അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പർ എട്ട് പോരാട്ടത്തിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി. പരിശീലനത്തിനിടെ പേസർ മുഹമ്മദ് സിറാജിന് പരിക്കേറ്റു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനു മുമ്പായി വെള്ളിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പരിശീലനത്തിലായിരുന്നു ഇന്ത്യൻ ടീം. നെറ്റ്‌സിൽ ബാറ്റിങ് പരിശീലനത്തിനിടെ ഹാർദിക് പാണ്ഡ്യ അടിച്ച പന്ത് സിറാജിന്റെ ഇടത് കാൽമുട്ടിലിടിക്കുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ സിറാജിനടുത്തേക്ക് താരങ്ങൾ ഓടിയെത്തി. പിന്നാലെ അദ്ദേഹം നെറ്റ്‌സിൽ നിന്ന് മടങ്ങുകയായിരുന്നു.
പന്തുകൊണ്ട ഉടൻ വേദനകൊണ്ട് പുളഞ്ഞ സിറാജ് ഗ്രൗണ്ടിൽ ഇരുന്നു. ടീം ഫിസിയോ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും താരം മുടന്തിക്കൊണ്ടാണ് നെറ്റ്‌സിന് പുറത്തേക്ക് പോയത്. സിറാജിന്റെ പരിക്കിനെക്കുറിച്ച് ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ലോകകപ്പിനിടെ താരങ്ങളുടെ പരിക്കും അസുഖവും നേരത്തേ തന്നെ ടീമിനെ ബാധിച്ചിരുന്നു. ലോകകപ്പ് ടീമിലുണ്ടായിരുന്ന ഹർഷിത് റാണയ്ക്ക് ടൂർണമെന്റിനു മുമ്പ് പരിക്കേറ്റതോടെയാണ് സിറാജ് പകരക്കാരനായി ടീമിലിടം പിടിച്ചത്. അസുഖം കാരണം ജസ്പ്രീത് ബുംറയ്ക്കും അഭിഷേക് ശർമയ്ക്കും ഓരോ മത്സരം വീതം നഷ്ടമായിരുന്നു. വാഷിങ്ടൺ സുന്ദറിനും അസുഖം കാരണം മാറിനിൽക്കേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സിറാജിനും പരിക്കേറ്റിരിക്കുന്നത്.
യുഎസ്എയ്‌ക്കെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ സിറാജ് കളിച്ചിരുന്നു. ബുംറയ്ക്ക് വിശ്രമം അനുവദിച്ചതോടെയായിരുന്നു സിറാജിന് അവസരം ലഭിച്ചത്.
Content Highlights: Indian pacer Mohammed Siraj suffers a knee injury during T20 World Cup practice. Uncertainty looms for the Super 8 match against South Africa. Get updates.
Published: 21 Feb 2026, 03:06 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented