കൊളംബോ: സൂപ്പർ എട്ടിലെത്താൻ ജയമല്ലാതെ മറ്റൊന്നും തുണയ്ക്കില്ലെന്ന ഘടത്തിൽ ഫോമിലെത്തി പാകിസ്താൻ. ഗ്രൂപ്പ് എയിൽ നമീബിയക്കെതിരായ നിർണായക മത്സരത്തിൽ സഹിബ്‌സാദ ഫർഹാന്റെ സെഞ്ചുറി മികവിൽ പാകിസ്താൻ പടുത്തുയർത്തിയത് 200 റൺസ് വിജയലക്ഷ്യം.
58 പന്തിൽ നിന്ന് നാല് സിക്‌സും 11 ഫോറുമടക്കം 100* റൺസോടെ പുറത്താകാതെ നിന്ന ഫർഹാന്റെ ഇന്നിങ്‌സാണ് പാകിസ്താന് മികച്ച സ്‌കോർ സമ്മാനിച്ചത്. 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ടീം 199 റൺസടിച്ചു.
23 പന്തിൽ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 38 റൺസെടുത്ത ക്യാപ്റ്റൻ സൽമാൻ അലി ആഗയും 22 പന്തിൽ നിന്ന് മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 36 റൺസോടെ പുറത്താകാതെ നിന്ന ഷദാബ് ഖാനും സ്‌കോറിലേക്ക് മികച്ച സംഭാവനകൾ നൽകി. സയിം അയൂബ് (14), പുതുമുഖം ഖ്വാജ നഫായ് (5) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. സൂപ്പർ എട്ടിൽ കടക്കാൻ പാകിസ്താന് ജയം അനിവാര്യമാണ്.
Content Highlights: Saim Ayub`s maiden century guides Pakistan to a commanding 199/3 vs Namibia in a must-win Super 8 qualifier. Can Pakistan advance?
Published: 18 Feb 2026, 04:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented