ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യന്‍ ടീമിന് ആശങ്കയായി വിരാട് കോലിയുടെ പരിക്ക്. ശനിയാഴ്ച നടന്ന പരിശീലനത്തിനിടെ പന്ത് കാല്‍മുട്ടിലിടിച്ച് കോലിക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നെറ്റ്സില്‍ പേസര്‍മാരെ നേരിടുന്നതിനിടെയാണ് അപകടം.
പിന്നാലെ തന്നെ ടീം ഫിസിയോയും സംഘവും കോലിയെ പരിശോധിച്ചു. പന്ത് തട്ടിയ ഭാഗത്ത് പെയിന്‍ കില്ലര്‍ സ്പ്രേ അടിക്കുകയും പരിക്കേറ്റ ഭാഗം ബാന്‍ഡേജ് ഉപയോഗിച്ച് കെട്ടിവെയ്ക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനു ശേഷം കോലി ബാറ്റിങ് പരിശീലനം മതിയാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്.
പരിക്ക് ഗുരുതരമല്ലെന്നാണ് ടീം ഇന്ത്യയുടെ പരിശീലക സംഘത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന കോലിക്ക് ഫൈനലിന് ഇറങ്ങാന്‍ സാധിക്കാതെവന്നാല്‍ അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും. കോലിയുടെ പരിക്കിനേക്കുറിച്ച് ടീം മാനേജ്മെന്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Content Highlights: Reports suggest Virat Kohli suffered a leg injury during practice. Team India awaits update before
Published: 08 Mar 2025, 06:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented