പനജി: അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആറാം ദിനം ശ്രദ്ധ പോർച്ചു​ഗീസ് പരീക്ഷണ ചിത്രമായ ടെലിപതിക് ലെറ്റേഴ്സ്. പൂർണമായും എഐ സാങ്കേതികവിദ്യ ഉപയോ​ഗിച്ചാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. എഡ്​ഗൻ പേര സംവിധാനം ചെയ്ത ഈ ചിത്രം ലൊകാർണോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഓൾഡൻബർ​ഗ് ചലച്ചത്രമേളയിലും മികച്ച അഭിപ്രായം നേടിയിരുന്നു.

To advertise here,

20-ാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള രണ്ട് എഴുത്തുകാരായ എച്ച്.പി. ലവ്ക്രാഫ്റ്റും ഫെർണാണ്ടോ പെസോവയും തമ്മിലുള്ള ഒരു സാങ്കൽപ്പിക കത്തിടപാടുകളിലൂടെയാണ് ഈ സിനിമ സഞ്ചരിക്കുന്നത്. സാധാരണ സിനിമകളുടെ ഫോർമാറ്റിൽ നിന്ന് മാറിച്ചിന്തിക്കുന്ന സിനിമയാണിത്. പരീക്ഷണ ചിത്രങ്ങളുടെ വിഭാ​ഗത്തിലാണ് ചിത്രം കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയത്. 

റീസ്റ്റോർഡ് ക്ലാസിക് വിഭാ​ഗത്തിൽ കഴിഞ്ഞ ദിവസം കെ.എ അബ്ബാസ് സംവിധാനം ചെയ്ത് 1969-ൽ പുറത്തിറങ്ങിയ ക്ലാസിക് ​ഹിന്ദി ചിത്രം സാത്ത് ഹിന്ദുസ്ഥാനി പ്രദർശിപ്പിച്ചു. അമിതാഭ് ബച്ചൻ, മധു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണിത്. എൻ.എഫ്.ഐ ഹംഗറി, വാർണർ ബ്രദേഴ്‌സ്, ഡോവ്‌ഷെങ്ക നാഷണൽ ഫിലിം ആർക്കൈവ് ഉക്രെയ്‌ൻ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ എന്നിവർ ചേർന്നാണ് പഴയകാല ചിത്രങ്ങളുടെ ഫിലിം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹെെക്വാളിറ്റി ദൃശ്യമികവോടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. 12 ചിത്രങ്ങളാണ് ഈ വിഭാ​ഗത്തിൽ പ്രദർശനത്തിനെത്തിയത്. ഇതിൽ ഏഴ് എണ്ണം ഇന്ത്യൻ സിനിമകളാണ്. ഒരെണ്ണം നിശബ്ദ ചിത്രവും 

സൗകര്യ ഘോഷാൽ സംവിധാനം ചെയ്ത ബം​ഗാളി ഹൊറർ ചിത്രം ഭൂത്പോറിയാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ പനോരമയിൽ പ്രദർശനത്തിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് മേളയിൽ ലഭിച്ചത്.  ആന്താരാഷ്ട്ര മത്സരവിഭാ​ഗത്തിൽ വേവ്സ്, ഐ ആം നെവെൻക, ഹോളി കൗ എന്നീ ചിത്രങ്ങളാണ് കഴിഞ്ഞ ​ദിവസം പ്രദർശനത്തിനെത്തിയത്. 

അന്താരാഷ്ട്ര മത്സരവിഭാ​ഗത്തിൽ മേളയുടെ ഏഴാം ​ദിവസമായ ഇന്ന് അറബിക് ചിത്രം ഹൂ ഡു ഐ ബിലോങ് ടു, ഹിന്ദി ചിത്രം ആർട്ടിക്കിൾ 370, ചെെനീസ് ചിത്രമായ പിയേഴ്സ് എന്നിവയാണ് പ്രദർശനത്തിനെത്തുക. 

ഇന്ന് മേളയിൽ മാസ്റ്റർക്ലാസ് വിഭാ​ഗത്തിൽ മുതിർന്ന ഇം​ഗ്ലീഷ് സംവിധായകനും അഭിനേതാവും വിദ​ഗ്ധനുമായ സ്റ്റീഫൻ വോളിയുടെ പ്രഭാഷണം നടക്കും. സിനിമാ ഓഫ് ദ വേൾഡ് വിഭാ​ഗത്തിൽ എ പോസ്റ്റ് കാർഡ് ഫ്രം റോമും ഇന്ത്യൻ പനോരമയിൽ നോൺ ഫീച്ചർ വിഭാ​ഗത്തിൽ അമർ ആജ് മരേ​ഗാ എന്നിവയാണ് പ്രദർശനത്തിനെത്തുന്ന ശ്രദ്ധേയമായ ചിത്രങ്ങൾ.