ഇസ്ലാമാബാദ്: ബാബര്‍ അസം പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു. ലോകകപ്പില്‍ ടീം സെമി കാണാതെ പുറത്തായതിനു പിന്നാലെയാണ് തീരുമാനം. മൂന്ന് ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതായി താരം എക്‌സില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞു. ലോകകപ്പില്‍ ഇന്ത്യയോടും അഫ്ഗാനിസ്താനോടും തോറ്റത് ടീമിന് ക്ഷീണമായിരുന്നു. ഇതിനു പിന്നാലെ തന്നെ ബാബറിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്നും എങ്കിലും സ്ഥാനമൊഴിയാന്‍ ശരിയായ സമയം ഇതാണെന്നും ബാബര്‍ കുറിച്ചു. ബാബറിന്റെ പകരക്കാരനെ പിസിബി പ്രഖ്യാപിച്ചിട്ടില്ല. മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ അഫ്രീദി എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്.
ലേകകപ്പില്‍ കളിച്ച ഒമ്പത് ഗ്രൂപ്പ് മത്സരങ്ങളില്‍ അഞ്ചും തോറ്റാണ് പാകിസ്താന്‍ പുറത്തായത്. ബാറ്റിങ്ങിലും കാര്യമായി തിളങ്ങാന്‍ ബാബറിനായിരുന്നില്ല.
Content Highlights: Babar Azam steps down as Pakistan captain in all three formats
Published: 15 Nov 2023, 07:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented