ദുബായ്: മൂന്നാം വട്ടം ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിടാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. കാൽനൂറ്റാണ്ടിന് ശേഷം കപ്പ് കൊത്തിയെടുക്കാനുള്ള പരിശ്രമത്തിൽ കിവീസും. ഏകദിനത്തിലെ മിനി ലോകകപ്പായ ചാമ്പ്യൻസ് ട്രോഫിയുടെ പുതിയ അവകാശി ആരെന്ന് ഇന്ന് അറിയാം. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ കിരീടം ചൂടിയിട്ട് ഏറെ കാലമായ ഇന്ത്യയും അക്കൗണ്ടിൽ ഒരേയൊരു ഐസിസി കിരീടമുള്ള ന്യൂസിലാൻഡും നേർക്കുനേരെത്തുമ്പോൾ എന്ത് സംഭവിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
അതേസമയം ടൂർണമെന്റിൽ ചില മത്സരങ്ങൾ മഴകൊണ്ടുപോയിരുന്നു. അതുകൊണ്ട് തന്നെ ഫൈനൽ മഴകൊണ്ടുപോകുമോ എന്ന ആശങ്കയും ഉയർന്നിരുന്നു. എന്നാൽ ഫൈനലിൽ മഴവില്ലനായെത്തിയാൽ ഇത്തവണ റിസർവ് ഡേയിലേക്ക് മത്സരം മാറ്റിവെക്കും. ഇന്ന് നടക്കുന്ന ഫൈനൽ മഴ മൂലമോ മറ്റോ തടസ്സപ്പെട്ടാൽ നാളേയ്ക്ക് നീട്ടിവെക്കും. കളി നിർത്തിവെയ്ക്കുന്നിടത്ത് നിന്നാകും റിസർവ് ദിനത്തിൽ മത്സരം ആരംഭിക്കുക.
റിസർവ് ദിനത്തിലും മഴപെയ്താലോ? അങ്ങനെ വന്നാൽ, ഇന്ത്യയേയും ന്യൂസിലാൻഡിനേയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. ഇനി മത്സരം സമനിലയിൽ ആയാൽ സൂപ്പർ ഓവറിലൂടെ ആയിരിക്കും വിജയിയെ തീരുമാനിക്കുക. എന്നാൽ ആശങ്കയ്ക്ക് വകയില്ല, ഇന്ന് ദുബായിൽ മഴയ്ക്ക് സാധ്യതയില്ലെന്നും തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നുമാണ് പ്രവചനം.
Content Highlights: champions trophy final reserve day rules
Published: 09 Mar 2025, 11:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented