കൊച്ചി: സഞ്ജയ് ഗാന്ധിയുടെ വിമാനാപകട മരണത്തെ പശ്ചാത്തലമാക്കി ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനുമായ നന്ദൻ രചിച്ച പൊളിറ്റിക്കൽ ക്രൈം ത്രില്ലർ നോവൽ 'ക്ലിക്ക്' പ്രസിദ്ധീകരിച്ചു.

To advertise here,

സിനിമയും സമകാലിക രാഷ്ട്രീയവും കുറ്റകൃത്യങ്ങളും കൂടിക്കലരുന്ന ഇരുണ്ട ലോകത്തിലൂടെ സഞ്ചരിക്കുന്ന ഈ ഈ പുസ്തകം രാജ്യത്തിന്റെ ചരിത്രത്തെ മാറ്റിമറിച്ച കൊലപാതകത്തിന്റെ കഥ തുറന്നുകാട്ടുന്നു.

'ആകാശപ്പന്ത്' (The Dream Balloon), 'മനം: ദി ക്രോണിക്കിൾ ഓഫ് എ മാസ്റ്റർബേറ്റർ' (Manam: The Chronicle of a Masturbator), 'പുതിയ മരുഭൂമികൾ' (New Desertlands) എന്നിവയാണ് നന്ദന്റെ മറ്റ് പ്രധാന കൃതികൾ. ദേശീയ അവാർഡ് നേടിയ 'ഡ്രീമിംഗ് ഓഫ് വേഡ്സ്' എന്ന ഡോക്യുമെന്ററിക്ക് പുറമെ 'ബ്രെത്ത്' (Breath) എന്ന ഷോർട്ട് ഫിലിമും നന്ദൻ സംവിധാനം ചെയ്തിട്ടുണ്ട്.