അഹമ്മദാബാദ്: ലോകകപ്പ് ഫൈനല്‍ മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി വിരാട് കോലിക്ക് ഒപ്പിട്ട ജഴ്‌സി സമ്മാനിച്ച് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഏകദിനത്തില്‍ ഏറ്റവുംകൂടുതല്‍ സെഞ്ചുറി നേടിയ താരമെന്ന സച്ചിന്റെ റെക്കോര്‍ഡ് കോലി കഴിഞ്ഞ മത്സരത്തില്‍ മറികടന്നിരുന്നു. ഇതിന്റെ ആദരസൂചകമായിട്ടാണ് സച്ചിന്‍ ഇന്ന് തന്റെ അവസാന ഏകദിന മത്സരത്തിലെ ജഴ്‌സി കോലിക്ക് സമ്മാനിച്ചത്. 'വിരാട് നീ ഞങ്ങളെ അഭിമാനിതരാക്കി' എന്ന സന്ദേശം കുറിച്ച് ഒപ്പിട്ടാണ് സച്ചിന്‍ സമ്മാനം കൈമാറിയത്.

To advertise here,

അഹമ്മബദാബാദില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ പോരാട്ടത്തിന്റെ തൊട്ടുമുമ്പായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളുടെ സ്‌നേഹ കൈമാറ്റം.

തന്റെ കരിയറിലെ തുടക്കകാലം മുതല്‍ സച്ചിനോടുള്ള ആരാധനയെക്കുറിച്ച് കോലി വാചാലനായിരുന്നു. 2011ലെ ഏകദിന ലോകകപ്പില്‍ സ്വന്തം തട്ടകത്തില്‍ ഇന്ത്യ നേടിയ ചരിത്ര നേട്ടത്തിനിടെ മാസ്റ്റര്‍ ബ്ലാസ്റ്ററുമായി കോലി ഡ്രസ്സിംഗ് റൂം പങ്കിട്ടു. അവിടെ നിന്ന്  സച്ചിനില്‍ നിന്ന് ബാറ്റണ്‍ ഏറ്റുവാങ്ങി കോലി ഇന്ത്യയുടെ ബാറ്റിംഗ് ഹീറോയായി തുടരുകയാണ്.