍ന്നാണ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തത്. കാഴ്ചകള്‍- ഉള്‍ക്കാഴ്ചകള്‍ (മലയാളം), ചെക്കോവ് ആന്‍ഡ് ഹിസ് ബോയ്‌സ് (ഇംഗ്ലീഷ്, ഹിന്ദി) വോക് ദ് ടോക് വിത്ത് മിത്ത് ആന്‍ഡ് സയന്‍സ് (ഇംഗ്ലീഷ്), ഭക്തി ജുക്തിര്‍ ജുഗല്‍ബന്ദി (ബംഗാളി), സൈലെന്‍സ് സൗണ്ട്‌സ് ഗുഡ് (ഇംഗ്ലീഷ്), മൗനോതര്‍ വാണി (ബംഗാളി), മൂല്‍ സേ ഫൂല്‍ ടാക്ക് (ഹിന്ദി) എന്നിവയാണ് പുസ്തകങ്ങള്‍.
വാക്കുകളിലൂടെ വിസ്മയം സൃഷ്ടിക്കുന്ന സര്‍ഗ്ഗാത്മക മായാജാലമാണ് സിവി ആനന്ദബോസിന്റെ സാഹിത്യസൃഷ്ടികളെന്ന് ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. പുരാണം, ശാസ്ത്രം, ഭൗതികവാദം, ആത്മീയത തുടങ്ങി പ്രത്യക്ഷത്തില്‍ സമാനതകളില്ലാത്ത, വിപരീതങ്ങളുടെ സര്‍ഗാത്മകമായ അനുരഞ്ജനമാണ് ആനന്ദബോസ് കൃതികളുടെ മുഖ്യ സവിശേഷതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരെ ആകര്‍ഷിക്കുകയും പ്രചോദിപ്പിക്കുന്ന സവിശേഷ വായനാനുഭവമാണ് ആനന്ദബോസിന്റെ പുസ്തകങ്ങള്‍ നല്‍കുന്നതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
'ജി - 3 സാഗര്‍ ബന്ധന്‍' ദൗത്യത്തിന്റെ ഭാഗമായി ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ദേശീയ നിരീക്ഷകനായി ഗവര്‍ണര്‍ ആനന്ദബോസ് പങ്കെടുത്തു. ഭാരതീയ സിനിമയെ ആഗോള സിനിമയുമായി എങ്ങനെ ബന്ധിപ്പിക്കാമെന്ന് വിശകലനം ചെയ്ത് സമഗ്രമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് സന്ദര്ശനശേഷം ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രീതങ്ങളുടെ സര്‍ഗാത്മകമായ അനുരഞ്ജനമാണ് ആനന്ദബോസ് കൃതികളുടെ മുഖ്യ സവിശേഷതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരെ ആകര്‍ഷിക്കുകയും പ്രചോദിപ്പിക്കുന്ന സവിശേഷ വായനാനുഭവമാണ് ആനന്ദബോസിന്റെ പുസ്തകങ്ങള്‍ നല്‍കുന്നതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
'ജി - 3 സാഗര്‍ ബന്ധന്‍' ദൗത്യത്തിന്റെ ഭാഗമായി ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ദേശീയ നിരീക്ഷകനായി ഗവര്‍ണര്‍ ആനന്ദബോസ് പങ്കെടുത്തു. ഭാരതീയ സിനിമയെ ആഗോള സിനിമയുമായി എങ്ങനെ ബന്ധിപ്പിക്കാമെന്ന് വിശകലനം ചെയ്ത് സമഗ്രമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് സന്ദര്ശനശേഷം ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: West Bengal Governor Dr. C.V. Anand Bose`s 8 books in 4 languages launched at Goa Raj Bhavan
Published: 24 Nov 2024, 10:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented